സ്തനാർബുദം സ്ഥിരീകരിച്ചെന്ന് നടി ഹിന ഖാൻ
ഹിന്ദി സീരിയലുകളിലൂടെ ആരാധകരുടെ ഹൃദയം കവർന്ന നടി ഹിന ഖാന് സ്തനാര്‍ബുദം സ്ഥിരീകരിച്ചു. സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പിലൂടെ നടി തന്നെയാണ് ഇക്കാര്യം അറിയിച്ചത്. മൂന്നാം സ്റ്റേജിലാണ് രോഗമെന്നും ചികിത്സയിലാണെന്നും താരം പറഞ്ഞു.
"എന്നെ സ്നേഹിക്കുന്ന എല്ലാവരെയും പ്രധാനപ്പെട്ട ഒരു കാര്യം അറിയിക്കുകയാണ്. എനിക്ക് തേര്‍ഡ് സ്റ്റേജ് സ്തനാര്‍ബുദം സ്ഥിരീകരിച്ചു. വെല്ലുവിളി നിറഞ്ഞ ഈ സമയത്തും ഞാന്‍ മികച്ച രീതിയില്‍ ഇരിക്കുന്നതായി നിങ്ങളെ അറിയിക്കുകയാണ്. കരുത്തോടെ, നിശ്ചയദാര്ഢ്വത്തോടെ രോഗത്തെ മറികടക്കാനുള്ള തീരുമാനത്തിലാണ് ഞാന്‍. ഈ സമയത്ത് അനുഗ്രഹവും സ്നേഹവും എനിക്കു വേണം. നിങ്ങളുടെ വ്യക്തിപരമായ അനുഭവങ്ങളും നിര്‍ദ്ദേശങ്ങളും എന്റെ ഈ യാത്രയില്‍ കരുത്തു പകരും'' - ഹിന ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
താരങ്ങള്‍ ഉള്‍പ്പടെ നിരവധി പേരാണ് പോസ്റ്റിനു താഴെ പ്രതികരണങ്ങളുമായി എത്തിയത്. 36കാരിയായ ഹിന ഖാന് ഹിന്ദി സീരിയലിലെ നിറസാന്നിധ്യമാണ്. കൂടാതെ ബിഗ് ബോസ്, ഫിയര്‍ ഫാക്ടര്‍: ഖത്രം കെ ഖിലാഡി എന്നിവയിലും താരം പങ്കെടുത്തിട്ടുണ്ട്.