Begin typing your search...

ഭര്‍ത്താവുണ്ടായിരുന്നേല്‍ അവർ എന്നോട് ‍ഇങ്ങനെ ചെയ്യില്ലായിരുന്നു; ദുരിതങ്ങളെക്കുറിച്ച് ബീന കുമ്പളങ്ങി

ഭര്‍ത്താവുണ്ടായിരുന്നേല്‍ അവർ എന്നോട് ‍ഇങ്ങനെ ചെയ്യില്ലായിരുന്നു; ദുരിതങ്ങളെക്കുറിച്ച് ബീന കുമ്പളങ്ങി
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

സഹോദരിയുടെയും ഭര്‍ത്താവിന്റേയും പീഡനം മൂലം സ്വന്തം വീട് നഷ്ടപ്പെട്ട നടി ബീന കുമ്പളങ്ങിയെക്കുറിച്ചുള്ള വാര്‍ത്തകള്‍ കഴിഞ്ഞ ദിവസമാണ് പുറത്ത് വന്നത്. ജീവിതത്തില്‍ ഒറ്റയ്ക്കായി പോയ ബീനയ്ക്ക് നേരത്തെ താരസംഘടനയായ അമ്മ വീട് വച്ച് നല്‍കിയിരുന്നു. എന്നാല്‍ ഈ വീട് സഹോദരി തട്ടിയെടുത്തെന്നും തനിക്ക് വീടില്ലാതായെന്നുമാണ് ബീനയുടെ വെളിപ്പെടുത്തല്‍. ഇപ്പോഴിതാ താന്‍ നേരിട്ട ദുരിതങ്ങളെക്കുറിച്ച് മനസ് തുറക്കുകയാണ് ബീന കുമ്പളങ്ങി. യൂണിവേഴ്സല്‍ എന്റര്‍ടെയ്ന്‍മെന്റ്സിന് നല്‍കിയ അഭിമുഖത്തിലാണ് ബീന മനസ് തുറന്നത്.

''ഭര്‍ത്താവ് 2018 ലാണ് മരിക്കുന്നത്. അമ്മയും സഹോദരനും മാത്രമാണുള്ളത്. പക്ഷെ അവരൊന്നും ഇവിടെ വരാന്‍ സമ്മതിക്കില്ല. അമ്മ മരിച്ചപ്പോഴും അറിയിച്ചിട്ടില്ല. അനിയന്റെ മക്കളും ഭാര്യയുമൊക്കെ ഇടയ്ക്ക് വിളിയ്ക്കും. അവര്‍ പെരുമ്പാവൂര്‍ ആണ് അവരൊക്കെ. പ്രണയ വിവാഹമായിരുന്നു. വീട്ടില്‍ നിന്നും ഇതുങ്ങളുടെ ഇടയില്‍ നിന്നൊക്കെ രക്ഷപ്പെടാന്‍ വേണ്ടി പോയതാണ്. പക്ഷെ മുപ്പത് സെന്റ് പോയിക്കിട്ടിയെന്ന് മാത്രം. ആള് മരിക്കുകയും ചെയ്തു. വാടക വീടുമായിരുന്നു'' ബീന പറയുന്നു.

പുള്ളി റിയലെസ്റ്റേറ്റായിരുന്നു. എന്തെങ്കിലുമൊക്കെ ചെയ്യും. കുടിയുമുണ്ടായിരുന്നു. അങ്ങനെ ഷുഗറൊക്കെ കൂടി വീണാണ് മരിക്കുന്നത്. വീടിന്റെ മോളില്‍ നിന്നാണ് വീണത്. ഷുഗറെന്തോ കൂടിയതാണ്. വീട്ടിലൊരു പൂച്ചയുണ്ട്. ചോറ് കഴിക്കുമ്പോള്‍ പൂച്ചയെ ഓര്‍മ്മ വന്നു. അപ്പോള്‍ പൂച്ചയ്ക്കുള്ള ഭക്ഷണവുമായി പുറത്തേക്ക് പോയതാണ്. ഓടിച്ചെന്ന് നോക്കിയപ്പോള്‍ കണ്ടത് തലയടിച്ച് വീണ് കിടക്കുന്നതാണെന്നാണ് ബീന കുമ്പളങ്ങി പറയുന്നത്. എന്തോ ഓര്‍മ്മയെങ്ങാനും പോയതാണ്. കൂവിവിളിക്കുന്നത് കേട്ടിരുന്നു. അമ്മ പറഞ്ഞു കാലത്ത് തന്നെ കുടിച്ചതിന്റെയാണെന്ന്. അപ്പോള്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു. മുമ്പൊരിക്കല്‍ ചിക്കന്‍ പോക്‌സിന്റെ ഇന്‍ഫെക്ഷന്‍ വന്ന് തളര്‍ന്നു പോയിരുന്നു. അന്നും ഞാന്‍ മാത്രമായിരുന്നു ഉണ്ടായിരുന്നത്. പക്ഷെ അന്ന് സംസാരിക്കുമായിരുന്നു. ശരീരം മാത്രമാണ് തളര്‍ന്നു പോയത്. ഒന്ന് രണ്ടാഴ്ച അമൃതയില്‍ കിടന്നു. ശരിയാകില്ലെന്നാണ് പറഞ്ഞത്. അരയ്ക്ക് താഴേക്ക് തളര്‍ന്നു പോയതാണെന്നും ബീന പറയുന്നു.

പിന്നെ ഒറ്റയ്ക്ക് നടന്ന് ശരിയായത്. എന്നാലും മരിക്കുന്നത് വരെ വയറ്റില്‍ നിന്നും പോകുന്നതൊന്നും അറിയില്ലായിരുന്നു. എന്നാലും അന്തിക്കൂട്ടിന് ഒരാളുണ്ടാകുമായിരുന്നു. അതുകൊണ്ട് മാത്രമാണ് ഞാന്‍ ഇവിടേക്ക് വന്നത്. അല്ലാതെ ഞാന്‍ എന്റെ വീട്ടിലേക്കൊന്നും വരില്ല. എനിക്കറിയാമല്ലോ എന്റെ വീട്ടുകാരെ. അവര്‍ പിന്നേയും എന്നെക്കൊണ്ട് പണിയെടുപ്പിച്ച് എല്ലാവരും തിന്നാനിരിക്കും. അത് വേണ്ടാന്ന് വച്ചതാണെന്നും ബീന കുമ്പളങ്ങി പറയുന്നു.

പക്ഷെ ഭര്‍ത്താവ് പറയുമായിരുന്നത് എനിക്കെന്തെങ്കിലും പറ്റിയാല്‍ അവര്‍ നിന്നെ പൊന്നുപോലെ നോക്കുമെന്നായിരുന്നു. ഞാനത് എപ്പോഴും ഓര്‍ത്ത് കരയുകയും ചെയ്യും. അയാളുണ്ടായിരുന്നുവെങ്കില്‍ അവര്‍ ഈ പണിയ്ക്ക് നടക്കില്ലായിരുന്നു. വീടും കിട്ടിലായിരുന്നു. ഒരാഴ്ച പോലും എനിക്കവിടെ സമാധാനത്തോടെ കഴിയാന്‍ പറ്റിയില്ലല്ലോ എന്ന വിഷമമേയുള്ളൂ. അത്രയും സഹതാപമായിരുന്നു എനിക്ക് ഇവരോടൊക്കെ. അവര്‍ക്കൊരു വീടായല്ലോ എന്ന് ആലോചിച്ചാണ് ഞാന്‍ സന്തോഷിച്ചതെന്നും ബീന കുമ്പളങ്ങി പറയുന്നു.

WEB DESK
Next Story
Share it