അന്യഭാഷയിലേക്കു ചേക്കേറുന്ന നടിമാര്‍ എന്തിനും തയാറോ..?; ചില കോടമ്പാക്കം ഗോസിപ്പുകള്‍
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് ഇന്ത്യന്‍ സിനിമാ മേഖലയില്‍ത്തന്നെ ചര്‍ച്ചയായിട്ടുണ്ട്. കാരണം പല മലയാള നടന്മാരും നടിമാരും അന്യഭാഷാചിത്രങ്ങളില്‍ സജീവമാണ്. നടന്മാരെ അപേക്ഷിച്ച്, നടിമാരാണ് തമിഴ്, തെലുങ്ക്, കന്നഡ ചിത്രങ്ങളില്‍ സജീവമായുള്ളത്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നയുടന്‍ പൊട്ടിപ്പുറപ്പെട്ട വിവാദങ്ങളില്‍ ചെന്നൈ കോടമ്പാക്കത്തെ ചില ഗോസിപ്പുകളും ചലിത്രമേഖലയില്‍ പ്രചരിക്കുന്നുണ്ട്. അതിന്റെ നേരും നുണയും അന്വേഷിച്ചാല്‍ ചെന്നെത്തുക എവിടെയാണെന്ന് ആര്‍ക്കും പറയാനും കഴിയില്ല.
മലയാളത്തില്‍നിന്ന് തമിഴിലേക്കും തെലുങ്കിലേക്കും ചേക്കേറിയ ചില നടിമാര്‍ക്ക് അവിടത്തെ സൂപ്പര്‍താരങ്ങളുമായും നിര്‍മാതാക്കളുമായും ടെക്‌നീഷ്യന്‍മാരുമായുള്ള സൗഹൃദങ്ങള്‍ പൊളിച്ചെഴുതപ്പെടുമെന്നാണ് ഗോസിപ്പ്. കൂടുതല്‍ പ്രതിഫലം മോഹിച്ച് തമിഴിലും തെലുങ്കിലും എത്തുന്ന നടിമാര്‍ എന്തു വിട്ടുവീഴ്ചയ്ക്കും തയാറാണെന്നാണ് ഗോസിപ്പ്. ഇതിനായി കോടമ്പാക്കത്ത് ഇടനിലക്കാര്‍ വരെയുണ്ടത്ര! മലയാളത്തില്‍ കെട്ടിപ്പിടിത്തം സീനിനുപോലും തയാറാകാത്ത ചില നടിമാര്‍ അന്യഭാഷയില്‍ ചൂടന്‍ രംഗങ്ങളില്‍ അഭിനയിക്കുന്നുണ്ടെന്നും ഇത്തരക്കാര്‍ പറയുന്നു.
എന്നാല്‍, എല്ലാവരും ഇക്കൂട്ടത്തില്‍പ്പെടുന്നില്ലെന്നും ഗോസിപ്പ്. എന്തായാലും സിനിമാമേഖലയല്ലേ, ഗോസിപ്പുകള്‍ക്ക് ഒരു പഞ്ഞവുമില്ല. മറ്റുള്ളവരുടെ സ്വകാര്യതകള്‍ അന്വേഷിച്ചുപോകുന്നതെന്തിനാണെന്ന് ഇതിനു മറുപടിയായി ചിലര്‍ പറയുന്നു. മലയാള സിനിമയുടെ ചേരുവകളല്ലല്ലോ, അന്യഭാഷാചിത്രങ്ങള്‍ക്കുള്ളത്. ചേരുവകള്‍ ചേരുംപടി ചേര്‍ത്താലേ അവിടെ സിനിമകള്‍ ഹിറ്റ് ആകൂ...