Begin typing your search...

ലക്ഷ്മിയായി കൃതി ഷെട്ടി; ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്ത് വിട്ട് എആര്‍എം ടീം

ലക്ഷ്മിയായി കൃതി ഷെട്ടി; ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്ത് വിട്ട് എആര്‍എം ടീം
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ടോവിനോ തോമസ് നായകനാകുന്ന ഫാന്റസി ചിത്രമാണ് എ ആര്‍ എം. പൂര്‍ണമായും 3ഡി യില്‍ ഒരുങ്ങുന്ന ചിത്രം മലയാള സിനിമയുടെ ചരിത്രത്തില്‍ തന്നെ ഏറ്റവും വലിയ ബഡ്ജറ്റില്‍ പൂര്‍ത്തിയാക്കുന്ന സിനിമകളില്‍ ഒന്നാണ്.

നേരത്തെ പുറത്ത് വന്ന ചിത്രത്തിന്റെ ടീസര്‍ ഏറെ ശ്രദ്ധ നേടിയിരുന്നു. ടോവിനോ ട്രിപ്പിള്‍ റോളില്‍ എത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ജിതിന്‍ ലാലാണ്. ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ പുരോഗമിക്കുകയാണ്. അജയന്റെ രണ്ടാം മോഷണം എന്നാണ് ചിത്രത്തിന്റെ പൂര്‍ണ നാമം.

കൃതി ഷെട്ടി, ഐശ്വര്യ രാജേഷ്, സുരഭി ലക്ഷ്മി എന്നിവരാണ് ചിത്രത്തില്‍ നായികാ വേഷത്തില്‍ എത്തുന്നത്. തെലുങ്ക് ചിത്രങ്ങളിലൂടെ പ്രശസ്തി നേടിയ കൃതി ഷെട്ടിയുടെ ആദ്യ മലയാളം സിനിമയാണ്. കൃതിയുടെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്ത് വീട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍ ഇപ്പോള്‍. ലക്ഷ്മി എന്ന കഥാപാത്രമായിയാണ് കൃതി ചിത്രത്തില്‍ എത്തുക.

WEB DESK
Next Story
Share it