Begin typing your search...

ഒരു തെക്കന്‍ തല്ല് കേസിന്റെ ട്രെയിലര്‍ പുറത്ത്

ഒരു തെക്കന്‍ തല്ല് കേസിന്റെ ട്രെയിലര്‍ പുറത്ത്
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ബിജു മേനോന്‍ നായകനായി എത്തുന്ന ഒരു തെക്കന്‍ തല്ല് കേസിന്റെ ട്രെയിലര്‍ പുറത്ത്. നവാഗതനായ ശ്രീജിത്ത് എന്‍. സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പത്മപ്രിയയാണ് നായികയാവുന്നത്. 2.25 മിനിറ്റ് ദൈര്‍ഘ്യമുള്ള ട്രെയിലറില്‍ ബിജു മേനോന്റേയും പത്മപ്രിയയുടേയും ഗംഭീര പ്രകടനമാണ് എടുത്തു പറയേണ്ടത്. റോഷന്‍ മാത്യുവും നിമിഷാ സജയനും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.

വേറിട്ട ലുക്കിലാണ് എല്ലാ കഥാപാത്രങ്ങളും ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്. 80 കളിലെ ഒരു ഗ്രാമത്തെ പശ്ചാത്തലമാക്കിയാണ് കഥ പറയുന്നത്. ഒരു ഇടവേളയ്ക്ക് ശേഷമാണ് പത്മപ്രിയ സിനിമയിലേക്ക് തിരിച്ചെത്തുന്നത്. മികച്ച വേഷത്തിലാണ് താരം പ്രത്യക്ഷപ്പെടുന്നത്. ജിആര്‍ ഇന്ദുഗോപന്റെ അമ്മിണിപ്പിള്ള വെട്ടുകേസ് എന്ന കഥയെ ആസ്പദമാക്കിയുള്ള ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത് രാജേഷ് പിന്നാടന്‍ ആണ്.

പത്മപ്രിയയാണ് ചിത്രത്തിലെ നായിക. ഒരിടവേളയ്ക്കു ശേഷമാണ് പത്മപ്രിയ വീണ്ടും ബിഗ് സ്‌ക്രീനിലേക്ക് എത്തുന്നത്. ഇ ഫോര്‍ എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ മുകേഷ് ആര്‍ മേത്ത, സി വി സാരഥി എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം മധു നീലകണ്ഠന്‍ നിര്‍വ്വഹിക്കുന്നു. സംഗീതം ജസ്റ്റിന്‍ വര്‍ഗീസ്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ റോഷന്‍ ചിറ്റൂര്‍.

Elizabeth
Next Story
Share it