Begin typing your search...

പരാതി കൊടുക്കാൻ ഭർത്താവ് പറയും... പക്ഷേ, ഞാൻ ചെയ്യാറില്ല; നമിത

പരാതി കൊടുക്കാൻ ഭർത്താവ് പറയും... പക്ഷേ, ഞാൻ ചെയ്യാറില്ല; നമിത
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

യുവാക്കളുടെ ഹരമാണ് നമിത. ഐറ്റം ഡാൻസിലൂടെയാണ് നമിത തെന്നിന്ത്യൻ സിനിമാസ്വാദകരുടെ ഇഷ്ടം നേടിയെടുക്കുന്നത്. പിന്നീടു നിരവധി സിനിമകളിൽ ചെറുതും വലുതുമായ കഥാപാത്രങ്ങൾ അവതരിപ്പിച്ചു. ഇപ്പോഴും സജീവമായി നിൽക്കുന്ന നമിതയുടെ ഏറ്റവും പുതിയൊരു അഭിമുഖം വൈറലാകുന്നു. ജീവിതത്തിൽ സംഭവിച്ച മോശം കാര്യങ്ങളെക്കുറിച്ചാണു താരം സംസാരിച്ചത്.

ഒരു ഘട്ടത്തിൽ എന്റെ ശരീരഭാരം വർധിക്കുകയും വിഷാദാവസ്ഥയിലാകുകയും ചെയ്തിരുന്നു. നമ്മുടെ ശരീരത്തിന് എന്താണു കുഴപ്പമെന്നും എത്രത്തോളം ഹോർമോൺ വ്യതിയാനം കൊണ്ടാണ് ഈ അവസ്ഥ ഉണ്ടായതെന്നും മറ്റുള്ളവർക്ക് അറിയില്ല. ഇപ്പോൾ ഇതിനെപ്പറ്റി ആരോടെങ്കിലും പറഞ്ഞാൽ ഇതൊക്കെ വളരെ സാധാരണമാണെന്നെ അവർ പറയുകയുള്ളു. സ്ത്രീ ശരീരഘടന പുരുഷ ശരീരഘടനയുമായി താരതമ്യം ചെയ്യുമ്പോൾ വളരെ സങ്കീർണമാണ്.

2013 ൽ ഞാനൊരു ഷോയ്ക്ക് പോയിരുന്നു. ആ സമയത്ത് ഞാൻ വിഷാദത്തിന്റെ കൊടുമുടിയിലായിരുന്നു. അന്ന് മേക്കപ്പ് പോലും ഇട്ടിരുന്നില്ല. പിറ്റേന്ന് വൈകുന്നേരം ഒരു ദിനപത്രത്തിലോ ഏതോ വാരികയിലോ, അവർ എന്റെ വളരെ അടുത്തുനിന്ന് എടുത്തൊരു ഫോട്ടോ പോസ്റ്റ് ചെയ്തിട്ട് അതിനെപ്പറ്റി എന്തോക്കെയോ എഴുതി. അതെനിക്കു വളരെ സങ്കടം നൽകിയ സംഭവമായിരുന്നു. അപ്പോഴാണു ഞാൻ ആരാണെന്നു കാണിച്ചു തരാമെന്ന് പറഞ്ഞ് 25 കിലോയോളം ഭാരം കുറച്ചത്. എന്റെ ആത്മസംതൃപ്തിക്കുവേണ്ടിയാണു ഞാനതു ചെയ്തത്. ഞാൻ ആരാണെന്നു സ്വയം തെളിയിക്കാനാണു ശരീരഭാരം കുറച്ചത്.

സോഷ്യൽ മീഡിയയിലൂടെ മോശം കമന്റു ഇടുന്നവർക്കെതിരേ പരാതി നൽകാമെന്നാണ് എന്റെ ഭർത്താവ് പറയാറുള്ളത്. പക്ഷെ ഞാൻ അദ്ദേഹത്തോട് അതിന്റെ ആവശ്യമില്ലെന്നാണ് പറയുക- നമിത പറഞ്ഞു.

WEB DESK
Next Story
Share it