Begin typing your search...

ദൃശ്യത്തിന്റെ സ്‌ക്രിപ്റ്റ് വായിച്ചുകഴിഞ്ഞപ്പോള്‍ ജീത്തു പറഞ്ഞതുകേട്ട് ഞാന്‍ ഞെട്ടി; കലാഭവന്‍ ഷാജോണ്‍

ദൃശ്യത്തിന്റെ സ്‌ക്രിപ്റ്റ് വായിച്ചുകഴിഞ്ഞപ്പോള്‍ ജീത്തു പറഞ്ഞതുകേട്ട് ഞാന്‍ ഞെട്ടി; കലാഭവന്‍ ഷാജോണ്‍
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ദൃശ്യത്തിനു മുമ്പേ ജീത്തു ജോസഫിന്റെ മൈ ബോസിലാണ് അഭിനയിച്ചതെന്ന് ജനപ്രിയ ഹാസ്യതാരം കലാഭവന്‍ ഷാജോണ്‍. മൈ ബോസിന്റെ ഡബിങ് നടക്കുമ്പോഴാണ് ജീത്തു ദൃശ്യത്തിന്റെ സ്‌ക്രിപ്റ്റ് വായിക്കാന്‍ തന്നതെന്നും ഷാജോണ്‍. വായിച്ചിട്ട് അഭിപ്രായം പറയാന്‍ പറഞ്ഞു. എന്റെ വേഷം ഏതായിരിക്കും എന്ന ചിന്തയോടെയാണ് ഞാന്‍ സ്‌ക്രിപ്റ്റ് വായിച്ചത്. വായിച്ചുകഴിഞ്ഞപ്പോള്‍ എനിക്കു തോന്നിയത്, ഉഗ്രന്‍ സ്‌ക്രിപ്റ്റാണ്, പക്ഷേ എനിക്കതില്‍ വേഷമില്ല. കാരണം അതില്‍ തമാശയ്ക്കു പ്രാധാന്യമുള്ള ഒന്നുമില്ല. മൈ ബോസില്‍ ഹ്യൂമര്‍ വേഷമാണ്. അതുപോലെ ദൃശ്യത്തിലും ഹ്യൂമര്‍ വേഷം തന്നെയായിരിക്കും എന്ന ചിന്തയാണുള്ളത്.

ജീത്തുവിനോട് പറഞ്ഞു, ഇതു നല്ല സിനിമയായിരിക്കും. പക്ഷേ, ജീത്തു ഒന്നും പറഞ്ഞില്ല. മൈ ബോസ് ഇറങ്ങി. എന്റെ വേഷം ശ്രദ്ധിക്കപ്പെട്ടു. അതോടെ നിറയെ കോമഡി വേഷങ്ങള്‍ കിട്ടാനും തുടങ്ങി. ഒരിക്കല്‍ ജീത്തു വിളിച്ചുചോദിച്ചു, കോമഡി വേഷങ്ങള്‍ മാത്രമേ ചെയ്യുകയുള്ളോ, നെഗറ്റീവ് വേഷം ചെയ്യാന്‍ താത്പര്യമുണ്ടോ എന്ന്. ഞാന്‍ പറഞ്ഞു, എന്റെ ഏറ്റവും വലിയ ആഗ്രഹമാണ് ഒരു നെഗറ്റീവ് വേഷം. അപ്പോഴാണ് ദൃശ്യത്തിലെ സഹദേവന്‍ എന്ന കഥാപാത്രം ചെയ്യുന്നത് ഷാജോണ്‍ ആയിരിക്കും എന്ന് ജീത്തു പറഞ്ഞത്. ഞാന്‍ ശരിക്കും ഞെട്ടി. സത്യമാണോ എന്നാണ് ഞാന്‍ ചോദിച്ചത്. എന്റെ മനസില്‍ സഹദേവനായി ഷാജോണ്‍ ആണെന്നു ജീത്തു പറഞ്ഞെന്നും ഷാജോണ്‍.

Aishwarya
Next Story
Share it