Begin typing your search...

ഇനിയും പഠിക്കാനുണ്ട്; യുവനായിക തൻവിയെ മോഹിപ്പിച്ചത് അനന്തഭദ്രം

ഇനിയും പഠിക്കാനുണ്ട്; യുവനായിക തൻവിയെ മോഹിപ്പിച്ചത് അനന്തഭദ്രം
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

യുവനിരയിലെ മിന്നും നായികമാരിൽ ശ്രദ്ധേയയാണ് തൻവി റാം. അമ്പിളിയാണ് തൻവിയുടെ ആദ്യ ചിത്രം. ആദ്യ ചിത്രം തന്നെ ശ്രദ്ധിക്കപ്പെടുകയും ബംഗളൂരു മലയാളിയായ തൻവിയെ പ്രേക്ഷകർ ഹൃദയത്തോടു ചേർക്കുകയും ചെയ്തു. തുടർന്ന് കപ്പേള, കുമാരി, മുകുന്ദനുണ്ണി അസോസിയേറ്റ്‌സ് എന്ന ചിത്രത്തിലും തൻവി അഭിനയിച്ചു. സുരാജ് വെഞ്ഞാറമൂട് കേന്ദ്രകഥാപാത്രമാകുന്ന എങ്കിലും ചന്ദ്രികേ ആണ് തൻവിയുടെ പുതിയ ചിത്രം.

* സുരാജ് വെഞ്ഞാറമൂട് നിരവധി കാര്യങ്ങൾ പറഞ്ഞുതന്നു

മുകുന്ദനുണ്ണി അസോസിയേറ്റ്സിൽ സുരാജിനൊപ്പം എനിക്കു സീൻ ഇല്ലായിരുന്നു. എന്നാലും അദ്ദേഹത്തെ കണ്ടിരുന്നു.

എങ്കിലും ചന്ദ്രികേയുടെ സ്‌ക്രിപ്റ്റ് ചർച്ച നടക്കുമ്പോൾ അദ്ദേഹവും വന്നു. ഡയലോഗ് പ്രസന്റേഷനിൽ വലിയ നിർദേശങ്ങൾ തന്നു. അതെല്ലാം തുടക്കക്കാരി എന്ന നിലയിൽ എനിക്കു വലിയ ഗുണം ചെയ്തു. ആ പാഠങ്ങൾ ഭാവിയിലേക്കുള്ള വലിയ പാഠങ്ങളായി കരുതുന്നു. സിനിമയുടെ അവസാനം വരെ അദ്ദേഹം നിർദേശങ്ങൾ തന്നു. ചിത്രത്തിൽ സീനുകളിലേറെയും സുരാജിനും നിരഞ്ജനയ്ക്കുമൊപ്പമാണ്. പാൽ സൊസൈറ്റിയിൽ ജോലിചെയ്യുന്ന കഥാപാത്രമാണ് സുരാജിന്റേത്.

* നാട്ടുമ്പുറത്തുകാരി

എങ്കിലും ചന്ദ്രിക ഇഷ്ടപ്പെട്ടു ചെയ്ത ചിത്രമാണ്. നമ്മുടയൊക്ക നാട്ടുമ്പുറത്തു സംഭവിക്കുന്ന നർമത്തിൽ കലർന്ന ചിത്രമാണ് എങ്കിലും ചന്ദ്രികേ. സുരാജ്, സൈജു കുറുപ്പ്, ബേസിൽ, അശ്വിൻ, കരിക്കിലൂടെ ശ്രദ്ധിക്കപ്പെട്ട സംവിധായകൻ ആദിത്യൻ ചന്ദ്രശേഖർ എന്നിവരാണ് സിനിമയുടെ മുഖ്യവ്യക്തികൾ. മികച്ച ആളുകൾക്കൊപ്പം നല്ലൊരു സ്‌ക്രീൻ സ്പെയ്സാണ് ലഭിച്ചത്. നായിക ചന്ദ്രികയായി വേഷമിട്ടത് നിരഞ്ജനയാണ്. നായികയുടെ സഹോദരിയുടെ വേഷമാണ് ചെയ്തത്.

* അനന്തഭദ്രം മോഹിപ്പിച്ചു

അനന്തഭദ്രം സിനിമ വളരെയധികം മോഹിപ്പിച്ചിട്ടുണ്ട്. മിത്ത് അടിസ്ഥാനമായുള്ള സിനിമ ചെയ്യണമെന്ന് ഒരുപാടു ആഗ്രഹിച്ചിരുന്നു. ആ ആഗ്രഹമാണ് കുമാരിയിൽ സഫലമായത്. സീൻ കുറവാണെങ്കിലും പ്രാധാന്യമുള്ള വേഷമായിരുന്നു കുമാരിയിൽ. കുമാരിയുടെ കഥയും കഥാപാത്രവും ബാക്ക് സ്റ്റോറിയുമെല്ലാം വല്ലാതെ സ്വാധീനിച്ചു. വിരലിലെണ്ണാവുന്ന ദിവസം മാത്രമായിരുന്നു ഷൂട്ടിംഗ്.

* അഡ്വ. ജ്യോതിലക്ഷ്മി

മുകുന്ദനുണ്ണി അസോസിയേറ്റ്‌സ് എനിക്കു പ്രിയപ്പെട്ട ചിത്രമാണ്. അമ്പിളിക്കു ശേഷം ഏറ്റവും കൂടുതൽ സീനുകൾ കിട്ടിയ ചിത്രമാണ് മുകുന്ദനുണ്ണി അസോസിയേറ്റ്‌സ്. നേർവഴിക്കു മാത്രം ചിന്തിക്കുന്ന അഡ്വ. ജ്യോതിലക്ഷ്മി എന്ന കഥാപാത്രമാണ് ചെയ്തത്. ക്ലൈമാക്‌സിനെക്കുറിച്ചു സമ്മിശ്ര പ്രതികരണങ്ങളുണ്ടായി. ഒരു പ്രായത്തിനപ്പുറമുള്ള ആളുകൾക്കിടയിൽ ആ ക്ലൈമാക്‌സ് സ്വീകാര്യമായില്ല.

* അമ്പിളിയിലെ ടീന

ആദ്യ ചിത്രമായ അമ്പിളിയിലൂടെയാണ് ഇപ്പോഴും തിരിച്ചറിയുന്നത്. അമ്പിളിയിലെ ടീന എന്ന കഥാപാത്രം എനിക്കും മറക്കാനാവില്ല. ആദ്യ ചിത്രമായതുകൊണ്ടു മാത്രമല്ല. നടി എന്ന നിലയിൽ ഇനിയും പഠിക്കാനുണ്ട്. മനസിലാക്കാൻ ധാരാളമുണ്ട്. സംസാരിക്കുമ്പോൾ കണ്ണുകൾ കൂടുതലായി ചിമ്മാറുണ്ടെന്നു മനസിലായതു സ്‌ക്രീനിൽ കണ്ടപ്പോഴാണ്. വാക്കുകളുടെ ഉച്ചാരണവുമായി ബന്ധപ്പെട്ടു വലിയ കാര്യങ്ങളാണ് ഡബ്ബിങ് സമയത്ത് പഠിക്കാനായത്.

* നോക്കുന്നത് കഥാപാത്രം മാത്രം

കഥാപാത്രങ്ങളുടെ പ്രാധാന്യം നോക്കി മാത്രമാണ് സിനിമ തെരഞ്ഞെടുക്കുന്നത്. റിലീസ് ചെയ്യാനുള്ളത് പ്രളയം പ്രമേയമാക്കി ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്ത 2018 എന്ന സിനിമയാണ്.

Ammu
Next Story
Share it