Begin typing your search...

'ആരും ഒന്നും ചോദിച്ചില്ല, അതിനാൽ കോവിഡ് എനിക്കൊരു അനുഗ്രഹമായിട്ടാണ് തോന്നിയത്'; അര്‍ച്ചന കവി

ആരും ഒന്നും ചോദിച്ചില്ല, അതിനാൽ കോവിഡ് എനിക്കൊരു അനുഗ്രഹമായിട്ടാണ് തോന്നിയത്; അര്‍ച്ചന കവി
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

നടി അര്‍ച്ചന കവി വീണ്ടും വാര്‍ത്തകളില്‍ നിറഞ്ഞിരിക്കുകയാണ്. അര്‍ച്ചന പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന സിനിമയുടെ റിലീസിന് ഒരുങ്ങുകയാണ്. ഇതിനോട് അനുബന്ധിച്ച് പ്രൊമോഷന്‍ പരിപാടികളുമായി തിരക്കുകളിലാണ് നടിയിപ്പോള്‍. അങ്ങനെ മാധ്യമങ്ങളുമായി സംസാരിക്കുന്നതിനിടയില്‍ തന്റെ വിവാഹത്തെക്കുറിച്ചും വിവാഹമോചനത്തെക്കുറിച്ചും സിനിമയില്‍ നിന്ന് മാറി നിന്നതിനെ പറ്റിയും ഒക്കെ വളരെ ക്യാഷ്വലായി നടി സംസാരിച്ചിരുന്നു. ഈ വീഡിയോ വളരെ പെട്ടെന്ന് വൈറലായി മാറുകയും അര്‍ച്ചനയെ കുറിച്ചുള്ള കാര്യങ്ങള്‍ ചര്‍ച്ചയാവുകയും ചെയ്തു. വീണ്ടും തന്റെ ജീവിതത്തെപ്പറ്റി വെറൈറ്റി മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തിലൂടെ സംസാരിക്കുകയാണ് അര്‍ച്ചന കവി.

ഡിവോഴ്‌സ് അടക്കം തന്റെ ജീവിതത്തില്‍ നടന്ന എല്ലാ കാര്യങ്ങളും ഞാന്‍ ആഗ്രഹിച്ചതും തനിക്ക് ആവശ്യവും ഉള്ളതായിരുന്നു എന്നാണ് നടി പറയുന്നത്. വിവാഹമോചനത്തില്‍ നിന്നടക്കം പുറത്തിറങ്ങുമ്പോഴാണ് അത് ഇത്രയും അല്ലേ ഉണ്ടായിരുന്നുള്ളൂ എന്ന് തോന്നുക. പിന്നെ കോവിഡ് വന്നത് നന്നായെന്ന് പറയുന്ന ഒരാള്‍ ഞാന്‍ മാത്രമായിരിക്കും. കാരണം ഇതൊക്കെ നടക്കുന്നത് കോവിഡ് കാലത്താണ്. അതുകൊണ്ട് ആളുകളുമായി ഇക്കാര്യങ്ങള്‍ പറയേണ്ടി വരികയോ ആരും എന്റെ ഭര്‍ത്താവ് എവിടെയാണെന്ന് ചോദിച്ചതുമില്ല. സൊസൈറ്റിയുമായി ഇക്കാര്യങ്ങളൊന്നും പറയേണ്ടി വരാത്തത് കൊണ്ട് കോവിഡ് എനിക്കൊരു അനുഗ്രഹമായിട്ടാണ് തോന്നിയത്.

പിന്നെ വിഷാദത്തെ മറികടന്നതാണ്. എന്റെ അമ്മ ഒരു മെഡിക്കല്‍ ഫീല്‍ഡിലാണ് ജോലി ചെയ്യുന്നത്. അമ്മയടക്കമുള്ള ആളുകളില്‍ നിന്നും കിട്ടിയ സപ്പോര്‍ട്ട് മറ്റുള്ള ആളുകളെ പോലെ ആയിരുന്നില്ല. പിന്നെ എന്റെ വീട്ടില്‍ എല്ലാവരും എത്ര വലിയ സീരിയസ് കാര്യമാണെങ്കില്‍ പോലും അത് വളരെ ലൈറ്റ് ആയിട്ടാണ് എടുക്കാറുള്ളത്. പുറമേ നിന്ന് കാണുന്നവര്‍ക്ക് ഞങ്ങള്‍ എല്ലാവര്‍ക്കും വട്ടാണെന്ന് തോന്നുമായിരിക്കാം. പക്ഷേ പലപ്പോഴും ഞങ്ങള്‍ ഒരു പ്രശ്‌നത്തെ കൈകാര്യം ചെയ്യുന്നത് കോമഡിയിലൂടെയായിരിക്കുമെന്നും, അത് ഭയങ്കര സഹായമാണെന്നും നടി പറയുന്നു.വിവാഹമോചനത്തെ പറ്റി ഞാന്‍ പറഞ്ഞതിനുശേഷം ആളുകള്‍ അത് സ്വീകരിച്ചതാണ് എന്നെ ഞെട്ടിച്ച മറ്റൊരു സംഭവം. ഞാന്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ അതിനെ കുറിച്ച് പറഞ്ഞ് നിര്‍ത്തിയതും വലിയ കൈയ്യടികളാണ് ലഭിച്ചത്. അത് കണ്ടതോടെ ഞാന്‍ ശരിക്കും സര്‍പ്രൈസായി. കാരണം ഞാന്‍ പറഞ്ഞ കാര്യത്തിനേക്കാളും നമ്മുടെ സൊസൈറ്റി ഇത്തരം കാര്യങ്ങളില്‍ എത്രത്തോളം മാറി എന്നതാണ് ശ്രദ്ധേയം.

വിവാഹമോചനമടക്കമുള്ള കാര്യങ്ങളെ ആളുകള്‍ സ്വീകരിക്കാന്‍ തുടങ്ങി. ഓരോരുത്തരും ജീവിതത്തില്‍ ഉണ്ടാകുന്ന പ്രതിസന്ധികള്‍ തരണം ചെയ്തതിനെ അഭിനന്ദിക്കുകയാണ്. നമ്മുടെ സമൂഹത്തിന് വന്ന ഏറ്റവും വലിയ മാറ്റമിതാണ്. പിന്നെ എന്റെ ജീവിത യാത്രയെപ്പറ്റി എപ്പോഴും തുറന്നു സംസാരിച്ചിട്ടുള്ള ആളാണ് ഞാന്‍. അതുകൊണ്ട് തന്നെ എന്റെ ജീവിതത്തില്‍ ഇതുപോലെയുള്ള ഘട്ടങ്ങളിലൂടെ പോയിട്ടുണ്ടെന്ന് എല്ലാവര്‍ക്കും അറിയാമെന്നും അര്‍ച്ചന കവി കൂട്ടിച്ചേര്‍ത്തു.

WEB DESK
Next Story
Share it