Begin typing your search...

പണ്ട് ദേഷ്യം വന്നാല്‍ കരയും; എന്നാല്‍ ഇപ്പോള്‍ അങ്ങനെയല്ല; ശാന്തി കൃഷ്ണ പറയുന്നു

പണ്ട് ദേഷ്യം വന്നാല്‍ കരയും; എന്നാല്‍ ഇപ്പോള്‍ അങ്ങനെയല്ല; ശാന്തി കൃഷ്ണ പറയുന്നു
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

നടിയും നര്‍ത്തകിയുമായ ശാന്തികൃഷ്ണ മലയാളികളുടെ മനസില്‍ ചിരപ്രതിഷ്ഠ നേടിയ താരമാണ്. നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായ താരം ജീവിതത്തില്‍ കല്ലും മുള്ളും നിറഞ്ഞ പാതയിലൂടെ സഞ്ചരിച്ച സ്ത്രീയുമാണ്. ശ്രീനാഥുമായുള്ള വിവാഹവും വിവാഹമോചനവും താരത്തിന്റെ ജീവിതത്തില്‍ വലിയ പ്രതിസന്ധികളാണ് സൃഷ്ടിച്ചത്. രണ്ടാം വിവാഹവും താരത്തിനു ദുരന്തങ്ങള്‍ മാത്രമാണു സമ്മാനിച്ചത്.

ഇപ്പോള്‍ തന്റെ ജീവിതത്തിലെ ചില കാര്യങ്ങള്‍ തുറന്നുപറയുകയാണ് ശാന്തി കൃഷ്ണ. എനിക്ക് ഒരിക്കലും എന്റെ ജീവിതം പ്ലാന്‍ ചെയ്തുകൊണ്ടുപോകാന്‍ കഴിഞ്ഞിട്ടില്ല. നമ്മള്‍ വിഷമിച്ചിരുന്നാലും കരഞ്ഞാലും നമ്മുടെ ആരോഗ്യമാണ് ഇല്ലാതാവുക. മറ്റാര്‍ക്കും ഒരു പ്രശ്‌നവും ഉണ്ടാകണമെന്നില്ല. പിന്നെ എന്തിനു നമ്മള്‍ വിഷമഘട്ടങ്ങളെ കുറിച്ചോര്‍ത്തു ദുഃഖിച്ചിരിക്കണം.

ജീവിതത്തില്‍ പെട്ടെന്ന് ദേഷ്യം വരുന്ന ആളാണ് ഞാന്‍. ഷോര്‍ട്ട് ടെംപേര്‍ഡ് ആണോ എന്ന് ചോദിച്ചാല്‍ ഇപ്പോള്‍ കുറച്ച് ഇംപേഷ്യന്റ് ആണ്. സത്യസന്ധത കാണിക്കാത്ത ആളുകളെ തിരിച്ചറിയാന്‍ കഴിഞ്ഞാല്‍ വലിയ ഇറിറ്റേഷന്‍ തോന്നാറുണ്ട്. അതേപോലെ മറ്റൊരു കാര്യം കൃത്യനിഷ്ഠ പാലിക്കുന്നതിലാണ്. അത് മക്കളോടും അങ്ങനെതന്നെ ആയിരുന്നു, അതിലൊക്കെ ഇറിറ്റേറ്റ് ആകാറുണ്ട്. പണ്ടൊക്കെ വിഷമം വന്നാല്‍ ഒരിടത്ത് ഇരുന്ന് കരയും. ഇപ്പോള്‍ ഞാന്‍ ദേഷ്യപ്പെടാറാണ് പതിവ്- ശാന്തി കൃഷ്ണ പറഞ്ഞു.

WEB DESK
Next Story
Share it