Begin typing your search...

അവാർഡ് കിട്ടിയാലും ഇല്ലെങ്കിലും ചെയ്യുന്ന പണി വൃത്തിയായി ചെയ്യണം... അതിനായി ഞാനെപ്പോഴും ശ്രമിക്കാറുണ്ട്: അനുമോൾ

അവാർഡ് കിട്ടിയാലും ഇല്ലെങ്കിലും ചെയ്യുന്ന പണി വൃത്തിയായി ചെയ്യണം... അതിനായി ഞാനെപ്പോഴും ശ്രമിക്കാറുണ്ട്: അനുമോൾ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ മലയാളികളുടെ ഇടം നേടിയ താരമാണ് അനുമോൾ. മലയാളത്തിൽ മാത്രമല്ല, തമിഴിലും അനുമോൾ ശ്രദ്ധേയയാണ്. എല്ലാത്തരം സിനിമകളും ഒരുപോലെ കാണുന്നുവെന്ന് താരം പറയുന്നു.

' അഭിനേത്രി എന്ന നിലയിൽ അവാർഡ് കിട്ടുക എന്നത് എപ്പോഴും സന്തോഷമുള്ള കാര്യമാണ്. നമ്മുടെ വർക്കിനെ അംഗീകരിക്കുന്നതാണല്ലോ അവാർഡുകൾ. പിന്നെ കഥ പറയാൻ വരുന്നവർ അവാർഡ് സിനിമയാണ് എന്ന് പറഞ്ഞ് കഥ പറയുമ്പോൾ, ഞാനവരോട് അവാർഡ് കിട്ടിയാൽ മാത്രമല്ലേ അവാർഡ് സിനിമ ആവുകയുള്ളൂ തിരിച്ചു ചോദിക്കാറുണ്ട്.

പിന്നെ അവാർഡ് കിട്ടിയാലും ഇല്ലെങ്കിലും ചെയ്യുന്ന പണി വൃത്തിയായി ചെയ്യണം എന്നതാണ് പ്രധാനം. അതിനു വേണ്ടി ഞാൻ എപ്പോഴും ശ്രമിക്കാറുണ്ട്. പ്രസിദ്ധമായ കുറിയേടത്ത് താത്രിയുടെ കഥ പറഞ്ഞ ത്രയ സിനിമ പ്രിയപ്പെട്ടതാണ്. സ്ത്രീകൾക്ക് നേരെയുള്ള അതിക്രമങ്ങൾക്കും വിവേചനങ്ങൾക്കും കാലം പുരോഗമിച്ചിട്ടും കുറവുണ്ടായിട്ടില്ലെന്നത് സിനിമയിൽ ചർച്ച ചെയ്യുന്നു.

WEB DESK
Next Story
Share it