ശരീരം പ്രദർശിപ്പിക്കലല്ല തന്റെ ലക്ഷ്യമെന്ന് അഷിക, മോശം കമന്റുകൾ തളർത്താറില്ല
സോഷ്യൽ മീഡിയയിലൂടെ ജനപ്രീതി നേടി മോഡലിങ്, അഭിനയം തുടങ്ങിയ രംഗത്തേക്കു പ്രവേശിച്ച നിരവധി പേരുണ്ട്. ടിക്ക് ടോക്കിലൂടെ ജനപ്രീതിയാർജിച്ച നടിയാണ് അഷിക അശോകൻ. നിരവധി ഷോർട്ട് ഫിലിമുകളിലും മ്യൂസിക് ആൽബങ്ങളിലും അഷിക അഭിനയിച്ചിട്ടുണ്ട്. ശ്രീകാന്തിന്റെ ആദ്യരാത്രി- ഏറെ ശ്രദ്ധിക്കപ്പെട്ട ഷോർട്ട് ഫിലിം ആണ്.
ഇപ്പോൾ, മോഡലിങ്ങിൽ സജീവമായ അഷിക സോഷ്യൽ മീഡിയയിലും താരമാണ്. സോഷ്യൽ മീഡിയകളിൽ അൽപ്പം ബോൾഡ്, ഹോട്ട് ഫോട്ടോ ഷൂട്ട് നടത്തിയാൽ അത്തരത്തിലുള്ളവർക്കെതിരെ നടക്കുന്ന സൈബർ ആക്രമണങ്ങൾ സഹിക്കാവുന്നതിനപ്പുറമാണെന്ന് അഷിക പറയുന്നു. അടുത്തിടെ നടത്തിയ അഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങൾ ശ്രദ്ധിക്കപ്പെടുകയാണ്.
തന്റെ ചിത്രങ്ങൾ കണ്ടാൽ ശരീരം പ്രദർശനം എന്ന ഒറ്റ ലക്ഷ്യത്തോടെയാണെന്ന് ആളുകൾ പറഞ്ഞതായി അഷിക. ഗ്ലാമർ ഫോട്ടോ ഷൂട്ടിലൂടെ ശരീരം പ്രദർശനം നടത്തി പ്രശസ്തി പിടിച്ചുപറ്റുകയാണ് ശ്രമം. ചിത്രങ്ങൾക്കു താഴെ മോശം കമന്റുകളും ലഭിക്കാറുണ്ട്. വീട്ടിൽ ചോദിക്കാനും പറയാനും ആരുമില്ലേ എന്നൊക്കെയാണ് കമന്റുകൾ. അതേസമയം, ഇത്തരത്തിലുള്ള മോശം കമന്റുകൾ തന്നെ തളർത്താറില്ല. അത്തരക്കാർക്കു ചിന്തിക്കാനുള്ള കഴിവില്ലെന്നാണു വിശ്വാസമെന്നും അഷിക.
ഗ്ലാമർ ചിത്രങ്ങൾക്കു പോസ് ചെയ്യുന്നത് പ്രൊഫഷൻ അങ്ങനെ ആയതുകൊണ്ടു മാത്രമാണെന്നാണ് അഷിക പറയുന്നത്. വസ്ത്രധാരണം, പ്രത്യേകിച്ചും സ്ത്രീകളുടെ വസ്ത്രധാരണരീതികൾ എന്നും ചർച്ചാവിഷയമാണല്ലോ! വസ്ത്രധാരണം ഒരു വ്യക്തിയുടെ മാത്രം സ്വാതന്ത്ര്യമാണെന്നും അത്തരം കാര്യങ്ങളിൽ സമൂഹം ഇടപെടേണ്ട കാര്യമില്ലെന്നും അഷിക പറയുന്നു.