രുചിയുടെ അതിശയകരമായ ഗോവന്‍ പെരുമ; ഒരു വനിതയുടെ അന്വേഷണങ്ങള്‍
എത്ര വര്‍ഷങ്ങള്‍ പിന്നിട്ടാലും രുചികരമായ ഭക്ഷണത്തിന്റെ ഓര്‍മകള്‍ ഒരിക്കലും മായുന്നില്ല. അമ്മ വിളന്പിയ പാരന്പര്യരുചിയേറിയ സിറ്റ്‌കോഡിനസ്‌റ്റെം (മീന്‍, കറി, ചോറ്) അല്ലെങ്കില്‍ സന്നസ് (ശര്‍ക്കരയും തേങ്ങയും ചേര്‍ത്തുണ്ടാക്കുന്ന മധുരമുള്ള അരി ദോശ), വിരുന്നുകളില്‍ കഴിച്ചിരുന്ന മങ്കട (മാന്പഴ ജാം) തുടങ്ങിയവയുടെ നിറവും രുചിയും മണവും ഓര്‍മിക്കുന്നു. ഓര്‍മകള്‍ വ്യക്തിപരമായ അനുഭവങ്ങളുമായി ബന്ധിപ്പിക്കുകയും നമ്മുടെ പ്രാദേശിക സ്വത്വങ്ങളെ ശക്തിപ്പെടുത്തുകയും ചെയ്യുന്നുവെന്ന് ഗവേഷണ പ്രബന്ധത്തില്‍ ഡോ. മരിയ ഡി ലൂര്‍ദ് ബ്രാവോ ഡാ കോസ്റ്റ അടയാളപ്പെടുത്തുന്നു.
Food History of Goa: Its Multifaceted Aspects from 1900-1961 എന്ന തലക്കെട്ടിലുള്ള ഗവേഷണ പ്രബന്ധം ഗോവയിലെ ഭക്ഷണത്തിന്റെ അവഗണിക്കപ്പെട്ട ചരിത്രം, ഭക്ഷണം മനസിലാക്കുന്നതില്‍ ഓര്‍മ നിര്‍വഹിക്കുന്ന പങ്ക്, മറ്റ് രസകരമായ ഘടകങ്ങള്‍ എന്നിവയെക്കുറിച്ച് അന്വേഷിക്കുന്നു. നിരവധി പ്രാദേശിക വിഭവങ്ങളെക്കുറിച്ചും അവര്‍ വിവരിക്കുന്നുണ്ട്.
തന്റെ ഗവേഷണത്തിനായി വിവിധയിടങ്ങളില്‍ മരിയ ഫീല്‍ഡ് വര്‍ക്ക് ചെയ്യന്നുണ്ട്. നെരുള്‍ ഗ്രാമത്തിന്റെ തീരത്ത് ധാരാളമായി ലഭിക്കുന്ന ടിസ്‌റിയോ (കക്കയിറച്ചി) ഭക്ഷിക്കുന്ന പ്രദേശവാസികളെയും കക്കയിറച്ചി ഉപയോഗിച്ചുള്ള വിവിധ വിഭവങ്ങളെയും കുറിച്ച് മരിയ പറയുന്നു.
നമ്മള്‍ കഴിച്ച ഭക്ഷണം നല്ല ഓര്‍മകള്‍ ഉണര്‍ത്തും. പക്ഷേ എപ്പോഴും അങ്ങനെയായിരിക്കണമെന്നുമില്ല. തന്റെ തീസിസിന്റെ രണ്ടാം അധ്യായത്തില്‍, ഭൂതകാലത്തെ വേദനാജനകമായ ചില ഓര്‍മകളും വെളിപ്പെടുത്തുന്നുണ്ട് മരിയ. അരിയുടെ ലഭ്യതക്കുറവും അതു കൂടുതലായി ശേഖരിച്ചുവയ്‌ക്കേണ്ടതിന്റെ ആവശ്യകതയും അവര്‍ പറയുന്നു. ഭക്ഷ്യസാധനങ്ങളുടെ ലഭ്യതക്കുറവ് അനുഭവിച്ചിരുന്നതായും മരിയ തന്റെ പ്രബന്ധത്തില്‍ പറയുന്നു.