Begin typing your search...

സ്വകാര്യചിത്രങ്ങൾ ലീക്കായത് കരിയറിനെ ബാധിച്ചു; ആൻഡ്രിയ ജെർമിയ

സ്വകാര്യചിത്രങ്ങൾ ലീക്കായത് കരിയറിനെ ബാധിച്ചു; ആൻഡ്രിയ ജെർമിയ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ആൻഡ്രിയ ജെർമിയ എന്ന താരം മലയാളിക്കു സുപരിചിതയാണ്. യുവതാരമായ ഫഹദ് ഫാസിലിന്റെ നായികയായി അന്നയും റസൂലും എന്ന ചിത്രത്തിലൂടെ താരം മലയാളി പ്രേക്ഷകരുടെ മനംകവർന്നു. നടി മാത്രമല്ല, ഗായികയും കൂടിയാണ് ആൻഡ്രിയ. പച്ചക്കിളി മുത്തുചരം എന്ന തമിഴ് ചിത്രത്തിലൂടെയാണ് ആൻഡ്രിയ ചലച്ചിത്രരംഗത്തേക്കു പ്രവേശിക്കുന്നത്. വിശ്വരൂപം, ലോഹം, തോപ്പിൽ ജോപ്പൻ, അവൾ തുടങ്ങിയ ചിത്രങ്ങൾ ആൻഡ്രിയയുടെ കരിയറിൽ വഴിത്തിരിവായി.

തന്റെ പഴയ പ്രണയബന്ധത്തിലെ ചില കാര്യങ്ങൾ ഒരിക്കൽ തുറന്നുപറഞ്ഞത് ആരാധകർക്കിടയിൽ അമ്പരപ്പുളവാക്കിയിരുന്നു. താരം ഒരേസമയം ഒരു യുവനടനുമായും യുവസംഗീത സംവിധായകനുമായും പ്രണയത്തിലാണെന്ന വാർത്തയാണ് പ്രചരിച്ചത്. സെലിബ്രിറ്റികൾക്കിടയിൽ ഗോസിപ്പുകൾക്കു പഞ്ഞവുമില്ലല്ലോ. എന്നാൽ ഗോസിപ്പുകളെക്കുറിച്ച്, പ്രത്യേകിച്ചു യുവനടന്റെ കാര്യത്തിൽ താരം കൂടുതൽ പറഞ്ഞില്ലെങ്കിലും സംഗീത സംവിധായകന്റെ കാര്യത്തിൽ താരം ചില തുറന്നുപറച്ചിലുകൾ നടത്തിയിരുന്നു. സംഗീത സംവിധായകനും ഗായകനുമായ അനിരുദ്ധുമായുള്ള താരത്തിന്റെ ബന്ധത്തെ കുറിച്ചായിരുന്നു വാർത്തകൾ വന്നത്.

അനിരുദ്ധും ആൻഡ്രിയയുമായുള്ള പ്രണയകാലത്തെ ചില സ്വകാര്യചിത്രങ്ങൾ പുറത്തുവന്നത് വൻ വിവാദമായിരുന്നു. ചിത്രങ്ങൾ കാട്ടുതീ പോലെ സോഷ്യൽ മീഡയയിൽ തരംഗമാകുകയും ചെയ്തു. ഇരുവരുടെയും ബന്ധത്തിൽ ഒരുപാടു വിമർശനങ്ങളാണ് ഏൽക്കേണ്ടിവന്നത്. ആൻഡ്രിയയെക്കാൾ പ്രായം കുറവായിരുന്നു അനിരുദ്ധന്. പ്രണയകാലത്ത് അനിരുദ്ധിന് വെറും 19 വയസു മാത്രമായിരുന്നു പ്രായം. ആരാധകരിൽനിന്നു വൻ വിമർശനം ആൻഡ്രിയയ്ക്ക് ഏൽക്കേണ്ടിവന്നു ഇക്കാരണങ്ങളാൽ.

സ്വകാര്യചിത്രങ്ങൾ ലീക്കായത് പിൽക്കാലത്ത് തന്റെ കരിയറിനെയും വ്യക്തിജീവിതത്തെയും സാരമായി ബാധിച്ചെന്നാണ് ഒരിക്കൽ താരം വെളിപ്പെടുത്തിയത്. പിന്നീട് ഇരുവരും പിരിഞ്ഞിരുന്നു. ഇപ്പോൾ ഇരുവരും തങ്ങളുടെ കരിയറുമായി മുന്നോട്ടുപോകുന്നു. വൈ ദിസ് കൊലവെറി ഡീ- ഉൾപ്പെടെ നിരവധി ഹിറ്റ് ഗാനങ്ങൾ ഒരുക്കിയത് അനിരുദ്ധ് ആണ്.

Ammu
Next Story
Share it