Begin typing your search...

ഞാനൊഴുക്കിയ കണ്ണീരീന് നഷ്ടപരിഹാരം വേണം, ആരോഗ്യം നശിപ്പിച്ചത് ആ വിഡ്ഢികൾ; അൽഫോൺസ് പുത്രൻ

ഞാനൊഴുക്കിയ കണ്ണീരീന് നഷ്ടപരിഹാരം വേണം, ആരോഗ്യം നശിപ്പിച്ചത് ആ വിഡ്ഢികൾ; അൽഫോൺസ് പുത്രൻ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

തിയേറ്റർ ഉടമകൾക്കെതിരേ രൂക്ഷ വിമർശനവുമായി സംവിധായകൻ അൽഫോൺസ് പുത്രൻ. തിയേറ്റർ ഉടമകൾ കാരണം ഒരുപാട് എഴുത്തുകാരുടെ കണ്ണുനീർ വീണിട്ടുണ്ടെന്നും താനതിൽ ഒരാളാണെന്നും അൽഫോൺസ് പുത്രൻ പറയുന്നു.

സംവിധായകൻ കാർത്തിക് സുബ്ബുരാജ്, നടൻ ബോബി സിൻഹ തുടങ്ങിയവർക്കൊപ്പം ഇൻസ്റ്റാഗ്രാമിൽ അൽഫോൺസ് പുത്രൻ ഒരു ചിത്രം പങ്കുവച്ചിരുന്നു. തുടർന്ന് അദ്ദേഹത്തോട് ചോദ്യവുമായി പലരും കമന്റുകൾ ചെയ്തിരുന്നു. പലർക്കും അൽഫോൺസ് പുത്രന്റെ ആരോഗ്യത്തെക്കുറിച്ചാണ് അറിയേണ്ടത്. ചിലർ സിനിമ കരിയർ നിർത്തുന്നുവെന്ന പ്രഖ്യാപനത്തെക്കുറിച്ചാണ് ചോദിച്ചത്.

ഇനി തിയേറ്റർ സിനിമകൾ ചെയ്യില്ലേ എന്നായിരുന്നു ഒരാൾ ചോദിച്ചത്. അതിന് രൂക്ഷമായ ഭാഷയിലായിരുന്നു സംവിധായകന്റെ പ്രതികരണം. തന്റെ ആരോഗ്യം ക്ഷയിക്കാൻ കാരണം തിയേറ്റർ ഉടമകളാണെന്ന് അൽഫോൺസ് പുത്രൻ ആരോപിച്ചു.

തിയേറ്ററിൽ വേണോ വേണ്ടേ എന്ന് മാത്രം ഞാൻ തീരുമാനിച്ചിട്ടില്ല. തിയേറ്റർ ഓപ്പൺ ചെയ്ത് റിവ്യൂ ചെയ്യാൻ സഹായം ചെയ്ത് കൊടുത്തത് തിയേറ്റർ ഉടമകൾ തന്നെയല്ലേ? അവർക്കു വേണ്ടി ഞാൻ എന്തിനാ കഷ്ടപ്പെടുന്നേ? ഏതെങ്കിലും തിയേറ്ററുകാരൻ എന്റെ സിനിമ പ്രമോട്ട് ചെയ്‌തോ? അവർ പറയുന്ന ഡേറ്റ് ആയിരുന്നു ഓണം. അവർ പറയുന്ന ഡേറ്റിൽ വേണം പടം റിലീസ് ചെയ്യാൻ. ഒരു എഴുത്തുകാരൻ എന്ന് പറയുന്നത് ആയിരം മടങ്ങു വലുതാണ്. സംവിധായകൻ എന്ന നിലയിലാണ് നിങ്ങൾ എന്നെ മനസ്സിലാക്കുന്നത്.

എല്ലാ സാങ്കേതിക പ്രവർത്തകർക്കും ജോലി ചെയ്യാൻ ഒരു മുറിയിലിരുന്ന് എഴുത്തുകാരൻ എഴുതുന്നതാണ് സിനിമയാകുന്നത്. എങ്കിലേ അത് പ്രദർശിപ്പിക്കാനുള്ള സിനിമയാകൂ. ഞാനൊഴുക്കിയ കണ്ണീരിന് അർഹമായ നഷ്ടപരിഹാരം ലഭിക്കണം. അതുപോലെ മറ്റു എഴുത്തുകാരുടെയും. അതിന് ശേഷം അൽഫോൺസ് പുത്രൻ ആലോചിക്കും. ചാടിക്കേറി സിനിമ ചെയ്യാൻ ഞാൻ സൂപ്പർമാനൊന്നുമല്ല. ആ വിഡ്ഢികൾ നശിപ്പിച്ച എന്റെ ആരോഗ്യപ്രശനങ്ങൾ എനിക്ക് പരിഹരിക്കേണ്ടതുണ്ട്.

കുറച്ചുനാളുകൾക്ക് മുൻപാണ് സിനിമാ കരിയർ അവസാനിപ്പിക്കുന്നുവെന്ന് അൽഫോൻസ് പുത്രൻ പ്രഖ്യാപിച്ചത്. തനിക്ക് ഓട്ടിസം സ്പെക്ട്രം ഡിസോർഡർ എന്ന രോഗമാണെന്ന് താൻ സ്വയം കണ്ടെത്തിയെന്നും ആർക്കും ഒരു ഭാരമാകാൻ ഉദ്ദേശിക്കുന്നില്ലെന്നും ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച കുറിപ്പിൽ അൽഫോൺസ് പറഞ്ഞു.

WEB DESK
Next Story
Share it