Begin typing your search...

അബിയുടെ പെരുമാറ്റമായിരുന്നു പ്രശ്‌നം; ഷെയ്ന്‍ എങ്കിലും അതു മനസിലാക്കണമെന്ന് ചലച്ചിത്രലോകം

അബിയുടെ പെരുമാറ്റമായിരുന്നു പ്രശ്‌നം; ഷെയ്ന്‍ എങ്കിലും അതു മനസിലാക്കണമെന്ന് ചലച്ചിത്രലോകം
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ഷെയ്ന്‍ നിഗമിന്റെ പിതാവ് അബി അറിയപ്പെടുന്ന മിമിക്രി താരവും നടനുമായിരുന്നു. പക്ഷേ, സിനിമയില്‍ അദ്ദേഹത്തിനു കാര്യമായ വേഷങ്ങള്‍ ലഭിച്ചില്ല. കാരണം കൈയിലിരിപ്പാണെന്ന് പലരും പറഞ്ഞിട്ടുണ്ട്. ശാന്തിവിള ദിനേശ് നേരത്തെ ഒരു യുട്യൂബ് ചാനലിനു നല്‍കിയ അഭിമുഖത്തില്‍ ഇക്കാര്യം വെളിപ്പെടുത്തിയിട്ടുണ്ട്. ദിലീപ്, കലാഭവന്‍ മണി, ജയറാം, സലിംകുമാര്‍ തുടങ്ങി മിമിക്രി കലാരംഗത്ത് അബിയുടെ ഒപ്പം പ്രവര്‍ത്തിച്ചവരെല്ലാം മലയാളസിനിമയിലെ ജനപ്രിയതാരങ്ങളായി മാറിയപ്പോള്‍ അബി മാത്രം ഒന്നുമാകാതെ പൊലിഞ്ഞുപോയി. അങ്ങനെ വിശ്വസിക്കുന്നവരാണ് അധികവും. സ്വഭാവവൈകല്യമാണ് അബിയുടെ പരാജയത്തിനു കാരണമെന്ന് ചലച്ചിത്രമേഖലയിലെ പലരും തുറന്നുപറഞ്ഞിട്ടുണ്ട്. അതൊന്നും മൈക്കിനു മുന്നിലല്ല.

ഷെയ്ന്‍ നിഗമിനെതിരെ വന്‍ പരാതികളുയരുകയും വിലക്കു നേരിടുകയും ചെയ്യുന്ന സാഹചര്യത്തില്‍ ശാന്തിവിള ദിനേശ് മുമ്പു പറഞ്ഞതില്‍ കാര്യമുണ്ടെന്നു പലര്‍ക്കും തോന്നാം. താരങ്ങളെ സൃഷ്ടിക്കുന്നതു കഴിവുള്ള സംവിധായകരും എഴുത്തുകാരുമാണ്. അതെല്ലാം നന്നായി മനസിലാക്കിയവരാണ് മലയാളസിനിമയിലെ മുന്‍തലമുറക്കാര്‍. സൂപ്പര്‍ താരങ്ങളായ മോഹന്‍ലാലും മമ്മൂട്ടിയും നിര്‍മാതാക്കളോടോ, സംവിധായകരോടോ, എഴുത്തുകാരോടോ മോശമായി പെരുമാറിയതായി പറഞ്ഞുകേട്ടിട്ടില്ല. ചില്ലറ സൗന്ദര്യപ്പിണക്കള്‍ ഉണ്ടായേക്കാം. അത്രമാത്രം!

'അബി തന്നെ എന്നോട് പറഞ്ഞിട്ടുണ്ട്, ഞാന്‍ ശരിയല്ലാത്തതിന് മറ്റുള്ളവരെ പറഞ്ഞിട്ട് കാര്യമില്ല... കാരണം ഞാന്‍ കരുതുന്നത് ഞാന്‍ അമിതാഭ് ബച്ചനും മോഹന്‍ലാലുമാണെന്ന്...' ശാന്തിവിള ദിനേശിനോട് അബി തന്നെ ഇങ്ങനെ പറഞ്ഞതായി അദ്ദേഹം വെളിപ്പെടുത്തുന്നു. ഇതു മകനും ബാധകമാണെന്നു മലയാള സിനിമയെ സ്‌നേഹിക്കുന്നവരും പറയുന്നു.

WEB DESK
Next Story
Share it