Begin typing your search...

സുലു ഇത്തയുടെ ഫോട്ടോസാണ് ഫോണ്‍ നിറയെ, ഇപ്പോഴും പ്രേമത്തിലാണെന്നാണ് മമ്മൂക്ക പറയുക; ആസിഫ് അലി

സുലു ഇത്തയുടെ ഫോട്ടോസാണ് ഫോണ്‍ നിറയെ, ഇപ്പോഴും പ്രേമത്തിലാണെന്നാണ് മമ്മൂക്ക പറയുക; ആസിഫ് അലി
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

പുതിയ സിനിമയായ രേഖാചിത്രത്തിന്റെ വിശേഷങ്ങള്‍ പങ്കുവയ്ക്കുന്നതിനൊപ്പം മെഗാസ്റ്റാര്‍ മമ്മൂട്ടിയെ കുറിച്ച് നടന്‍ ആസിഫ് അലി സംസാരിച്ചിരുന്നു. മമ്മൂക്കയോട് തനിക്കുള്ള ആരാധന എത്രത്തോളം ഉണ്ട് എന്നതിനെ കുറിച്ചാണ് ആസിഫ് പറഞ്ഞത്. ഓരോ തവണ കാണുമ്പോഴും മമ്മൂക്ക തന്നെ അത്ഭുതപ്പെടുത്തി കൊണ്ടിരിക്കുന്ന മനുഷ്യനാണെന്നാണ് ആസിഫ് പറയുന്നത്. മാത്രമല്ല ഭാര്യ സുല്‍ഫത്തുമായി അദ്ദേഹം ഇപ്പോഴും പ്രേമത്തിലാണെന്നും തന്നോട് പറഞ്ഞു. ഫില്‍മിബീറ്റ് മലയാളത്തിന് നല്‍കിയ അഭിമുഖത്തിലാണ് ആസിഫ് മമ്മൂട്ടിയെ കുറിച്ചുള്ള രസകരമായ കാര്യങ്ങള്‍ പങ്കുവെച്ചത്. 'മമ്മൂക്കയുടെ ഫോണിലേക്ക് ഞാന്‍ ഇങ്ങനെ നോക്കിയിരിക്കുന്ന ഒരു ഫോട്ടോ വൈറലായിരുന്നു. അതില്‍ കാണിക്കുന്നതുപോലെ ഞങ്ങളൊരു യാത്രയ്ക്കിടയില്‍ മമ്മൂക്ക അദ്ദേഹത്തിന്റെ ഫോണില്‍ എടുത്ത ഫാമിലി ചിത്രങ്ങള്‍ എനിക്ക് കാണിച്ചു തന്നു. മമ്മൂക്കയും സുലു ഇത്തയും ഒരുമിച്ചുള്ളതും സുലുത്താന്റെ ഒറ്റയ്ക്കുള്ളതുമായ നിരവധി ഫോട്ടോസുണ്ട്. ആ ചിത്രങ്ങളൊക്കെ ഓരോ സ്ഥലങ്ങളില്‍ പോയപ്പോള്‍ അദ്ദേഹം തന്നെ എടുത്തതാണ്.

ഇപ്പോഴും അവരുടേത് എത്ര മനോഹരമായ റിലേഷന്‍ഷിപ്പ് ആണെന്ന് അറിയാമോ. എന്റെ ഫോണില്‍ ഞാന്‍ ഭാര്യ സമയെ നിര്‍ത്തി എടുത്ത ഒരു ഫോട്ടോ പോലും കാണില്ലെന്ന് ഞാന്‍ മമ്മൂക്കയോട് പറഞ്ഞു. അതിന് മറുപടിയായി അദ്ദേഹം പറഞ്ഞത് 'താനും സുല്‍ഫത്തും അങ്ങനെയല്ലെന്നാണ്. എപ്പോഴും ഞങ്ങള്‍ക്ക് ഒരുമിച്ച് യാത്ര ചെയ്യാന്‍ ഞങ്ങള്‍ രണ്ടാള്‍ക്കും ഇഷ്ടമാണ്. മാത്രമല്ല ഇപ്പോഴും ഞങ്ങള്‍ പ്രേമിക്കുകയാണെന്നും' മമ്മൂക്ക പറഞ്ഞു. അങ്ങനെയുള്ള ചിത്രങ്ങളൊക്കെയാണ് മമ്മൂക്ക എനിക്ക് കാണിച്ചു തന്നത്ആസിഫ് പറയുന്നത്. അത് കണ്ടപ്പോള്‍ ശരിക്കും എനിക്ക് ഭയങ്കരമായി ഫീലിംഗ്‌സാണ് ഉണ്ടായത്. കാരണം മമ്മൂക്ക അദ്ദേഹത്തിന്റെ കുടുംബത്തെ നോക്കുന്ന രീതിയും കുടുംബത്തെ കുറിച്ച് പറയുന്നതുമൊക്കെ സര്‍പ്രൈസ് ആയിട്ടാണ് തോന്നിയത്. ഓരോ തവണ മമ്മൂക്കയെ കാണുന്നത് എനിക്ക് എക്‌സൈറ്റ്‌മെന്റ് ആണ്.

മമ്മൂക്കയുടെ അടുത്ത് ഓരോ തവണ സംസാരിക്കുമ്പോഴും നമുക്ക് പുതിയ കാര്യങ്ങള്‍ പഠിക്കാന്‍ പറ്റും. പുള്ളിയുമായി ടൈം സ്പെന്‍ഡ് ചെയ്യാനും എനിക്ക് ഒത്തിരി ഇഷ്ടമാണ്. മമ്മൂക്കയുടെ കൂടെ ട്രാവല്‍ ചെയ്യുന്നതും നല്ലൊരു എക്സ്പീരിയന്‍സാണെന്നും ആസിഫ് അലി പറയുന്നു. ആസിഫ് അലി പോലീസ് വേഷത്തില്‍ എത്തിയ ചിത്രമാണ് രേഖാചിത്രം.

WEB DESK
Next Story
Share it