Begin typing your search...

മോന്റെ പഠിപ്പെല്ലാം പൂർത്തിയായി ഇനി കോളേജിൽ വരണമെന്നില്ലെന്ന് പ്രിൻസിപ്പൽ പറഞ്ഞു; ബോച്ചെ

മോന്റെ പഠിപ്പെല്ലാം പൂർത്തിയായി ഇനി കോളേജിൽ വരണമെന്നില്ലെന്ന് പ്രിൻസിപ്പൽ പറഞ്ഞു; ബോച്ചെ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

സ്നേഹം കൊണ്ട് ലോകം കീഴടക്കുന്ന ബോച്ചെ ബോബി ചെമ്മണ്ണൂരിന്റെ ജീവിതം മാതൃകയാണ്. മനുഷ്യസ്നേഹി, ബിസിനസ് മാൻ, സോഷ്യൽ വർക്കർ, മാർഷ്യൽ ആർട്ടിസ്റ്റ്, അത്ലെറ്റ്, സോഷ്യൽ മീഡിയ ഇൻഫ്ളുവൻസർ, വേൽഡ് റെക്കോർഡ് ഹോൾഡർ, ഇൻവെസ്റ്റർ അങ്ങനെ പറയാനൊരുപാടുണ്ട്.

അടുത്തിടെ ഒരു മാഗസിനു നൽകിയ അഭിമുഖത്തിൽ കോളജ് പഠനകാലത്തെക്കുറിച്ച് അദ്ദേഹം പറഞ്ഞിരുന്നു. കുരുത്തക്കേടുകളുടെ കാലമാണ് കോളജ് കാലമെന്ന് ബോച്ചെ പറഞ്ഞു. കോളേജിൽ കുറച്ചുകാലം പഠിച്ചു. പിന്നെ കുറച്ചുകാലം പഠിപ്പിച്ചവരെ പഠിപ്പിച്ചു. ഒരിക്കൽ അവർ പറഞ്ഞു, മോന്റെ പഠിപ്പെല്ലാം പൂർത്തിയായി ഇനി കോളേജിൽ വരണമെന്നില്ല. പരീക്ഷയൊന്നും എഴുതേണ്ടതില്ല. കാരണം, എഴുതാൻ മിനിമം അറ്റൻഡൻസ് വേണം. അതു നിനക്കില്ല. കോളേജിൽ നിന്നു പുറത്താക്കുന്നതിനു മുമ്പ് വീട്ടിൽ പോയ്ക്കാളാൻ പറഞ്ഞു.

സത്യസന്ധതയാണ് പിതാവിൽ നിന്നു പകർത്തിയിട്ടുള്ള ഏറ്റവും വലിയ ക്വാളിറ്റി. അദ്ദേഹം തികഞ്ഞ സത്യസന്ധനായിരുന്നു. കളവ്, തട്ടിപ്പ് അത്തരത്തിലുള്ള ഒരു ചീത്ത സ്വഭാവവും അദ്ദേഹത്തിനില്ല. കൃത്യനിഷ്ഠതയുള്ള ആളായിരുന്നു അദ്ദേഹം. അതെനിക്ക് അത്ര കിട്ടിയിട്ടില്ല. ബിസിനസിൽ എങ്ങനെ ഉയർച്ചയിലെത്താം എന്നിങ്ങനെയുള്ള കാര്യങ്ങൾ അദ്ദേഹത്തിൽ നിന്നു പഠിച്ചിട്ടുണ്ട്. വളരെ സിംപിളായി ജീവിച്ച വ്യക്തിയായിരുന്നു എന്റെ പിതാവ്.

ഞാൻ ഒരു ആവറേജ് ആണ്. നൂറു ശതമാനം ഫാമിലി മാൻ അല്ല, അതുപോലെ നൂറു ശതമാനം ബിസിനസ് മാനും. കോക്ക്ടെയിൽ ആയി ജീവിക്കുന്ന വ്യക്തിയാണ്. ബിസിനസ്, ഫ്രണ്ട്സ്, യാത്ര, സാമൂഹ്യപ്രവർത്തനങ്ങൾ തുടങ്ങിയ നൂറുകൂട്ടം കാര്യങ്ങൾ ഒന്നിച്ചുകൊണ്ടുപോകുന്നെന്നും ബോച്ചെ.

Aishwarya
Next Story
Share it