Begin typing your search...

പ്രിയൻ സാറിനൊപ്പം സിനിമ ചെയ്യാൻ ഇഷ്ടമായിരുന്നു: ലൈല

പ്രിയൻ സാറിനൊപ്പം സിനിമ ചെയ്യാൻ ഇഷ്ടമായിരുന്നു: ലൈല
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

മലയാളികൾക്ക് ഏറെ പ്രിയങ്കരിയായ തെന്നിന്ത്യൻ നടിയാണ് ലൈല. ഗോവയിൽ ജനിച്ചു വളർന്ന ലൈല മലയാളത്തിൽ 'ഇതാ ഒരു സ്നേഹഗാഥ' എന്ന ചിത്രത്തിലും അഭിനയിച്ചു. പിന്നീട് തെലുങ്ക് ഭാഷയിൽ സജീവമായി. 1999 മുതൽ തമിഴ് സിനിമയിലും ചുവടുറപ്പിച്ചു. ഇപ്പോൾ വീണ്ടും സിനിമയിൽ സജീവമാവുന്നതിന്റെ വിശേഷം പറഞ്ഞ് എത്തിയിരിക്കുകയാണ് ലൈല.

'ഒരുപാട് സിനിമകൾ ഉപേക്ഷിച്ചിട്ടുണ്ട്. അതിനെല്ലാം കാരണം മോശം സംവിധായകരും മോശം കഥയുമാണ്. ഞാൻ പൊതുവേ കഥ പൂർണമായും കേട്ടശേഷമാണ് സിനിമ ചെയ്യാൻ തയാറാവുകയുള്ളൂ. എന്നാൽ കൃത്യമായ സ്‌ക്രിപ്റ്റ് പോലുമില്ലാതെ പല സംവിധായകരും വലിച്ചുനീട്ടി ഫ്രെയിം ബൈ ഫ്രെയിമായി പറയും.

ആ സിനിമകളൊന്നും ചെയ്തിട്ടില്ല. ആ സ്‌ക്രിപ്റ്റുകളുടെ ഒരു കളക്ഷൻ എനിക്കുണ്ട്. അതൊന്നും സിനിമയായി പുറത്തുവരാത്തതാണ്. എന്നാൽ ചില സിനിമകൾ ചെയ്യാൻ ആഗ്രഹിച്ചിട്ടും ഉപേക്ഷിക്കേണ്ടി വന്നിട്ടുണ്ട്. പ്രിയദർശൻ സംവിധാനം ചെയ്ത സ്നേഗിതിയെ എന്ന ചിത്രം ഉപേക്ഷിക്കേണ്ടി വന്നു. അതിൽ വല്ലാത്ത വിഷമം ഉണ്ടായിട്ടുണ്ട്.

കാരണം, ആ സമയത്ത് എനിക്ക് ചിക്കൻപോക്സ് ആയിരുന്നു. എനിക്ക് പ്രിയൻ സാറിനൊപ്പം വർക്ക് ചെയ്യണമെന്ന് ഒരുപാട് ആഗ്രഹമുണ്ടായിരുന്നു. എന്നാൽ, ആ സാഹചര്യത്തിൽ നടന്നില്ല. അത് ഓർക്കുമ്പോൾ ഇപ്പോഴും ദുഃഖമുണ്ട്. രാക്കിളിപ്പാട്ട് എന്ന പേരിൽ മലയാളത്തിൽ റിലീസ് ചെയ്ത സിനിമയാണിത്- ലൈല പറഞ്ഞു.

WEB DESK
Next Story
Share it