Begin typing your search...

മുൻ കാമുകൻ കല്യാണം കഴിച്ച് ഹാപ്പിയായി ജീവിക്കുന്നു; അവർക്കെന്തെങ്കിലും പറ്റിയെന്ന് കേട്ടാൽ താൻ സന്തോഷിക്കും: ആര്യ

മുൻ കാമുകൻ കല്യാണം കഴിച്ച് ഹാപ്പിയായി ജീവിക്കുന്നു; അവർക്കെന്തെങ്കിലും പറ്റിയെന്ന് കേട്ടാൽ താൻ സന്തോഷിക്കും: ആര്യ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

പങ്കാളി തന്നെ ഉപേക്ഷിച്ചതിനെക്കുറിച്ചും മറ്റൊരു സ്ത്രീക്കൊപ്പം പോയതിനെക്കുറിച്ചും തുറന്ന് സംസാരിച്ച് ആര്യ. ഇന്ന് ആലോചിക്കുമ്പോൾ പങ്കാളി തന്നെ ഒഴിവാക്കാൻ വേണ്ടി ബി​ഗ് ബോസിലേക്ക് അയച്ചാണോ എന്ന് സംശയമുണ്ടെന്ന് ആര്യ പറയുന്നു. കാരണം ഷോയിൽ പോകാൻ എന്നെ ഏറ്റവും കൂടുതൽ പുഷ് ചെയ്തതും സപ്പോർട്ട് ചെയ്തതും അദ്ദേഹമായിരുന്നു. എനിക്ക് പോകണോ എന്ന ചിന്തയുണ്ടായിരുന്നു. കുഞ്ഞുണ്ട്. അച്ഛൻ മരിച്ചിട്ട് അധികമായിട്ടുമില്ല. എല്ലാ സപ്പോർട്ടും തന്ന് എന്നെ എയർപോർട്ടിൽ കൊണ്ട് വിടുന്നത് പോലും ആളാണ്. അത്രയും ദിവസം പുറം ലോകവുമായി ഒരു കണക്ഷനും ഉണ്ടാവില്ല.

ആ സമയം ഉപയോ​ഗിച്ച് അകന്ന് പോകാനുള്ള പ്ലാൻ ആയിരുന്നോ എന്ന് ഉറപ്പ് പറയാൻ പറ്റില്ല. പക്ഷെ അതൊരു സാധ്യതയാണെന്നും ആര്യ പറയുന്നു. ബി​ഗ് ബോസിൽ നിന്നിറങ്ങിയ ശേഷം പങ്കാളി കോളെടുക്കാതിരുന്ന സമയത്തെക്കുറിച്ചും ആര്യ ഓർത്തു. എന്ത് ചെയ്യണം എന്നറിയില്ല. എനിക്ക് കാണാതെ അറിയാവുന്ന നമ്പർ അത് മാത്രമാണ്. അദ്ദേഹത്തിന്റെ നമ്പറിലാണ് ആദ്യം വിളിക്കുന്നത്. എന്റെ കുഞ്ഞിനെ പോലും വിളിച്ചില്ല. എടുക്കാതായപ്പോൾ എന്റെ സഹോദരിയെ വിളിച്ചു. കാര്യം പറഞ്ഞു. ആൾ എവിടെയാണ് ഫോൺ വിളിച്ചിട്ട് എടുക്കുന്നില്ലെന്നും പറഞ്ഞു.

തിരക്കായിരിക്കും ഞാൻ വിളിക്കാൻ പറയാമെന്ന് സഹോദരി. അവളുടെ പറച്ചിലിലും ഒരു ആത്മവിശ്വാസം ഇല്ലായിരുന്നു. കുറേ കാര്യങ്ങൾ ആലോചിച്ചു. ഫോൺ തിരിച്ച് കൊടുത്തു. അടുത്ത ദിവസം രാവിലെയേ ഫോൺ കിട്ടൂ. രാത്രി ഞാൻ ഉറങ്ങിയില്ല. അടുത്ത ദിവസവും ആദ്യം വിളിച്ചത് ആ നമ്പറിലേക്കാണ്. സഹോദരിയോ അസിസ്റ്റന്റോ പറഞ്ഞിട്ടാണോ എന്നറിയില്ല. തിരിച്ച് എനിക്ക് കോൾ വന്നു. പക്ഷെ എയർപോർട്ടിൽ വിട്ട ആളോ‌ടല്ലായിരുന്നു. സ്നേഹമോ എക്സൈറ്റ്മെന്റോ ഇല്ല.

ജാൻ ഞാൻ ഇന്നലെ തൊട്ട് വിളിക്കുകയാണെന്ന് പറഞ്ഞപ്പോൾ ഞാൻ ഉറങ്ങുകയായിരുന്നു എന്നാണ് ആദ്യ പ്രതികരണം. എന്താണ് പ്രശ്നമെന്ന് മനസിലായില്ല. ബി​ഗ് ബോസിൽ പോകുമ്പോൾ ഫോൺ കൈമാറും മുമ്പ് വേണ്ടപ്പെട്ടവരെ വിളിച്ച് സംസാരിക്കാൻ അവസരം തരും. അപ്പോൾ വിളിച്ചപ്പോൾ പോലും എന്നെ കാണാതിരിക്കേണ്ട വിഷമത്തിൽ അദ്ദേഹം കരഞ്ഞിട്ടുണ്ട്. പിന്നീ‌ട് എന്താണ് സംഭവിച്ചത് എന്ന് തനിക്ക് മനസിലായില്ലെന്നും ആര്യ തുറന്ന് പറഞ്ഞു. ഡിപ്രഷനിലായിരുന്നു. കൊവിഡ് സമയമായതിനാൽ ഒന്നും ചെയ്യാനില്ല.

ഞാൻ തിരുവനന്തപുരത്തും ആൾ ദുബായിലും. നേരിട്ട് കണ്ട് സംസാരിക്കാൻ പറ്റുന്നില്ല. എന്തുകൊണ്ടാണ് തന്നിൽ നിന്ന് അകന്നതെന്ന് മനസിലായി. പങ്കാളി മറ്റൊരു ബന്ധത്തിലാണെന്ന് അറി‍ഞ്ഞപ്പോൾ രണ്ട് പേരെയും വെടി വെച്ച് കൊല്ലണമെന്ന് തോന്നി. ഇന്നും അതാണെന്റെ മാനസികാവസ്ഥ. ഇന്ന് പക്ഷെ കൊല്ലാനുള്ള ദേഷ്യമാെന്നും ഇല്ല.

പക്ഷെ അവർക്കെന്തെങ്കിലും സംഭവിച്ചു എന്ന് കേട്ടാൽ ലോകത്തിലെ ഏറ്റവും സന്തോഷവതി ഞാനായിരിക്കും. അവർ കല്യാണം കഴിച്ച് വളരെ ഹാപ്പിയായി ജീവിക്കുകയാണെന്ന് അറിയാം. അങ്ങനെ തന്നെ പോട്ടെ. പക്ഷെ അവർക്കെന്തെങ്കിലും പറ്റിയെന്ന് കേട്ടാൽ താൻ സന്തോഷിക്കുമെന്നും ആര്യ വ്യക്തമാക്കി.

WEB DESK
Next Story
Share it