Begin typing your search...

അമലാ പോള്‍ പൂര്‍ണ നഗ്നയായും അഭിനയിച്ചിട്ടുണ്ട്... ഡ്രസ് വിവാദത്തില്‍ താരത്തിനും ചിലതു പറയാനുണ്ട്

അമലാ പോള്‍ പൂര്‍ണ നഗ്നയായും അഭിനയിച്ചിട്ടുണ്ട്... ഡ്രസ് വിവാദത്തില്‍ താരത്തിനും ചിലതു പറയാനുണ്ട്
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

അമലാപോളും അവരുടെ വേഷവിധാനങ്ങളും പലപ്പോഴും വന്‍ വാര്‍ത്തയാകാറുണ്ട്. കഥാപാത്രത്തിനുവേണ്ടി എന്തു വിട്ടുവീഴ്ച ചെയ്യാനും അമല തയാറാണ്. അവസാനമായി മലയാളക്കര ആഘോഷിച്ച ആടുജീവിതം എന്ന സിനിമയിലും താരത്തിന്റെ ഹോട്ട്-ഇന്റിമേറ്റ് സീനുകളുണ്ട്. കഥാപാത്രങ്ങള്‍ക്കുവേണ്ടി ഇത്രയധികം ഡെഡിക്കേറ്റഡ് ആയ നടി അപൂര്‍വമാണ്. വസ്ത്രം ധരിച്ചതിന്റെ പേരില്‍ അടുത്തിടെ താരത്തിനെതിരേയുണ്ടായ സൈബര്‍ ആക്രമണം തീരെ നിലവാരം കുറഞ്ഞതായിപ്പോയി എന്നാണു പലരും അഭിപ്രായപ്പെടുന്നത്.

പൂര്‍ണ നഗ്നായിപ്പോലും അഭിനയിച്ചിട്ടുള്ള താരമാണ് അമല പോള്‍ ആടൈ എന്ന തമിഴ് സിനിമയിലാണ് താരം പൂര്‍ണ നഗ്നയായി അഭിനയിച്ചിട്ടുള്ളത്. അമ്മയായതിനുശേഷം വീണ്ടും പ്രഫഷണല്‍ ലൈഫിലേക്ക് പഴയതിനേക്കാള്‍ ഇരട്ടി എനര്‍ജിയോടെ തിരികെ വന്ന നടിയാണ് അമല പോള്‍. ആസിഫ് അലിക്കൊപ്പമുള്ള ലെവല്‍ ക്രോസ് എന്ന സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് എറണാകുളത്തെ ഒരു കോളജില്‍ നടന്ന സംഭവങ്ങളാണ് പുതിയ ചര്‍ച്ചാവിഷയം.

ഇപ്പോള്‍ താരം തന്റെ ഏറ്റവും പുതിയ സിനിമ ലെവല്‍ക്രോസിന്റെ റിലീസുമായി ബന്ധപ്പെട്ട് പ്രമോഷന്‍ തിരക്കുകളിലാണ്. പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയപ്പോള്‍ കറുത്ത നിറത്തിലുള്ള ഡീപ്പ് നെക്കുള്ള മിനി ഡ്രസായിരുന്നു ധരിച്ചിരുന്നത്. പരിപാടിക്കിടെ വിദ്യാര്‍ഥികള്‍ക്കൊപ്പം അമല നൃത്തം ചെയ്യുകയും ചെയ്തു. പരിപാടിയുടെ വീഡിയോ വൈറലായതോടെ അമലയ്ക്കുനേരേ വലിയരീതിയില്‍ സോഷ്യല്‍മീഡിയയില്‍ വിമര്‍ശനം ഉയര്‍ന്നു.

ഡാന്‍സ് ബാര്‍ ഉദ്ഘാടനത്തിനല്ല കോളജിലെ പരിപാടിക്കാണ് ക്ഷണിച്ചതെന്നു വരെ വിമര്‍ശനം ഉയര്‍ന്നു. ഇപ്പോഴിതാ വിഷയത്തില്‍ നടി അമല പോള്‍തന്നെ ഒടുവില്‍ പ്രതികരിച്ചിരിക്കുകയാണ്. ആ വിഷയത്തില്‍ പ്രത്യേകിച്ച് പ്രതികരണമൊന്നുമില്ല. എനിക്ക് ഇഷ്ടപ്പെട്ട വസ്ത്രമാണ് ഞാന്‍ ധരിച്ചത്. ഞാന്‍ സാരിയും സല്‍വാറും വെസ്‌റ്റേണ്‍ ഡ്രസുമെല്ലാം ധരിക്കാറുണ്ട്. എനിക്ക് എന്താണ് കംഫര്‍ട്ടബിള്‍, എന്റെ മൂഡ് എന്താണ് അതിനനുസരിച്ചാണ് ഞാന്‍ വസ്ത്രം തെരഞ്ഞെടുക്കുന്നത്. ഞാന്‍ ഇട്ട വസ്ത്രത്തിന് എന്തെങ്കിലും കുഴപ്പമുണ്ടെന്നോ അത് അനുചിതമാണെന്നോ ഞാന്‍ കരുതുന്നില്ല.

ചിലപ്പോള്‍ അത് കാമറയില്‍ കാണിച്ചവിധം മോശമായിരുന്നിരിക്കാം. അവിടെയുണ്ടായിരുന്ന സ്റ്റുഡന്‍സിനോ അല്ലെങ്കില്‍ എനിക്കോ അതൊരു റോംഗ് ഡ്രസാണെന്ന് തോന്നിയില്ല. അത് എങ്ങനെ കാമറയില്‍ കാണിക്കുന്നുവെന്നത് എന്റെ കണ്‍ട്രോളിലല്ലല്ലോ. അതില്‍ എനിക്ക് ഒരു റോളുമില്ല- അമല പറഞ്ഞു.

WEB DESK
Next Story
Share it