Begin typing your search...

'ക്ഷമ പറഞ്ഞതിൽ ആത്മാർഥത തോന്നുന്നില്ല'; ആസിഫ് അലിയെ അപമാനിച്ച സംഭവത്തിൽ ധ്യാൻ ശ്രീനിവാസൻ

ക്ഷമ പറഞ്ഞതിൽ ആത്മാർഥത തോന്നുന്നില്ല; ആസിഫ് അലിയെ അപമാനിച്ച സംഭവത്തിൽ ധ്യാൻ ശ്രീനിവാസൻ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ആസിഫ് അലിയെ വേദിയിൽ അപമാനിച്ച സംഭവത്തിൽ പ്രതികരണവുമായി ധ്യാൻ ശ്രീനിവാസൻ. ആസിഫ് അലിക്ക് ഒപ്പമാണ്. രമേഷ് നാരായൺ ചെയ്തത് തെറ്റ്. സംഭവത്തിൽ രമേഷ് നാരായണൻ ക്ഷമ പറഞ്ഞതിൽ ആത്മാർഥത ഉണ്ടെന്ന് തോന്നുന്നില്ലെന്നും താരം അഭിപ്രായപ്പെട്ടു.

സംഭവത്തിൽ ആസിഫ് അലിക്കൊപ്പമാണ് താൻ എന്ന് ധ്യാൻ ശ്രീനിവാസൻ വ്യക്തമാക്കി. എവിടെയെങ്കിലും ഒക്കെ ചെയ്തു കൂട്ടിയ അഹങ്കാരത്തിന് ദൈവം തിരിച്ചുകൊടുക്കുന്ന പണി ആയിട്ടാണ് തനിക്ക് തോന്നിയത്. വിവാദത്തിൽ രമേഷ് നാരായണൻ ക്ഷമ ചോദിച്ചതിൽ ആത്മാർത്ഥത ഉണ്ടെന്ന് തോന്നുന്നില്ല എന്ന് താരം വ്യക്തമാക്കി. സംഭവത്തിൽ രമേഷ് നാരായണനെ വിമർശിച്ച് രംഗത്ത് എത്തിയിരിക്കുന്നത് പ്രമുഖരടക്കം നിരവധി പേരാണ്.

എം ടി വാസുദേവൻ നായരുടെ ഒമ്പത് കഥകളെ ആസ്പദമാക്കി മനോരഥങ്ങൾ എന്ന ആന്തോളജി സിനിമയുടെ പ്രമോഷണൽ ചടങ്ങിലായിരുന്നു വിവാദ സംഭവം. ട്രെയിലർ ലോഞ്ചിൽ മനോരഥങ്ങൾ എന്ന സിനിമയുടെ പ്രവർത്തകരെ ആദരിച്ചിരുന്നു. സ്വർഗം തുറക്കുന്ന സമയം എന്ന ചിത്രത്തിൽ പണ്ഡിറ്റ് രമേഷ് നാരായൺ ആയിരുന്നു സംഗീതം നൽകിയത്. അദ്ദേഹത്തിന് ചടങ്ങിൽ പുരസ്‌കാരം നൽകാൻ ആദ്യം ക്ഷണിച്ചത് ആസിഫ് അലിയെ ആയിരുന്നു. എന്നാൽ ആസിഫ് പുരസ്‌കാരം നൽകിയപ്പോൾ താരത്തെ നോക്കാനോ ഹസ്തദാനം നൽകാനോ തയ്യാറായിരുന്നില്ല സംഗീതജ്ഞൻ രമേഷ് നാരായണൻ. സംവിധായകൻ ജയരാജിനെ രമേഷ് നാരായണൻ വിളിക്കുകയും ഒന്നുകൂടി പുരസ്‌കാരം നൽകാൻ ആവശ്യപ്പെടുകയുമായിരുന്നു. തുടർന്ന് ജയരാജ് പുരസ്‌കാരം നൽകി. സംഭവം വലിയ വിവാദമായി മാറിയിരുന്നു. എന്നാൽ ആസിഫ് അലിയെ താൻ അപമാനിച്ചിട്ടില്ല എന്നായിരുന്നു രമേഷ് നാരായണൻ വ്യക്തമാക്കിയത്.

WEB DESK
Next Story
Share it