ലാൽ സാറിനെ ബഹുമാനിക്കണം...; സൂപ്പർസ്റ്റാറുകൾ ബാറ്റ് ചെയ്യാനിറങ്ങിയാൽ സിക്സർ മാത്രം അടിക്കുമെന്നാണ് ആരാധകർ കരുതുന്നത്
മോഹൻലാൽ നടൻ മാത്രമല്ല, സ്‌പോർട്‌സ് പ്രേമിയുമാണ്. കോളജ് പഠനകാലത്ത് മികച്ച ക്രിക്കറ്റ് കളിക്കാരൻ ആയിരുന്നു മോഹൻലാൽ. സിസിഎൽ കളിക്കാൻ മോഹൻലാൽ ഇറങ്ങിയതുമായി ബന്ധപ്പെട്ട് യുവതാരം ആസിഫ് അലി പറഞ്ഞ വാക്കുകൾ ആരാധകർ ഏറ്റെടുത്തു.
സിസിഎൽ കളിച്ച സൂപ്പർസ്റ്റാർഡം ഉള്ള ഒരേയൊരു നടൻ മോഹൻലാൽ മാത്രമാണ്. അദ്ദേഹം ഒരോവർ ബൗൾ ചെയ്യുകയും ഒരു കളിയിൽ ബാറ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. അതിൻറെ പേരിൽ അദ്ദേഹത്തിനെ പല കാര്യത്തിലും ട്രോളുന്നത് കണ്ടിട്ടുണ്ട്. വൈഡ് എറിഞ്ഞു, ക്യാച്ച് മിസ് ചെയ്തു, ഫീൽഡ് ചെയ്യാൻ നിൽക്കുമ്പോൾ ഓടാൻ പറ്റുന്നില്ല എന്നൊക്കെ പറഞ്ഞായിരുന്നു ട്രോൾ.
പക്ഷേ അദ്ദേഹത്തെ റെസ്‌പെക്ട് ചെയ്യേണ്ട കാര്യമാണത്. സിസിഎല്ലിൽ ബാക്കി ടീമുകളിൽനിന്ന് എത്ര സൂപ്പർസ്റ്റാറുകൾ വന്ന് കളിച്ചിട്ടുണ്ട് ആരും അങ്ങനെ ചെയ്യാത്തത് അവരുടെ ഇമേജ് ബ്രേക്കാകാതെ ഇരിക്കാൻ വേണ്ടിയാണ്. ബാക്കി ഇൻഡസ്ട്രിയിലുള്ള സൂപ്പർസ്റ്റാറുകൾ ബാറ്റ് ചെയ്യാനിറങ്ങിയാൽ ആറ് ബോളും സിക്സ് അടിക്കുമെന്നാണ് അവരുടെ ആരാധകർ കരുതുന്നത്. പക്ഷേ റിയാലിറ്റി അങ്ങനെയല്ല എന്നതാണ് സത്യം. റിയൽ ലൈഫിൽ അവർക്ക് ബാറ്റ് പോലും പിടിക്കാൻ അറിയില്ലായിരിക്കും.
പക്ഷേ നമ്മുടെ സൂപ്പർസ്റ്റാർസ് അങ്ങനെയല്ല, ലാൽ സാർ ഒരു ഗെയിം മുഴുവൻ ഗ്രൗണ്ടിൽനിന്ന് കളിച്ചു. ബാക്കിയുള്ള സൂപ്പർസ്റ്റാറുകൾ അവരുടെ ഇമേജ് ബ്രേക്കാകാതിരിക്കാൻ പരമാവധി ശ്രമിക്കുമ്പോഴാണ് ലാലേട്ടൻ അദ്ദേഹത്തിൻറെ ഇമേജ് ബ്രേക്ക് ചെയ്ത് അങ്ങനെ ഇറങ്ങിയത് -ആസിഫ് അലി പറഞ്ഞു.