Begin typing your search...

ആ പാട്ടിലെ നിവിനെ പോലെ ഒരാൾ എന്റെ പിറകെ യഥാർത്ഥത്തിൽ വന്നിട്ടുണ്ട്; അനശ്വര രാജൻ

ആ പാട്ടിലെ നിവിനെ പോലെ ഒരാൾ എന്റെ പിറകെ യഥാർത്ഥത്തിൽ വന്നിട്ടുണ്ട്; അനശ്വര രാജൻ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

അഭിനയം കൊണ്ട് പ്രേക്ഷകർക്കിടയിൽ ഒരു മികച്ച സ്ഥാനം ഉണ്ടാക്കിയെടുക്കാൻ സാധിച്ച നടിയാണ് അനശ്വര രാജൻ. ഒരുപിടി നല്ല ചിത്രങ്ങളിൽ അനശ്വര തിളങ്ങിയിട്ടുണ്ട്. അനശ്വരയുടേതായി ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ടതും മികച്ച പ്രതികരണം കിട്ടിയതുമായ കഥാപാത്രം നേര് എന്ന സിനിമയിൽ കാഴ്ച പരിമിതിയുള്ള പെൺകുട്ടിയുടേതാണ്.

ഇപ്പോഴിതാ അടുത്തിടെ പുറത്തിറങ്ങിയ ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്ത മലയാളി ഫ്രം ഇന്ത്യ എന്ന ചിത്രത്തിലും അനശ്വര ഒരു കഥാപാത്രം ചെയ്തിട്ടുണ്ട്. കൃഷ്ണ എന്ന കഥാപാത്രമായാണ് അനശ്വര മലയാളി ഫ്രം ഇന്ത്യയിൽ അഭിനയിച്ചത്. സിനിമയിലെ കൃഷ്ണ എന്ന പാട്ടും ശ്രദ്ധിക്കപ്പെട്ടിരുന്നു. ഈ ഗാനത്തിൽ നിവിൻ പോളിയുടെ കഥാപാത്രം ധ്യാൻ ശ്രീനിവാസനൊപ്പം അനശ്വരയുടെ കൃഷ്ണ എന്ന കഥാപാത്രത്തിന് പിന്നാലെ നടന്ന് ശല്യം ചെയ്യുന്നതായാണ് ചിത്രീകരിച്ചിരിക്കുന്നത്.

ഇതുപോലെ ആരെങ്കിലും യഥാർത്ഥ ജീവിതത്തിൽ തന്റെ പിന്നാലെ നടന്നിട്ടുണ്ടോ എന്ന ചോദ്യത്തിന് അനശ്വര പറഞ്ഞ മറുപടി വൈറൽ ആവുകയാണ്. തന്റെ പിന്നാലെ അത്തരത്തിൽ ഒരാൾ നടന്നെന്നാണ് അനശ്വര പറഞ്ഞത്. റെഡ് എഫ്. എം മലയാളത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു നടി ഇക്കാര്യം തുറന്നു പറഞ്ഞത്.

'ആ പാട്ടിലെ പോലെ ഒരാൾ യഥാർത്ഥത്തിൽ പിന്നാലെ നടന്നിട്ടുണ്ട്. ഇപ്പോഴൊന്നുമല്ല, സ്‌കൂളിൽ പഠിക്കുന്ന കാലത്താണ്. അയാൾ ഇപ്പോൾ എന്ത് ചെയ്യുന്നു, എവിടെയാണ് എന്നതിനെക്കുറിച്ചൊന്നും അറിയില്ല. ചിലപ്പോൾ എവിടെയെങ്കിലും ജീവിക്കുന്നുണ്ടാകാം,' എന്നാണ് അനശ്വര പറയുന്നത്.

അഭിമുഖത്തിൽ മോഹൻലാലിനെക്കുറിച്ചും മഞ്ജു വാര്യരെക്കുറിച്ചും അനശ്വര മനസുതുറന്നു. മോഹൻലാൽ എന്ന നടനിൽ നിന്ന് താൻ പകർത്താൻ ആഗ്രഹിക്കുന്ന ക്വാളിറ്റി എന്ന് പറയുന്നത്, വെഴ്സറ്റാലിറ്റിയാണ്. ചിരിച്ചും കളിച്ചും നിൽക്കാനും എന്നാൽ സ്പോട്ടിൽ കാരക്ടറാകാനും ഒക്കെ ഉള്ള അദ്ദേഹത്തിന്റെ കഴിവ് കിട്ടിയാൽ നല്ലതാണെന്ന ആഗ്രഹം തനിക്കുണ്ടെന്ന് അനശ്വര രാജൻ പറഞ്ഞു.

മഞ്ജു ചേച്ചി, ഭയങ്കര സ്വീറ്റ് ആണ്, ജെന്റിൽ ആയ വ്യക്തിയാണ് എന്നും അനശ്വര പറയുന്നു. ഇതുവരെ അഭിനയിച്ചതിൽ തനിക്ക് ഏറ്റവും കൂടുതൽ ഗ്രാറ്റിറ്റിയൂഡ് ഉള്ള വ്യക്തി മഞ്ജു വാര്യർ ആണ്. ഭയങ്കര സ്വീറ്റസ്റ്റ് ഹഗ് തരുന്ന വ്യക്തിയാണെന്നും അനശ്വര അഭിമുഖത്തിൽ പറഞ്ഞു. പൃഥ്വിരാജിനെക്കുറിച്ച് പറയുമ്പോൾ പ്രൊഫഷണലിസമാണ് തനിക്ക് മനസിൽ വരികയെന്നും ധ്യാൻ ഹ്യൂമർസെൻസ് ആണെന്നും അനശ്വര രാജൻ പറഞ്ഞു.

WEB DESK
Next Story
Share it