Begin typing your search...

മറ്റുള്ളവർ എന്ത് വിചാരിക്കുന്നുവെന്നത് ചിന്തിക്കാറില്ല; എന്റെ ശരീരത്തിന് ഇണങ്ങുന്ന വസ്ത്രം ധരിക്കണമെന്നാണ് ആ​ഗ്രഹം: മാളവിക മേനോൻ

മറ്റുള്ളവർ എന്ത് വിചാരിക്കുന്നുവെന്നത് ചിന്തിക്കാറില്ല; എന്റെ ശരീരത്തിന് ഇണങ്ങുന്ന വസ്ത്രം ധരിക്കണമെന്നാണ് ആ​ഗ്രഹം: മാളവിക മേനോൻ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

സ്കൂൾ വിദ്യാർത്ഥിയായിരുന്ന സമയത്ത് ആസിഫ് അലിയുടെ നായിക വേഷത്തിൽ എത്തിയ യുവനടിയാണ് മാളവിക മേനോൻ. പതിനാല് വർഷമായി അഭിനയ രം​ഗത്തുള്ള മാളവിക മലയാളത്തിൽ മാത്രമല്ല തമിഴിലും തെലുങ്കിലും അഭിനയിച്ച് കഴിഞ്ഞു. അടുത്ത കാലത്തായി മാളവികയെ സിനിമകളിൽ കാണുന്നതിനേക്കാൾ കൂടുതൽ കാണാൻ സാധിക്കുന്നത് ഉദ്ഘാടന പരിപാടികളിലാണ്. ഇതിനോടകം തന്നെ കേരളത്തിൽ അങ്ങോളമിങ്ങോളം നിരവധി ഉ​ദ്ഘാടന പരിപാടികളിൽ അതിഥിയായി എത്തിയിട്ടുണ്ട്.

ഹണി റോസിന് വെല്ലുവിളിയാണ് മാളവിക എന്നുള്ള തരത്തിൽ നിരവധി ട്രോളുകളും നടിക്ക് ഇതിന്റെ പേരിൽ ലഭിക്കാറുണ്ട്. മാത്രമല്ല അടുത്ത കാലത്തായി വസ്ത്രധാരണത്തിന്റെ പേരിൽ ഏറ്റവും കൂടുതൽ വിമർശനം കേൾക്കാറുള്ള നടി കൂടിയാണ് മാളവിക. അവസരം കുറഞ്ഞപ്പോൾ മാളിവകയുടെ തുണി കുറഞ്ഞെന്നാണ് നടിയുടെ ഒട്ടുമിക്ക ഫോട്ടോഷോട്ടുകൾക്കും വരാറുള്ള പ്രധാന കമന്റ്.

ഇപ്പോഴിതാ അത്തരത്തിലുള്ള എല്ലാ ചോദ്യങ്ങൾക്കുമുള്ള മറുപടി പറയുകയാണ് വിഷു സ്പെഷ്യൽ അഭിമുഖത്തിൽ മാളവിക മേനോൻ. 'ഇപ്പോൾ ഞാൻ ​ഗുണ്ടുമണിയായി ഇരിക്കുകയാണ്. ഹോർമോണൽ‌ ഇഷ്യു ഉള്ളവർക്ക് സ്ഥിരം ചെയ്യുന്ന വർക്ക് ഔട്ടിന്റെ മൂന്നിരട്ടി ചെയ്താലെ ഫലം കിട്ടു. പിന്നെ നമ്മുടെ ശരീരം ഇടയ്ക്കിടെ മാറിക്കൊണ്ടിരിക്കുകയാണല്ലോ.'

'തടി കുറഞ്ഞിരുന്നാലും കൂടി ഇരുന്നാലും ചോദ്യം വരും. മറ്റുള്ളവർ എന്ത് വിചാരിക്കുന്നുവെന്നത് ചിന്തിക്കാറില്ല. എന്റെ ശരീരത്തിന് ഇണങ്ങുന്ന വസ്ത്രം ധരിക്കണമെന്നാണ് ആ​ഗ്രഹം. കംഫേർട്ട് എപ്പോഴും നോക്കും. അങ്ങനെയൊക്കെയാണെങ്കിലും ലാസ്റ്റ് മിനിറ്റിൽ മെഷർമെൻസ് മാറി അൺകംഫേർട്ടബിളായ വസ്ത്രം ധരിക്കേണ്ടി വന്നിട്ടുണ്ട്. ചില വസ്ത്രം ഡിസൈനേഴ്സ് കൊണ്ടുവരുമ്പോൾ ധരിക്കാൻ പറ്റില്ലെന്ന് പറയാറുണ്ട്.'

'പണ്ട് ഞാൻ വളരെ റിസേർവ്ഡായ സ്വഭാവക്കാരിയായിരുന്നു. ചിലരൊക്കെ പണ്ട് പറയുമായിരുന്നു എനിക്ക് ഭാമയുടെ ഛായയാണെന്ന്. അതുപോലെ എന്റെ അമ്മ തന്നെ ഇടയ്ക്ക് പറയും മീര ജാസ്മിന്റെ ഛായ തോന്നുന്നു, കാവ്യ മാധവന്റെ ഛായ തോന്നുന്നു എന്നൊക്കെ. ചിലർ സൗന്ദര്യ മാമിന്റെ ഛായയുണ്ടെന്ന് പറയാറുണ്ട്. അങ്ങനെ പലരും പറയുമ്പോൾ ഞാൻ പറയും ഞാൻ എല്ലാ സുന്ദരിമാരായ നടിമാരുടെ മിക്സചറാണെന്ന്.'

'കമന്റ്സ് സെക്ഷനിലാണ് ചൊറി കാണുന്നത്. അത് ഇ​ഗ്നോർ ചെയ്യുകയാണ് ചെയ്യാറ്. വീട്ടിൽ ഉള്ളവർക്ക് പക്ഷെ വിഷമമാകാറുണ്ട്. എന്റെ ഫാമിലിക്ക് എന്നെ അറിയാമല്ലോ. കുറ്റം പറയുന്നവരെ എല്ലാം പറഞ്ഞ് തിരുത്താൻ എനിക്ക് പറ്റില്ലല്ലോ. അതുകൊണ്ട് പലപ്പോഴും കമന്റ് നോക്കാറില്ല. ആരെങ്കിലും പറഞ്ഞാൽ മാത്രം അത് നോക്കാനായി കമന്റ് ബോക്സ് നോക്കും. പലതും നമ്മളെ ഡിപ്രഷനിലാക്കും. അതുകൊണ്ടാണ് പലതും നോക്കാത്തത്.'

'ഞാൻ സ്ഥിരം കേൾക്കാറുള്ള ഒരു കമന്റാണ്. അവസരം കുറഞ്ഞപ്പോൾ തുണി കുറഞ്ഞുവെന്നത്. അത് വായിക്കുമ്പോഴെല്ലാം എനിക്കൊരു സംശയവും ചോദ്യവും വരാറുണ്ട്. അങ്ങനെയെങ്കിൽ നിങ്ങൾ വസ്ത്രത്തിന്റെ ഇറക്കമൊക്കെ കുറച്ച് നടന്ന് സിനിമയിൽ അവസരം വരുന്നുണ്ടോയെന്ന് നോക്കി പറയൂവെന്നത്.'

'അതുപോലെ വസ്ത്രത്തിന്റെ ഇറക്കം കുറച്ചാലൊന്നും സിനിമയിൽ അവസരം കിട്ടില്ല. അത് ഓരോരുത്തരുടെ ഭാ​ഗ്യവും പ്രയത്നവുമാണ്. ഇത്തരം മോശം കമന്റുകൾ കണ്ടാൽ അമ്മയോ അനിയനോ നല്ല മറുപടി കൊടുക്കും. പിന്നെ ഫാൻസിൽ കുറച്ചുപേർ നല്ല സപ്പോർട്ടാണെന്നും', മാളവിക പറയുന്നു.

WEB DESK
Next Story
Share it