Begin typing your search...
'അത് എന്റെ കാർ അല്ല, സുഹൃത്തിന്റെ കാർ ആണ്; ഇനി ആരും എന്നെ ക്രൂശിക്കരുത്'; അസീസ് നെടുമങ്ങാട്
കഴിഞ്ഞ ദിവസമായിരുന്നു മമ്മൂട്ടിയുടെ മേക്കപ്പ്മാനും നിർമാതാവുമായ ജോർജിന്റെ മകൾ സിന്തിയയുടെ വിവാഹം. ചടങ്ങിൽ മമ്മൂട്ടി കുടുംബ സമേതം പങ്കെടുത്തിരുന്നു. സിനിമാ മേഖലയിലെ നിരവധി പേർ ചടങ്ങിൽ പങ്കെടുത്തിരുന്നു. നടൻ അസീസ് നെടുമങ്ങാടും ചടങ്ങിൽ പങ്കെടുത്തു. ബെൻസ് കാറിലാണ് അസീസ് നെടുമങ്ങാടെത്തിയത്. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുകയും ചെയ്തു. ബെൻസ് കാർ ഓടിച്ചെത്തിയ അസീസ് വണ്ടി പാർക്ക് ചെയ്യാൻ നൽകിയിട്ട് പോകുന്നതാണ് വീഡിയോയിലുള്ളത്.
ഇതിനുപിന്നാലെ ചിലർ നടനെ പരിഹസിച്ചുകൊണ്ട് കമന്റ് ചെയ്തിരുന്നു. ഇതിൽ പ്രതികരിച്ചിരിക്കുകയാണ് നടനിപ്പോൾ. 'കാറിൽ വന്നത് ഇഷ്ടപ്പെടാത്ത സഹോദരങ്ങളേ, അത് എന്റെ കാർ അല്ല, ഒരു സുഹൃത്തിന്റെ കാർ ആണ്, ഇനി അതിന്റെ പേരിൽ ആരും എന്നെ ക്രൂശിക്കരുത്.'- എന്നാണ് അസീസിന്റെ പ്രതികരണം.
Next Story