Begin typing your search...

ടോവിനോ, അനുരാജ് ചിത്രം 'നരിവേട്ട'!! മലയാള സിനിമയിലേക്ക് ഒരു പുത്തൻ പ്രൊഡക്ഷൻ ഹൗസ് 'ഇന്ത്യൻ സിനിമ കമ്പനി'

ടോവിനോ, അനുരാജ് ചിത്രം നരിവേട്ട!! മലയാള സിനിമയിലേക്ക് ഒരു പുത്തൻ പ്രൊഡക്ഷൻ ഹൗസ് ഇന്ത്യൻ സിനിമ കമ്പനി
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ഇഷ്‌ക് എന്ന തൻ്റെ ആദ്യ ചിത്രത്തിലൂടെ തന്നെ പ്രേക്ഷക ശ്രദ്ധ നേടിയ സംവിധായകൻ അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ നായകൻ ടോവിനോ തോമസ്. " നരിവേട്ട " എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ടൈറ്റിൽ അനൗൺസ്മെന്റും, ചിത്രം നിർമ്മിക്കുന്ന 'ഇന്ത്യൻ സിനിമ കമ്പനി ' എന്ന പ്രൊഡക്ഷൻ ഹൗസിന്റെ ലോഞ്ചും ഞായറാഴ്ച കൊച്ചി ഐ എം എ ഹാളിൽ വച്ചു നടന്നു. നായകൻ ടോവിനോ തോമസും മറ്റു പ്രധാന താരങ്ങളും ചടങ്ങിൽ പങ്കെടുത്തു.

തമിഴ് സിനിമ നടനും സംവിധായകനുമായ ചേരൻ ചിത്രത്തിലൊരു പ്രധാന വേഷത്തിൽ അഭിനയിക്കുന്നുണ്ട്. ചേരന്റെ ആദ്യ മലയാള സിനിമയാണ് നരിവേട്ട. സുരാജ് വെഞ്ഞാറമൂട്, ആര്യ സലിം, റിനി ഉദയകുമാർ, പ്രിയംവദ കൃഷ്ണൻ എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ. ഈ മാസം ഷൂട്ട്‌ ആരംഭിക്കുന്ന ചിത്രം കോട്ടയം, വയനാട് എന്നീ സ്ഥലങ്ങളിലായി ഷൂട്ട്‌ പൂർത്തിയാക്കും.

WEB DESK
Next Story
Share it