Begin typing your search...

വേറിട്ട വേഷത്തിൽ ബേസിൽ; 'പാൽതു ജാൻവർ' ട്രെയിലർ

വേറിട്ട വേഷത്തിൽ ബേസിൽ; പാൽതു ജാൻവർ ട്രെയിലർ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ബേസിൽ ജോസഫ് ചിത്രം 'പാൽതു ജാൻവർ' ട്രെയിലറിൽ റിലീസ് ചെയ്തു. ഒരു 23 ഗ്രാമത്തിലേക്ക് ലൈവ് സ്റ്റോക് ഇൻസ്‌പെക്ടർ ആയി ബേസിൽ ജോസഫ് എത്തുന്നതും അവിടെ നടക്കുന്ന രസകരവും സംഭവ ബഹുലവുമായ മുഹൂർത്തങ്ങളുമാണ് ട്രെയിലറിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്.

ബേസിൽ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര് പ്രസൂൺ എന്നാണ്. 'പാൽതു ജാൻവർ' സെപ്റ്റംബർ 2 ന് തിയറ്ററുകളിൽ എത്തും. യു സർട്ടിഫിക്കറ്റാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. ഭാവന സ്റ്റുഡിയോസിന്റെ ബാനറിൽ ദിലീഷ് പോത്തൻ, ശ്യാം പുഷ്‌കരൻ, ഫഹദ് ഫാസിൽ എന്നിവരാണ് ചിത്രം നിർമിക്കുന്നത്. വിനോയ് തോമസ്, അനീഷ് അഞ്ജലി എന്നിവരാണ് രചന നിർവഹിച്ചിരിക്കുന്നത്. അമൽ നീരദിനും മിഥുൻ മാനുവൽ തോമസിനുമൊപ്പവും പ്രവർത്തിച്ചിട്ടുള്ളയാളാണ് സംഗീത്.

ഇന്ദ്രൻസ്, ജോണി ആന്റണി, ദിലീഷ് പോത്തൻ, ഷമ്മി തിലകൻ, ശ്രുതി സുരേഷ്, ജയ കുറുപ്പ്, ആതിര ഹരികുമാർ, തങ്കം മോഹൻ, സ്റ്റെഫി സണ്ണി, വിജയകുമാർ, കിരൺ പീതാംബരൻ, സിബി തോമസ്, ജോജി ജോൺ എന്നിവർക്കൊപ്പം മോളിക്കുട്ടി എന്ന പശുവും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. കുമ്പളങ്ങി നൈറ്റ്‌സ്, ജോജി എന്നീ ചിത്രങ്ങൾക്കു ശേഷം ഭാവന സ്റ്റുഡിയോസ് നിർമ്മിക്കുന്ന ചിത്രമാണ് പാൽതു ജാൻവർ.

Elizabeth
Next Story
Share it