Begin typing your search...

അഹങ്കാരിയാണെന്ന് മറ്റുള്ളവർ ചിന്തിക്കുന്നതാണോ അവസരങ്ങൾ കുറയാൻ കാരണം: അനാർക്കലി മരിക്കാർ

അഹങ്കാരിയാണെന്ന് മറ്റുള്ളവർ ചിന്തിക്കുന്നതാണോ അവസരങ്ങൾ കുറയാൻ കാരണം: അനാർക്കലി മരിക്കാർ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

മലയാളത്തിലെ യുവനടിമാരിൽ ശ്രദ്ധേയയാണ് അനാർക്കലി മരിക്കാർ. ആനന്ദം എന്ന സിനിമലൂടെയായിരുന്നു അനാർക്കലിയുടെ ചലച്ചിത്രജീവിതത്തിന്റെ തുടക്കം. അടുത്തിടെ പുറത്തിറങ്ങിയ ഗഗനചാരി, മാന്ദാകിനി, സുലൈഖ മൻസിൽ തുടങ്ങിയ സിനിമകളിലെ അനാർക്കലിയുടെ പ്രകടനം പ്രേക്ഷക പ്രശംസ പിടിച്ചുപറ്റിയിരുന്നു. സോഷ്യൽ മീഡിയയിലെയും നിറ സാന്നിധ്യമാണ് അനാർക്കലി.

ഇപ്പോഴിതാ ഒരഭിമുഖത്തിൽ തന്റെ സിനിമായാത്രകൾ ഓർത്തെടുക്കുകയാണ് അനാർക്കലി-

ചില സിനിമകൾ കഴിയുമ്പോൾ തോന്നും ഇനി കൂടുതൽ സിനിമകൾ തേടിയെത്തുമെന്ന്. ഉയരെ കഴിഞ്ഞപ്പോഴായിരുന്നു ഈ തോന്നൽ ആദ്യം. ഒന്നും സംഭവിച്ചില്ല. ചെറിയ നിരാശ തോന്നി. എന്നാൽ മറ്റ് കാര്യങ്ങളിൽ മുഴുകി ആ നിരാശ മാറ്റി. ഫാഷൻ ഡിസൈനിംഗ് പഠനത്തിനു ശ്രദ്ധ നൽകി. ഇൻസ്റ്റഗ്രാമിലും സജീവമായി. സുലൈഖ മൻസിൽ ശ്രദ്ധിക്കപ്പെട്ടപ്പോഴും കൂടുതൽ അവസരം കിട്ടുമെന്ന് വിചാരിച്ചു. അദ്ഭുതമെന്നും സംഭവിച്ചില്ല.

വേണ്ടത്ര സർക്കിളില്ലാത്തതു കൊണ്ടാണോ അതോ അഹങ്കാരിയാണെന്ന് മറ്റുള്ളവർ ചിന്തിക്കുന്നത് കൊണ്ടാണോ ഇങ്ങനെ സംഭവിക്കുന്നതെന്ന് ചിന്തിക്കും. ഇപ്പോഴും അതിനുള്ള ഉത്തരം എനിക്ക് കിട്ടിയിട്ടില്ല. എന്തൊക്കെയായാലും നിരാശകളെ നേരിടാൻ മനസിനെ പഠിപ്പിച്ചിട്ടുണ്ട്. ഞാൻ ആരോടും ചാൻസ് ചോദിക്കാറില്ല. സിനിമയിൽ ഒരുപാട് ബന്ധങ്ങളുണ്ട്. എന്നാൽ ആരോടും ചാൻസ് ചോദിക്കാൻ തോന്നിയിട്ടില്ല. അവരെന്ത് വിചാരിക്കും, അവർക്ക് ബുദ്ധിമുട്ടാകില്ലേ എന്ന തോന്നലായിരുന്നു. സമീപകാലത്ത് അതു മാറ്റിയെടുത്തുതുടങ്ങി- അനാർക്കലി പറഞ്ഞു.

WEB DESK
Next Story
Share it