Begin typing your search...

സിനിമാലോകം ശരിക്കും ആണുങ്ങളുടെ കൈയിലാണ്; അമല

സിനിമാലോകം ശരിക്കും ആണുങ്ങളുടെ കൈയിലാണ്; അമല
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

മലയാളികൾക്ക് അമലയെ മറക്കാൻ കഴിയില്ല. മലയാളികളുടെ സ്വന്തം സൂര്യപുത്രിയായി വന്ന് ഉള്ളടക്കത്തിലൂടെ മലയാളികളുടെ ഉള്ളിൽ ഇടം നേടിയ താരമാണ് അമല. തെലുങ്ക് നടൻ നാഗാർജുനയുമായുള്ള വിവാഹശേഷം സിനിമയിൽ നിന്നു വിട്ടുനിൽക്കുകയായിരുന്നു. നീണ്ട 26 വർഷത്തിനു ശേഷം സൈറാബാനു എന്ന ചിത്രത്തിലൂടെ അമല വീണ്ടും മലയാളത്തിലെത്തിയിരുന്നു. സിനിമയിലെ പുരുഷമേധാവിത്തത്തെക്കുറിച്ച് അമല ഒരു അഭിമുഖത്തിൽ പറഞ്ഞത് ഇങ്ങനെയാണ്.

പുരുഷകേന്ദ്രിതമാണ് സിനിമ. മലയാളത്തിൽ മാത്രമല്ല ഏതു ഭാഷാ ചിത്രമെടുത്താലും അങ്ങനെതന്നെയാണ്. സിനിമാലോകം ശരിക്കും ആണുങ്ങളുടെ കൈയിലാണ്. സ്ത്രീകൾക്കു പ്രാധാന്യം നൽകുന്ന കഥാപാത്രങ്ങൾ തീരെ കുറവാണ്. ചിലപ്പോൾ ചില മാറ്റങ്ങൾ കാണാറുണ്ട്. ശക്തമായ സ്ത്രീ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സിനിമകൾ അപൂർവമായി ഉണ്ടാകാറുണ്ട്. അതിനു മറ്റൊരു കാരണമുണ്ട്. ന്യൂ ജനറേഷനിലെ എഴുത്തുകാർ കൂടുതലും ജീവിതകഥകളാണ് എഴുതുന്നത്. ഒരു കുടുംബത്തിൽ ശക്തമായ സ്ത്രീകൾ ഉണ്ടാകും. അങ്ങനെ വരുമ്പോൾ അവരുടെ കഥകളിലും സ്ത്രീ കഥാപാത്രങ്ങൾ ശക്തമായിരിക്കും. സിനിമയിൽ സ്ത്രീകഥാപാത്രങ്ങൾ കൂടുതൽ ശക്തമായാൽ കാണാൻ വളരെ ഇൻട്രസ്റ്റിംഗ് ആയിരിക്കും - അമല പറഞ്ഞു.

WEB DESK
Next Story
Share it