Begin typing your search...

നിങ്ങളുടെ വീട്ടിലെ സ്ത്രീ ആയിരുന്നുവെങ്കിൽ ഇങ്ങനെ ചെയ്യുമോ?; ശ്രീയ രമേശ്

നിങ്ങളുടെ വീട്ടിലെ സ്ത്രീ ആയിരുന്നുവെങ്കിൽ ഇങ്ങനെ ചെയ്യുമോ?; ശ്രീയ രമേശ്
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

കഴിഞ്ഞ ദിവസം യൂത്ത് കോൺഗ്രസ് പ്രവർത്തകർ സർക്കാരിനെതിരെ നടത്തിയ സെക്രട്ടേറിയറ്റ് മാർച്ചിൽ പോലീസ് വനിത പ്രവർത്തകയുടെ വസ്ത്രം വലിച്ചു കീറിയിരുന്നു. ഈ സംഭവത്തിൽ പോലീസിനെതിരെ രൂക്ഷ വിമർശനമാണ് ഉയരുന്നത്. സംഭവത്തിൽ പോലീസിനെയും പ്രതിഷേധക്കാരെയും രൂക്ഷമായി വിമർശിച്ച് നടി ശ്രീയ രമേശ് രംഗത്ത്. ഒരു സമരമുഖത്ത് നിൽക്കുന്ന യുവതിയുടെ ഉടുപ്പ് വലിച്ചു കീറിയ കാഴ്ച ഞെട്ടലോടെയാണ് കണ്ടതെന്ന് ശ്രീയ പറയുന്നു. കള്ളന്മാരോ ക്രിമിനലുകളോ അല്ല അത് ചെയ്തതെന്നും ആ സ്ത്രീ അനുഭവിച്ച മാനസിക അവസ്ഥ എത്രമാത്രം ബുദ്ധിമുട്ട് നിറഞ്ഞതാണെന്ന് ഈ അവസരത്തിൽ ഓർത്തുപോകുന്നുവെന്നും നടി പറഞ്ഞു.

പോസ്റ്റിന്റെ പൂർണരൂപം

ഇതിൽ രാഷ്ട്രീയമില്ല, ഇതൊരു രാഷ്ട്രീയ പോസ്റ്റുമല്ല. തെരുവിൽ നൂറുകണക്കിന് ആളുകളുടെ മധ്യത്തിൽ ഓരോ ദൃശ്യവും അനേകം ക്യാമറകളാൽ ഒപ്പിയെടുക്കപ്പെടുകയും ലൈവായി ലോകത്തിന് കാണിക്കുകയും ചെയ്യുന്ന ഒരു സമരമുഖത്ത് നിൽക്കുന്ന യുവതിയുടെ ഉടുപ്പ് വലിച്ചു കീറിയ കാഴ്ച ഞെട്ടലോടെയാണ് കണ്ടത്.

കള്ളന്മാരോ ക്രിമിനലുകളോ അല്ല അത് ചെയ്തത് എന്ന് ഓർക്കണം. എന്തൊരു കടുത്ത മാനസിക അവസ്ഥയായിരിക്കും ആ സ്ത്രീ അനുഭവിച്ചിട്ടുണ്ടാവുക?

കൗരവ സഭയല്ല ഇത് കേരളത്തിലെ ഒരു തെരുവാണ്, ഒരു സമര മുഖമാണ്. നിങ്ങളുടെ വീട്ടിലെ ഏതെങ്കിലും സ്ത്രീ ആയിരുന്നു എങ്കിൽ ഇങ്ങനെ ചെയ്യുമോ?

സമരമുഖത്തെ സ്ത്രീകളോട് രാഷ്ട്രീയം നോക്കാതെ അന്തസ്സോടെ പെരുമാറുവാൻ ശക്തമായി ആവശ്യപ്പെടുന്നു.

തെരുവിൽ പോർവിളി നടത്തി കലാപ അന്തരീക്ഷം സൃഷ്ടിക്കുന്ന യുവാക്കളോട് . ആർക്ക് വേണ്ടിയാണ് നിങ്ങൾ പരസ്പരം തല തല്ലിപ്പൊളിക്കുന്നത്? നേതാക്കൾക്ക് വേണ്ടിയോ. എങ്കിൽ ആദ്യം

പ്രതിപക്ഷ നേതാവും മുഖ്യമന്ത്രിയും എംഎൽഎമാരും പാർട്ടി നേതാക്കളും തെരുവിൽ കിടന്ന് തല്ലു കൂടട്ടെ. രക്ഷാപ്രവർത്തനവും തിരിച്ച് തീവ്ര രക്ഷാപ്രവർത്തനവും ആഹ്വാനം ചെയ്യുന്ന നേതാക്കൾക്ക് സ്വയം ചെയ്തു കൂടെ?

എന്താ അത് ചെയ്യോ അവർ?

ഇല്ലല്ലേ ??

അപ്പോൾ

അവർക്ക് പരസ്പരം ഇല്ലാത്ത ശത്രുത എന്തിനാണ്

അവരുടെ അണികൾക്ക് ? നിങ്ങളുടെ ഭാവിയാണ് , സ്വന്തം കുടുംബത്തിന്റെയും ഈ നാടിന്റെയും സമാധാനമാണ് നിങ്ങൾ തമ്മിലടിച്ച് തകർക്കുന്നത്.

ഭരണകൂടത്തിനെതിരെ വിമർശനങ്ങളും പ്രതിഷേധങ്ങളും ഉണ്ടാകും ഉണ്ടാകണം എങ്കിലേ അതിനെ ജനാധിപത്യം എന്ന് പറയുവാൻ സാധിക്കൂ.

WEB DESK
Next Story
Share it