Begin typing your search...

മമ്മൂട്ടി ഞങ്ങളെ ശ്രദ്ധിച്ചില്ലായിരുന്നെങ്കില്‍ ഇന്ന് ഇവിടെ ഇരിക്കില്ലായിരുന്നു: ലാല്‍

മമ്മൂട്ടി ഞങ്ങളെ ശ്രദ്ധിച്ചില്ലായിരുന്നെങ്കില്‍ ഇന്ന് ഇവിടെ ഇരിക്കില്ലായിരുന്നു: ലാല്‍
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

സിദ്ദീഖ് ലാല്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ സിനിമകളെല്ലാം തന്നെ മലയാളികള്‍ക്ക് പ്രിയപ്പെട്ടവയാണ്. ഇപ്പോഴിതാ തങ്ങള്‍ സംവിധായകരാകാന്‍ മമ്മൂട്ടി ഒരു കാരണമാണെന്ന് ലാല്‍ പറയുന്ന വാക്കുകളാണ് ശ്രദ്ധ നേടുന്നത്.

'മമ്മൂട്ടി ഞങ്ങളെ ശ്രദ്ധിച്ചില്ലായിരുന്നെങ്കില്‍ ഇന്ന് ഇവിടെ ഇരിക്കില്ലായിരുന്നു. എന്ന് വെച്ചാല്‍ നശിച്ച് പോകുമെന്ന് അര്‍ത്ഥമില്ല. വേറെ ഏതോ വഴിയില്‍ പോകുമായിരുന്നു. ഇവിടെ ഇരിക്കില്ലായിരുന്നു എന്നത് ശരിയാണ്. ചിലപ്പോള്‍ ഇവിടെ ഇരിക്കുന്നത് രാഷ്ട്രീയക്കാരനായിട്ടായിരിക്കാം. ചിലപ്പോള്‍ വേറെ എന്തെങ്കിലും ഒക്കെ ആയിട്ടായിരിക്കാം. മമ്മൂക്ക ഞങ്ങളുടെ മിമിക്‌സ് പരേഡ് എന്ന പരിപാടിയുടെയും വലിയ ഫാന്‍ ആയിരുന്നു,' ലാല്‍ പറയുന്നു.

ഞങ്ങളുടെ ആദ്യത്തെ പരിപാടി എറണാകുളം ഫൈന്‍ ആര്‍ട്‌സ് ഹാളില്‍ ഉദ്ഘാടനം ചെയ്യുമ്പോള്‍ മമ്മൂക്കയും ശ്രീനിവാസനുമുണ്ടായിരുന്നു. പക്ഷെ അന്ന് മമ്മൂക്കയെ അങ്ങനെ ആര്‍ക്കും അറിയില്ല. എല്ലാവര്‍ക്കും ശ്രീനിവാസനെയാണ് അറിയുക. അദ്ദേഹം അന്ന് ശ്രീനിവാസന്റെ കൂടെ സ്റ്റേജില്‍ കയറുക ഒക്കെ ചെയ്തികട്ടുണ്ട്. പക്ഷെ എന്റെ വീട്ടിന്നാരോ ചോദിച്ചത് ശ്രീനിവാസന്റെ കൂടെ വന്ന മറ്റേ ആള്‍ ആരാണെന്നാണ്. പക്ഷെ മമ്മൂക്ക പിന്നീട് അറിയപ്പെടുന്ന ആളായി എന്നും ലാല്‍ പറയുന്നു.

അന്ന് മുതലേ മമ്മൂട്ടിക്ക് പരിപാടി ഇഷ്ടപ്പെട്ടിരുന്നു. പരിപാടി കാണാന്‍ ആയി പത്തോ പന്ത്രണ്ടോ തവണ പല സ്ഥലങ്ങളിലായിട്ട് വന്നിട്ടുണ്ട്. അങ്ങനെ ഒരിക്കല്‍ ആലപ്പുഴയില്‍ പരിപാടി കാണാന്‍ വന്നു. അവിടെ വെച്ച് മമ്മൂട്ടി ഫാസില്‍ സാറിനെ നിര്‍ബന്ധിച്ച് അവിടേക്ക് കൊണ്ടു വന്നു. നിങ്ങള്‍ പഴയ മിമിക്രിക്കാരനല്ലേ, ഇത് കണ്ടിരിക്കണം എന്ന് പറഞ്ഞാണ് ഫാസിലിനെ കൊണ്ടുവന്ന് പരിപാടി കാണിക്കുന്നത്. അങ്ങനെയാണ് ഫാസിലുമായി ഒരു ബന്ധമുണ്ടാവുന്നത് എന്നും ലാല്‍ പറയുന്നു.

അതിന് മുമ്പും മമ്മൂട്ടി ഞങ്ങളെ ഒരുപാട് പേരുടെ അടുത്ത് കൊണ്ടു പോയി കഥ പറയിപ്പിച്ചിട്ടുണ്ട്. ഞങ്ങളുടെ നാടോടിക്കാറ്റ് എന്ന് പറയുന്ന കഥ. അതില്‍ ക്യാപ്റ്റന്‍ രാജു ചെയ്ത കഥാപാത്രം ചെയ്യാനായിരുന്നു മമ്മൂക്കയ്ക്ക് ഇഷ്ടം. ഞങ്ങള്‍ അക്കാലത്ത് വരുന്ന എല്ലാ ഇംഗ്ലീഷ് സിനിമകളും കാണുമായിരുന്നു. ഇംഗ്ലീഷ് സിനിമകളില്‍ കാണുന്ന ഒരു തമാശ സ്വഭാവമുണ്ടായിരുന്നു. അത് മലയാളത്തില്‍ പരീക്ഷിച്ച് പോലും നോക്കിയിരുന്നില്ല. അതായത് പ്രത്യേകിച്ച് ലോജിക് ഒന്നും ഇല്ലാത്ത സിനിമകളിലെ തമാശകള്‍.

അങ്ങനെ ഒരു സിനിമ എന്ന ആഗ്രഹത്തിന്റെ പുറത്താണ് നാടോടിക്കാറ്റ് പോലെയൊരു കഥയുണ്ടാക്കുന്നത്. ദാസനും വിജയനും എന്ന കഥാപാത്രത്തിന് ഞങ്ങളുമായിട്ട് സാമ്യം ഉണ്ടാകും. കാരണം ദാരിദ്ര്യം ആവശ്യത്തില്‍ കൂടുതല്‍ ഉണ്ടായിരുന്നു. ദാരിദ്ര്യം എന്ന് പറഞ്ഞാല്‍ പട്ടിണികിടക്കുന്ന അവസ്ഥയൊന്നുമല്ല, വീട്ടില്‍ ചെന്നാല്‍ ഭക്ഷണം ഉണ്ടാകും. പക്ഷെ നമുക്ക് പോക്കറ്റില്‍ നിന്ന് എടുത്ത് ചെലവാക്കാന്‍ കാശ് കാണില്ല. ഒരു സിനിമ കാണണമെങ്കില്‍ കൂട്ടുകാര്‍ സ്‌പോണ്‍സര്‍ ചെയ്യേണ്ട അവസ്ഥ ഉണ്ടായിരുന്നു എന്നും ലാല്‍ ഓര്‍ത്തെടുക്കുന്നു.

WEB DESK
Next Story
Share it