Begin typing your search...

അജിത് സിനിമയുടെ ആഘോഷത്തിനിടെ അപകടം; ആരാധകൻ മരിച്ചു

അജിത് സിനിമയുടെ ആഘോഷത്തിനിടെ അപകടം; ആരാധകൻ മരിച്ചു
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

'തുനിവ്' സിനിമയുടെ റിലീസിനോട് അനുബന്ധിച്ച് നടന്ന ആഘോഷത്തിനിടെ അജിത് ആരാധകൻ മരിച്ചു. ചെന്നൈയിലെ രോഹിണി തിയേറ്ററിന് സമീപത്താണ് സംഭവം. നൃത്തം ചെയ്യുന്നതിനിടെ ലോറിയിൽ നിന്ന് വീണ് മരിക്കുകയായിരുന്നു.

തിയേറ്ററിന് മുന്നിലൂടെ പതുക്കെ സഞ്ചരിച്ചിരുന്ന ലോറിയിൽ ചാടിക്കയറിയതായിരുന്നു ഇയാൾ. എന്നാൽ നൃത്തം ചെയ്തതോടെ നില തെറ്റി താഴെ വീണു. നട്ടെല്ലിനടക്കം ഗുരുതരമായി പരിക്കേറ്റ ഇയാളെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല.

അതേ സമയം രോഹിണി തിയേറ്ററിന് സമീപം അജിതിന്റെയും വിജയിന്റെയും ആരാധകർ ഏറ്റമുട്ടിയെന്നും റിപ്പോർട്ടുകളുണ്ട്. വിജയ് ചിത്രം 'വാരിസ്' റിലീസ് ചെയ്യുന്നതും ബുധനാഴ്ചയാണ്.

Ammu
Next Story
Share it