Begin typing your search...

അബീക്കയുടെ ദുഃഖം നേരിട്ടു കണ്ടിട്ടുണ്ട്; ഷെയ്‌നിന്റെ കാര്യത്തില്‍ വിഷമമുണ്ട്: കോട്ടയം നസീര്‍

അബീക്കയുടെ ദുഃഖം നേരിട്ടു കണ്ടിട്ടുണ്ട്; ഷെയ്‌നിന്റെ കാര്യത്തില്‍ വിഷമമുണ്ട്: കോട്ടയം നസീര്‍
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

താരങ്ങളുടെ ലഹരി ഉപയോഗവുമായി ബന്ധപ്പെട്ടു വന്‍ വിവാദങ്ങളാണ് അടുത്തിടെ പൊട്ടിപ്പുറപ്പെട്ടത്. ലഹരിക്കടിമയായ താരങ്ങളെ സിനിമയില്‍നിന്നു മാറ്റിനിര്‍ത്തണമെന്ന അഭിപ്രായമാണ് എല്ലായിടത്തുനിന്നും ഉയര്‍ന്നുകേട്ടത്. യുവതാരങ്ങളായ ഷെയ്ന്‍ നിഗം, ശ്രീനാഥ് ഭാസി എന്നിവരെക്കുറിച്ചാണ് ഏറ്റവുമധികം പരാതിയുയര്‍ന്നത്. അമ്മയുടെ ഭാരവാഹികളും തങ്ങളുടെ അഭിപ്രായവുമായി രംഗത്തുവന്നിരുന്നു.

അടുത്തിടെ തിരുവനന്തപുരത്തുവച്ച് നടന്‍ ടിനി ടോം നടത്തിയ വെളിപ്പെടുത്തല്‍ കേട്ട് എല്ലാവരും ഞെട്ടിപ്പോയി. ലഹരിക്കടിമയായി പല്ലു കൊഴിയുന്ന രോഗമുള്ള ഒരു നടന്‍ മലയാളത്തിലുണ്ടെന്നായിരുന്നു ടിനിയുടെ വെളിപ്പെടുത്തല്‍. അമ്മയുടെ ഭാരവാഹി കൂടിയായ താരത്തിന്റെ വെളിപ്പെടുത്തല്‍ പൊതുസമൂഹം തള്ളിക്കളഞ്ഞുമില്ല. എന്നാല്‍ ആ താരത്തിന്റെ പേരു വെളിപ്പെടുത്താന്‍ ടിനി ടോം തയാറായുമില്ല. നിരവധി പേര്‍ പേരു വെളിപ്പെടുത്തണമെന്ന ആവശ്യവുമായി രംഗത്തുവരികയും ചെയ്തിരുന്നു. എക്‌സൈസ് ഇതു സംബന്ധിച്ച് ടിനിയില്‍ നിന്നു മൊഴിയെടുത്തതായാണു വിവരം. ഇപ്പോള്‍ പ്രമുഖ നടനും മിമിക്ര താരവുമായ കോട്ടയം നസീര്‍ ഇതുമായി ബന്ധപ്പെട്ട ചില പരാമര്‍ശങ്ങള്‍ നടത്തിയിട്ടുണ്ട്. ഷെയ്ന്‍ നിഗം വിഷയവുമായി ബന്ധപ്പെട്ട വാര്‍ത്ത കേള്‍ക്കുമ്പോള്‍ വിഷമമുണ്ടന്നായിരുന്നു നസീര്‍ പറഞ്ഞത്. പേഴ്‌സണലി കണക്ഷനില്ല. അബീക്കയുടെ പെയിന്‍ ഞാന്‍ നേരിട്ട് കണ്ടിട്ടുള്ള ഒരാളാണ്. ആ ഒരു കലാകാരന്‍ ഇങ്ങനൊരു മേഖലയില്‍ എത്തണമെന്നത് എത്രത്തോളം ആഗ്രഹിച്ചതാണെന്നും അതിന്റെ പെയിന്‍ അദ്ദേഹത്തിന് എത്രത്തോളമായിരുന്നുവെന്നും എനിക്ക് അറിയാം.

എത്ര ചെറുപ്പമാണെങ്കിലും അല്ലെങ്കിലും മാനസികമായി തകര്‍ന്നാല്‍ നമ്മള്‍ പെട്ടെന്ന് അടിയില്‍ പോകും. അദ്ദേഹത്തിന്റെ വിയോഗസമയത്തുപോലും അദ്ദേഹം ആഗ്രഹിച്ചിടത്ത് എത്താന്‍ പറ്റാത്തതിന്റെ വിഷമമുണ്ടായിരുന്നിരിക്കാം. അത് ചിലപ്പോള്‍ അദ്ദേഹം പുറത്ത് കാണിച്ചിട്ടുണ്ടാവില്ല. നല്ലത് വരാന്‍ വേണ്ടി പ്രാര്‍ഥിക്കാം. ആരെയും കുറ്റപ്പെടുത്തിയോ ന്യായീകരിച്ചോ പറയാന്‍ ഇപ്പോള്‍ പറ്റില്ലെന്നും കോട്ടയം നസീര്‍ പറഞ്ഞു.

WEB DESK
Next Story
Share it