Begin typing your search...

താന്‍ രോഗബാധിതയാണ്, ബോഡി ഷെയ്മിംഗ് കമന്റിട്ട് തന്നെ വേദനിപ്പിക്കരുത്: അന്ന രാജന്‍

താന്‍ രോഗബാധിതയാണ്, ബോഡി ഷെയ്മിംഗ് കമന്റിട്ട് തന്നെ വേദനിപ്പിക്കരുത്: അന്ന രാജന്‍
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

മലയാളികള്‍ ക്ക് സുപരിചിതയായ നടിയാണ് അന്ന രാജന്‍. സോഷ്യല്‍ മീഡിയയിലും വളരെ സജീവമാണ് അന്ന രാജന്‍. താരം പങ്കുവെക്കുന്ന വീഡിയോകളും ചിത്രങ്ങളുമെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറാറുണ്ട്. അതേസമയം സോഷ്യല്‍ മീഡിയയുടെ നിരന്തരമുള്ള ബോഡി ഷെയ്മിംഗും അന്ന നേരിടാറുണ്ട്. ഇപ്പോഴിതാ തനിക്കെതിരെയുള്ള ബോഡി ഷെയ്മിംഗിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് അന്ന രാജന്‍.

കഴിഞ്ഞ ദിവസം അന്ന ഒരു ഡാന്‍സ് റീല്‍ പങ്കുവച്ചിരുന്നു. പിന്നാലെ ഒരാള്‍ താരത്തെ അപമാനിക്കുന്ന കമന്റുമായി എത്തുകയായിരുന്നു. മാംസപിണ്ഡത്തിന് അനങ്ങാന്‍ വയ്യ എന്നായിരുന്നു കമന്റ്. തുടര്‍ന്നാണ് അന്ന സ്‌റ്റോറിയിലൂടേയും പോസ്റ്റിലൂടെയുമായി പ്രതികരിക്കുന്നത്. താന്‍ രോഗബാധിതയാണെന്നും ബോഡി ഷെയ്മിംഗ് കമന്റിട്ട് തന്നെ വേദനിപ്പിക്കരുതെന്നുമാണ് അന്ന പറഞ്ഞത്. താരത്തിന്റെ വാക്കുകളിലേക്ക്.

നിങ്ങള്‍ക്ക് വീഡിയോയോ എന്നെയോ ഇഷ്ടമല്ലെങ്കില്‍ നിങ്ങള്‍ക്കത് പറയാം. പക്ഷെ ഇതുപോലത്തെ കമന്റിടുന്നതും അതിന് ലൈക്ക് നല്‍കുന്നതും വേദനാജനകമാണ്. നിരവധി കാരണങ്ങള്‍ കൊണ്ടാണ് എന്റെ മൂവ്മെന്റുകള്‍ക്ക് നിയന്ത്രണം സംഭവിക്കുന്നത്. ഞാന്‍ ഓട്ടോ ഇമ്യൂണ്‍ തൈറോയ്ഡ് രോഗത്തോട് പൊരുതിക്കൊണ്ടിരിക്കുകയാണ് എന്നാണ് അന്ന പറഞ്ഞത്.

ചില ദിവസങ്ങളില്‍ എന്റെ ശരീരത്തിന് വീക്കം വെക്കും. പിറ്റേ ദിവസം മെലിഞ്ഞും കാണും. മുഖത്തിന് വണ്ണം വെക്കുകയും ജോയന്റുകളില്‍ വേദനയും അങ്ങനെ ഒരുപാട് ഒരുപാട് ലക്ഷണങ്ങള്‍ കാണിക്കും. എന്നിട്ടും കഴിഞ്ഞ രണ്ട് വര്‍ഷമായി ഞാന്‍ ഏറ്റവും ബെസ്റ്റ് തന്നെ ചെയ്യാന്‍ ശ്രമിക്കുന്നുണ്ട്. ഞാന്‍ ഒരിക്കലും ഒന്നും ചെയ്യാതെ വീട്ടില്‍ ഇരിക്കില്ല. കാരണം ഞാനും ഈ ലോകത്തിന്റെ ഭാഗമാണ്. നിങ്ങള്‍ക്ക് ഇഷ്്ടമില്ലെങ്കില്‍ വിട്ടു കളയുക, അല്ലാതെ ഇതുപോലെ കമന്റ് ചെയ്യരുതെന്നും അന്ന പറഞ്ഞു.

എന്റെ ആരോഗ്യത്തെക്കുറിച്ച് ആശങ്കപ്പെട്ട എല്ലാവരോടും, നിങ്ങളുടെ കരുതലിനും സ്പെഷ്യല്‍ കമന്റുകള്‍ക്കും നന്ദി. ടൈറ്റ് ഫിറ്റിംഗുള്ള വസ്ത്രവും ഉഷ്ണവും കാരണമാണ് എന്റെ ഡാന്‍സ് സ്റ്റെപ്പുകള്‍ നിയന്ത്രിക്കപ്പെടുന്നത്. പിന്നെ ഞാന്‍ ഒരു പ്രൊഫഷണല്‍ ഡാന്‍സറല്ല, പാഷനേറ്റ് ഡാന്‍സറാണ്. പക്ഷെ ഞാന്‍ എന്റെ ഏറ്റവും മികച്ചതിനായി ശ്രമിച്ചു. അതില്‍ ഞാന്‍ സന്തുഷ്ടയാണ്. അടുത്ത തവണ പരിധികളില്ലാതെ ഡാന്‍സ് ചെയ്യണമെന്നാണ് ആഗ്രഹം. സാഹചര്യം മനസിലാക്കി പിന്തുണയ്ക്കുന്നത് തുടരുക. എല്ലാവരോടും സ്നേഹം. ദയവ് ചെയ്ത് പിന്തുണയ്ക്കുന്നത് തുടരുക എന്നും അന്ന രാജന്‍ പറയുന്നുണ്ട്.

WEB DESK
Next Story
Share it