Begin typing your search...

'ടെൻഷൻ റിലീഫിന് നല്ലതാണ്; നല്ല കാര്യങ്ങൾക്കൊന്നും ഞാൻ എണ്ണം വയ്ക്കാറില്ല: എത്ര കാമുകിമാരുണ്ടെന്ന ചോദ്യത്തിന് ബോച്ചെയുടെ മറുപടി

ടെൻഷൻ റിലീഫിന് നല്ലതാണ്; നല്ല കാര്യങ്ങൾക്കൊന്നും ഞാൻ എണ്ണം വയ്ക്കാറില്ല: എത്ര കാമുകിമാരുണ്ടെന്ന ചോദ്യത്തിന് ബോച്ചെയുടെ മറുപടി
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

തനിക്ക് ശത്രുക്കളൊന്നുമില്ലെന്ന് ബോബി ചെമ്മണ്ണൂർ. ശത്രുതയുണ്ടാകാൻ താൻ ആരെയും പറ്റിച്ചിട്ടില്ല. ആർക്കും ദോഷം ചെയ്തിട്ടില്ല. എന്നാലും ബിസിനസ് ചെയ്യുമ്പോൾ മത്സരങ്ങളൊക്കെ ഉണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ബോബി ചെമ്മണ്ണൂർ.

തനിക്ക് പത്തോളം കാറുകളുണ്ടെന്ന് ബോബി ചെമ്മണ്ണൂർ വെളിപ്പെടുത്തി. ബോച്ചെയ്ക്ക് എത്ര കാമുകിമാരുണ്ട് എന്ന അവതാരകയുടെ ചോദ്യത്തോടും അദ്ദേഹം പ്രതികരിച്ചു. 'നല്ല കാര്യങ്ങൾക്കൊന്നും ഞാൻ എണ്ണം വയ്ക്കാറില്ല. ഓരോ കാലഘട്ടത്തിൽ ആരെങ്കിലുമൊക്കെയുണ്ടാകും. മറ്റുള്ളവരെ പോലെ നമുക്കും ഇഷ്ടങ്ങളൊക്കെ ഉണ്ടാകാം. ടെൻഷൻ റിലീഫിന് ഇത് നല്ലതാണ്.'- അദ്ദേഹം പറഞ്ഞു.

കാമുകിമാരൊക്കെ ഉണ്ടെന്ന് പറയുമ്പോൾ ഭാര്യ അടിക്കാറില്ലേയെന്ന അവതാരകയുടെ ചോദ്യത്തിനും അദ്ദേഹം മറുപടി നടി. 'ഇടയ്‌ക്കൊക്കെ കിട്ടാറുണ്ട്. കിട്ടിക്കിട്ടി ശീലമായിപ്പോയി'- അദ്ദേഹം പറഞ്ഞു.

പതിനഞ്ച് വർഷമായി വൈറ്റ് ഡ്രൈസാണ് ഇടുന്നതെന്നും ബോച്ചെ പറയുന്നു. ചില കാര്യങ്ങളോട് മാനസികമായി ഇഷ്ടം തോന്നിയാൽ മടുക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ചർമ സംരക്ഷണത്തിനായി ഒന്നും ചെയ്യാറില്ലെന്നും ബോബി ചെമ്മണ്ണൂർ പറയുന്നു. പൗഡറിടാറില്ല, മുടി ചീകാറില്ല, ക്രീം ഇടാറില്ല, ഒരു സൗന്ദര്യ വസ്തുക്കളും ഉപയോഗിക്കാറില്ല. വർഷത്തിലൊരിക്കലൊക്കെ സലൂണിൽ പോകാറുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തമാശ പറയുന്നതൊക്കെ തനിക്ക് ഇഷ്ടമാണെന്ന് അദ്ദേഹം പറയുന്നു. 'ഡബിൾ മീനിംഗ് ഒരു ടൈംപാസാണ്. തെറി പറയുന്ന സിനിമകളൊക്കെ ഇല്ലെ. ഡബിൾ മീനിംഗ് ചിലർ നെഗറ്റീവായും മറ്റു ചിലർ പോസിറ്റീവായും എടുക്കാറുണ്ട്. ചിലർ ആ സെൻസിൽ എടുക്കും. എൻജോയ് ചെയ്യും. ഒരുപാട് പേർക്ക് ഇഷ്ടമാണ്. ചിലർക്ക് ഇഷ്ടപ്പെടില്ല. അവർ സോഷ്യൽ മീഡിയയിലൂടെ പ്രതികരിക്കും.'- അദ്ദേഹം പറഞ്ഞു.

WEB DESK
Next Story
Share it