Begin typing your search...

പ്രസവശേഷം പല നടിമാരും ജിമ്മിൽ പോകാറുണ്ട്, ഞാൻ പോയില്ല: മിയ

പ്രസവശേഷം പല നടിമാരും ജിമ്മിൽ പോകാറുണ്ട്, ഞാൻ പോയില്ല: മിയ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

മലയാളികളുടെ പ്രിയ നായികാമാരിൽ ഒരാളാണ് മിയ ജോർജ്. സിനിമയിൽ സജീവമായി നിൽക്കുമ്പോഴാണ് താരം വിവാഹം കഴിക്കുന്നതും കുടുംബജീവിതത്തിലേക്കു മാറുന്നതും. ഗർഭിണിയായിരുന്നപ്പോൾ തൻറെ തടി കൂടിയതും പ്രസവശേഷം തടി കുറച്ചതിനെക്കുറിച്ചും താരം പറഞ്ഞത് ആരാധകർ ഏറ്റെടുത്തു. താരത്തിൻറെ രീതികൾ സ്ത്രീകൾക്കു മാതൃകയാണെന്നും നെറ്റിസൺസ് അഭിപ്രായപ്പെട്ടു.

താരത്തിൻറെ വാക്കുകൾ

'മകൻ ജനിച്ച് ഒമ്പതു മാസങ്ങൾക്ക് ശേഷം ഡയറ്റും വർക്ക് ഔട്ടും തുടങ്ങി. പ്രസവശേഷം പത്തു കിലോ ഭാരം കൂടി. അതുകൊണ്ട് തന്നെ കൃത്യമായ വർക്ക് ഔട്ട് ഫോളോ ചെയ്തു. ഒപ്പം ഭക്ഷണ കാര്യത്തിലും ഡയറ്റ് പിന്തുടർന്നു. അങ്ങനെ ഒമ്പതു കിലോയോളം കുറച്ചു. അത് ഇപ്പോഴും എനിക്കു നിലനിർത്താൻ സാധിക്കുന്നുണ്ട്.

പ്രസവശേഷം പല നടിമാരും ജിമ്മിൽ പോയി വർക്ക് ഔട്ടുകൾ ചെയ്യാറുണ്ട്. വർക്ക് ഔട്ട് വീഡിയോകൾ പലരും സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുമുണ്ട്. എന്നാൽ ഞാൻ ഒരിക്കലും ജിമ്മിൽ പോയി കഠിനാധ്വാനം ചെയ്തിട്ടില്ല. പകരം എൻറെ ജിം എന്നത് വീടിൻറെ ടെറസായിരുന്നു. കൃത്യമായി എല്ലാ ദിവസവും വൈകിട്ട് വർക്ക് ഔട്ട് ചെയ്യും. ഒന്നര മണിക്കൂറോളമാണ് വ്യായാമം. ഡംബൽസ്, കാർഡിയോ വ്യായാമങ്ങൾ ചെയ്തിരുന്നു. എന്നാൽ ഒരിക്കൽ പോലും അമിതമായി ഉപകരണങ്ങൾ ഉപയോഗിച്ച് വ്യായാമം ചെയ്തിട്ടില്ല...'

WEB DESK
Next Story
Share it