Begin typing your search...

മതവികാരം വ്രണപ്പെടുത്തും: ആമിർ ഖാന്റെ മകൻ നായകനാകുന്ന ആദ്യ ചിത്രത്തിന് വിലക്ക്

മതവികാരം വ്രണപ്പെടുത്തും: ആമിർ ഖാന്റെ മകൻ നായകനാകുന്ന ആദ്യ ചിത്രത്തിന് വിലക്ക്
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ബോളിവുഡ് നടൻ ആമിർ ഖാന്റെ മകൻ ജുനൈദ് ആദ്യമായി അഭിനയിക്കുന്ന മഹാരാജ് എന്ന ചിത്രത്തിന് വിലക്ക്. സിനിമ അക്രമത്തിന് പ്രേരിപ്പിക്കുമെന്ന ഹിന്ദു സംഘടനയുടെ ഹർജിയെ തുടർന്ന് ഗുജറാത്ത് ഹൈക്കോടതിയാണ് റിലീസ് തടഞ്ഞിരിക്കുന്നത്.

സിദ്ധാർഥ് പി.മൽഹോത്ര സംവിധാനം ചെയ്ത ചിത്രം ജൂൺ 14ന് നെറ്റ്‌ഫ്ളിക്‌സിലാണ് റിലീസ് നിശ്ചയിച്ചിരുന്നത്. Advertisment കൃഷ്ണ‌ഭക്തർക്കും പുഷ്‌ടിമാർഗ് വിഭാഗമായ വല്ലഭാചാര്യരുടെ അനുയായികൾക്കും വേണ്ടി സമർപ്പിച്ച ഹർജിയിലാണ് കോടത്തി ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.

1862-ലെ മഹാരാജ് ലിബൽ കേസിനെ ചുറ്റിപ്പറ്റിയുള്ള ചിത്രം, മതവികാരം വൃണപ്പെടുത്തുമെന്നും, മതവിഭാഗത്തിൻ്റെ അനുയായികൾക്കെതിരെ അക്രമത്തിന് പ്രേരിപ്പിക്കാനും സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജി സമർപ്പിച്ചത്.

പുഷ്ട‌ിമാർഗിലെ ആത്മീയനേതാവായിരുന്ന ജഡുനാഥ്‌ജി ബ്രിജ്‌രാതൻജി മഹാരാജ്, കർസാന്ധാസ് മുൽജി എന്ന മാധ്യമപ്രവർത്തകനെതിരായി ഫയൽ ചെയ്ത‌ മാനനഷ്ടക്കേസ് ആ സമയത്ത് ഏറെ വിവാദം സൃഷ്ട‌ിച്ചിരുന്നു.

ചിത്രത്തിന്റെ, റിലീസിന് മുന്നോടിയായി, 'ബോയ്കോട്ട് നെറ്റ്ഫ്ലിക്‌സ്', 'ബാൻ മഹാരാജ് ഫിലിം' തുടങ്ങിയ ഹാഷ്‌ടാഗുകൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. റിലീസ് തടഞ്ഞടിനെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്നാണ് സിനിമയുടെ വൃത്തങ്ങൾ അറിയിക്കുന്നത്.

WEB DESK
Next Story
Share it