അനുഷ്ക ഷെട്ടി വിവാഹിതയാകുന്നു
മലയാളികള്‍ക്കും പ്രിയങ്കരിയാണ് നടിയാണ് അനുഷ്ക ഷെട്ടി. തമിഴിലും തെലുങ്കിലും ഒരുപോലെ തിളങ്ങുന്ന അനുഷ്ക 42 വയസ് കഴിഞ്ഞിട്ടും അവിവാഹിതയായി തുടരുകയാണ്. അനുഷ്കയുടെ വിവാഹജീവിതം ആരാധകർ ആഗ്രഹിക്കുന്നുമുണ്ട്. ബാഹുബലിക്കു ശേഷം പ്രഭാസും അനുഷ്കയും പ്രണയത്തിലാണെന്ന് റിപ്പോർട്ടുകൾ പരന്നിരുന്നു. എന്നാൽ അവരുടെ ജീവിതത്തിൽ എന്താണു സംഭവിച്ചതെന്ന് ആർക്കുമറിയില്ല.
അനുഷ്കയും പ്രഭാസും ഒന്നിക്കുന്നതു കാണാന്‍ കാത്തിരുന്ന ആരാധകര്‍ എഐ ഉപയോഗിച്ച് ഇരുവരുടെയും ചിത്രങ്ങള്‍ ക്രിയേറ്റ് ചെയ്യുകയും ചെയ്തിരുന്നു. ഇരുവരും പ്രണയമുണ്ടെന്ന് ഒരിക്കലും പറഞ്ഞിരുന്നില്ല. പ്രഭാസും അവിവാഹിതനാണ്. താനും വിവാഹം കഴിച്ചിട്ടില്ല. അതുകൊണ്ട് എപ്പോള്‍ വേണമെങ്കിലും തനിക്ക് പ്രഭാസിനെ വിളിക്കാമെന്ന് ഒരിക്കല്‍ അനുഷ്ക പറഞ്ഞിരുന്നു. സൗഹൃദത്തിനപ്പുറമൊന്നുമില്ലെന്നു താരം വ്യക്തമാക്കുകയും ചെയ്തു.
ഇപ്പോൾ അനുഷ്ക ഷെട്ടി സിനിമ നിര്‍മാതാവിനെ വിവാഹം ചെയ്യാന്‍ പോവുകയാണെന്ന തരത്തിലുള്ള വാര്‍ത്തകളാണ് പുറത്തുവരുന്നത്. കന്നഡ സിനിമ ഇന്‍ഡുസ്ട്രിയില്‍ നിന്നുള്ള പ്രൊഡ്യൂസറെയാണ് വിവാഹം ചെയ്യാന്‍ പോകുന്നതെന്നാണ് വാര്‍ത്തകള്‍. ഇരുവരുടെയും വിവാഹനിശ്ചയം ഉടന്‍ ഉണ്ടാവുമെന്നും വിവാഹം ഈ വര്‍ഷം അവസാനത്തോടെയുണ്ടാകുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. എന്തുതന്നെയായാലും നടി ഇതുവരെ ഇതിനോടു പ്രതികരിച്ചിട്ടില്ല. അതേസമയം നേരത്തെ ഇത്തരത്തില്‍ വന്ന വിവാഹ വാര്‍ത്തകളെ നടി ചിരിച്ചുതള്ളിയിരുന്നു.