Begin typing your search...
'തോബ തോബ' പാടി ഹുക്ക് സ്റ്റെപ്പിട്ട് പ്രിയ ഗായിക ആശ ഭോസ്‌ലെ; കയ്യടിച്ച് ആരാധകര്‍
ബോളിവുഡിലെ ഫാസ്റ്റ് നമ്പർ ഗാനങ്ങളുടെ റാണിയാണ് ആശ ഭോസ്‌ലെ. പ്രായം തൊണ്ണൂറ് കഴിഞ്ഞെങ്കിലും തന്റെ സ്‌റ്റേജ് ഷോകളിൽ ഇന്നും ആരാധകരെ പിടിച്ചിരുത്താറുണ്ട് ഗായിക. കഴിഞ്ഞ ദിവസം ദുബായില്‍ നടന്ന സംഗീതപരിപാടിയില്‍ തോബ തോബ എന്ന ഹിറ്റ് ഗാനമാലപിച്ച് സംഗീതപ്രേമികളെ ഞെട്ടിച്ചിരിക്കുകയാണ് ആശ ഭോസ്‌ലെ.
ആലാപനത്തിനിടെ നടൻ വിക്കി കൗശല്‍ ചുവടുവെച്ച ഗാനത്തിലെ ഹുക്ക് സ്റ്റെപ്പുകള്‍ അനുകരിക്കുന്ന ഗായികയുടെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. തോബ തോബ ആലപിച്ച കരണ്‍ ഓജ്‌ല ആശ ഭോസ്‌ലെയ്ക്ക് നന്ദിയറിച്ച് പ്രതികരിക്കുകയും ചെയ്തു. ഗായകന്‍ സോനു നിഗമിനോടൊപ്പമായിരുന്നു ദുബായിലെ സംഗീതപരിപാടിയില്‍ ആസ ഭോസ്‌ലെ പങ്കെടുത്തത്.
Next Story