Begin typing your search...

38 കാരിയായ ആൻഡ്രിയയ്ക്ക് കല്യാണം നടക്കാത്തതിൽ നോ ടെൻഷൻ

38 കാരിയായ ആൻഡ്രിയയ്ക്ക് കല്യാണം നടക്കാത്തതിൽ നോ ടെൻഷൻ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

അഭിനേത്രി എന്നതിനു പുറമെ മികച്ച ഗായിക കൂടിയാണ് ആൻഡ്രിയ. കരിയറിനൊപ്പം ആൻഡ്രിയയുടെ വ്യക്തി ജീവിതവും ഒരു കാലഘട്ടത്തിൽ ചർച്ചയായിരുന്നു. സംഗീത സംവിധായകൻ അനിരുദ്ധ്, നടൻ ഫഹദ് ഫാസിൽ തുടങ്ങിയവരുമായുള്ള ആൻഡ്രിയയുടെ പ്രണയഗോസിപ്പുകൾ ഒരുകാലത്ത് സിനിമാലോകത്തു വലിയ ചർച്ചയായിരുന്നു.

പ്രായ വ്യത്യാസമാണ് അനിരുദ്ധും ആൻഡ്രിയയും തമ്മിലുള്ള ബന്ധം ചർച്ചയാകാൻ കാരണമായത്. 22 കാരനായ അനിരുദ്ധുമായി പ്രണയത്തിലാകുമ്പോൾ ആൻഡ്രിയക്ക് പ്രായം 27 ആണ്. ഇവർ ചുംബിക്കുന്ന ഫോട്ടോ ലീക്കായ സംഭവം വിവാദമായി. സിനിമാമാധ്യമങ്ങൾ വലിയ ചർച്ചയാക്കിയെങ്കിലും ആൻഡ്രിയ ഇതൊന്നും കാര്യമാക്കിയില്ല. 18 മാസം മുമ്പുള്ള ചിത്രമാണത്. അനിരുദ്ധിനോ എനിക്കോ ഇതിൽ നാണക്കേടു തോന്നുന്നില്ല. ഞങ്ങളുടേതു മനോഹരമായ ബന്ധമായിരുന്നു. പക്ഷെ ബന്ധമുപേക്ഷിക്കേണ്ടി വന്നെന്നും ആൻഡ്രിയ അന്നു തുറന്നുപറഞ്ഞു.

അന്നയും റസൂലും എന്ന സിനിമ ചെയ്യുമ്പോഴാണ് ഫഹദ് ഫാസിലുമായി ആൻഡ്രിയ പ്രണയത്തിലാവുന്നത്. ഈ പ്രണയം അധികകാലം നീണ്ടുനിന്നില്ലെന്നാണു റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. 38 കാരിയായ ആൻഡ്രിയ ഇപ്പോഴും അവിവാഹിതയായി തുടരുകയാണ്. ഇതേക്കുറിച്ച് അടുത്തിടെ നൽകിയ അഭിമുഖത്തിൽ നടി തുറന്ന് പറഞ്ഞിരുന്നു. വിവാഹിതയാകാത്തതിൻറെ ആശങ്ക ഒരു ഘട്ടത്തിൽ എനിക്ക് തോന്നിയിട്ടുണ്ട്. എന്നാൽ ഇപ്പോൾ വിവാഹിതയാകാൻ താത്പര്യമില്ല. എനിക്ക് ഏത് ജീവിതമാണ് വരികയെന്ന് എനിക്കറിയില്ല - ആൻഡ്രിയ പറഞ്ഞു.

WEB DESK
Next Story
Share it