Begin typing your search...

അച്ഛന്‍ മരിച്ചു കിടക്കുമ്പോള്‍ ആ ഡയലോഗ് ഓര്‍മ്മ വന്നു, ആര്‍ക്കും അത് മനസ്സിലായിട്ടുണ്ടാവില്ല; സംഗീത

അച്ഛന്‍ മരിച്ചു കിടക്കുമ്പോള്‍ ആ ഡയലോഗ് ഓര്‍മ്മ വന്നു, ആര്‍ക്കും അത് മനസ്സിലായിട്ടുണ്ടാവില്ല; സംഗീത
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

മലയാള സിനിമയിലേക്ക് ഗംഭീര തിരിച്ചുവരവ് നടത്തുകയാണ് നടി സംഗീത. ചെറിയ പ്രായത്തില്‍ അഭിനയത്തിലേക്ക് എത്തി പിന്നീട് നായികയായി മാറിയ സംഗീത മലയാളത്തിനു പുറമേ തമിഴിലും തെലുങ്കിലുമടക്കം പല ഭാഷകളിലും അഭിനയിച്ചു. വിവാഹത്തോടു കൂടിയാണ് നടി അഭിനയത്തില്‍ നിന്ന് മാറി നിന്നത്. പിന്നീട് മക്കള്‍ കൂടി ജനിച്ചതോടെ കുടുംബിനിയായി ജീവിച്ചു. കഴിഞ്ഞവര്‍ഷം പുറത്തിറങ്ങിയ ചാവേര്‍ എന്ന സിനിമയില്‍ പ്രധാനപ്പെട്ട റോളിലെത്തി സംഗീത. ഇതിന് ശേഷം വീണ്ടും അഭിനയത്തില്‍ സജീവമാവുകയാണ് നടി.

വിഷ്ണു വിനയ് സംവിധാനം ചെയ്യുന്ന ആനന്ദ് ശ്രീബാല എന്ന സിനിമയിലും അഭിനയിക്കുകയാണ് സംഗീതയിപ്പോള്‍. ഉടന്‍ റിലീസിന് ഒരുങ്ങുന്ന സിനിമയുടെ വിശേഷങ്ങളുമായി ഫില്‍മിബീറ്റ് മലയാളത്തിന് നല്‍കിയ പ്രത്യേക അഭിമുഖത്തിലൂടെ തന്റെ സിനിമ ജീവിതത്തെക്കുറിച്ച് മനസ് തുറക്കുകയാണ് നടി. മലയാളത്തില്‍ സംഗീതയ്ക്ക് പ്രേക്ഷകപ്രശംസ നേടിക്കൊടുത്തത് ചിന്താവിഷ്ടയായ ശ്യാമള എന്ന സിനിമയാണ്. ശ്രീനിവാസന്റെ ഭാര്യയായിട്ടാണ് ചിത്രത്തില്‍ സംഗീത അഭിനയിച്ചത്. അതില്‍ അഭിനയിക്കുമ്പോള്‍ 19 വയസ്സ് മാത്രമേ ഉണ്ടായിരുന്നുള്ളൂ എങ്കിലും ഒരു സാധാ വീട്ടമ്മയുടെ റോള്‍ കൈകാര്യം ചെയ്യാന്‍ നടിയ്ക്ക് സാധിച്ചു.

പിന്നീടുള്ള ജീവിതത്തിലും ആ കഥാപാത്രവും സിനിമയിലെ ഡയലോഗുകളുമൊക്കെ തന്റെ ജീവിതത്തിന്റെ ഭാഗമായി ഉണ്ടായിരുന്നുവെന്നാണ് നടി പറയുന്നത്. അച്ഛന്‍ മരിച്ചു കിടക്കുമ്പോള്‍ പോലും അതിലെ ഡയലോഗ് മനസ്സില്‍ വന്നതിനെക്കുറിച്ചും സംഗീത പറയുകയാണിപ്പോള്‍.

'ചിന്താവിഷ്ടയായ ശ്യാമളയില്‍ അഭിനയിക്കുമ്പോള്‍ ഞാന്‍ ആ സൈറ്റിലെ ഏറ്റവും ചെറിയ ആര്‍ട്ടിസ്റ്റായിരുന്നു. ബാക്കി തിലകന്‍ ചേട്ടന്‍ അടക്കമുള്ള എല്ലാവരും സീനറായിട്ടുള്ള ആര്‍ട്ടിസ്റ്റുകളാണ്. തമാശ പറഞ്ഞു ചിരിച്ചുമൊക്കെ നല്ല ലൊക്കേഷന്‍ അനുഭവം ആയിരുന്നു. ശ്രീനിവാസന്‍ ചേട്ടന്‍ പോലും എന്നെ ഒരു കൊച്ചിനെ പോലെയാണ് കണ്ടത്.

19 വയസില്‍ രണ്ട് കുട്ടികളുടെ അമ്മയായി അഭിനയിച്ചതിലൊന്നും എനിക്കൊരു കുഴപ്പവും തോന്നിയിട്ടില്ല. അതിനു മുന്‍പ് തമിഴിലും ഞാന്‍ ഒരു പടം ചെയ്തിരുന്നു. അത് ചെയ്യുമ്പോള്‍ 15 വയസ്സ് പൂര്‍ത്തിയായിട്ടേയുള്ളൂ. അതില്‍ അഞ്ചു വയസ്സുള്ള കുട്ടിയുടെ അമ്മയായിട്ടാണ് അഭിനയിച്ചത്. കഥാപാത്രം ഏതാണെന്നത് ഒന്നും കുഴപ്പമില്ലെന്ന് സംഗീത പറയുന്നത്.

ചിന്താവിഷ്ടയായ ശ്യാമളയില്‍ അഭിനയിച്ചതും അതിലെ ഡയലോഗുകളും എന്റെ ഒരു വിഷമഘട്ടത്തില്‍ പോലും ഓര്‍ക്കേണ്ടി വന്നിട്ടുണ്ട്. ചിത്രത്തിലെ ഹിറ്റ് ഡയലോഗാണ് 'അയ്യോ അച്ഛാ പോകല്ലേ' എന്ന് തുടങ്ങുന്നത്. ശരിക്കും യഥാര്‍ഥത്തില്‍ എന്റെ അച്ഛന്‍ മരിച്ചു കിടക്കുമ്പോള്‍ എനിക്ക് ഈ ഡയലോഗ് ഓര്‍മ്മ വന്നു.

അന്ന് ഞങ്ങളെല്ലാവരും ചുറ്റുമിരുന്ന് കരയുകയാണ്. അച്ഛാ എന്നാണ് ഞാന്‍ വിളിച്ചു കൊണ്ടിരുന്നത്. അവസാനം അച്ഛനെ അവിടുന്ന് എടുത്തു കൊണ്ടു പോകുമ്പോള്‍ ഞാന്‍ കരയുന്നത് ആ സിനിമയിലെ ഡയലോഗ് പോലെയായിരുന്നു. ആ സമയത്ത് തമാശയായിട്ടല്ല, എങ്കിലും എന്റെ മനസ്സില്‍ വന്നത് ആ ഡയലോഗ് തന്നെയായിരുന്നു. വേറെ ആര്‍ക്കും അത് മനസ്സിലായിട്ടുണ്ടാവില്ലെന്നും.' സംഗീത പറയുന്നു.

WEB DESK
Next Story
Share it