69-ാം ദേശീയ ചലച്ചിത്ര പുരസ്‌കാരം; മലയാളത്തിന് ഏഴ് പുരസ്കാരങ്ങൾ
69-ാം ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചപ്പോൾ മലായളത്തിന് ഏഴു പുരസ്കാരങ്ങൾ. മികച്ച മലയാള സിനിമ, നവാഗത സംവിധായകൻ, ആനിമേഷൻ ചിത്രം, ജൂറി പ്രത്യേക പരാമർശം, തിരക്കഥ, പരിസ്ഥിതി ചിത്രം(ഫീച്ചർ/നോൺ ഫീച്ചർ) എന്നിവയിലാണ് മലയാളത്തിന് പുരസ്കാരം ലഭിച്ചത്. 2021ൽ സെൻസർ ചെയ്ത സിനിമകളാണ് അവാർഡിനു പരിഗണിച്ചത്. ഇന്ദ്രൻസ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച കുടുംബചിത്രത്തമായി ഹോമിനാണ് മികച്ച മലയാള ചിത്രമായി തെരഞ്ഞെടുത്തത്. ഹോമിലെ അഭിനയത്തിന് ഇന്ദ്രൻസിന് പ്രത്യേക പരാമർശം ലഭിച്ചു.
നായാട്ട് സിനിമയിലൂടെ മികച്ച തിരക്കഥയ്ക്കുള്ള പുരസ്കാരം ഷാഹി കബീർ നേടി.മികച്ച നവാഗത സംവിധായകനുള്ള ഇന്ദിരഗാന്ധി പുരസ്കാരം 'മേപ്പടിയാൻ' ചിത്രത്തിലൂടെ വിഷ്ണു മോഹൻ സ്വന്തമാക്കി. മികച്ച പാരിസ്ഥിതിക ചിത്രം: കൃഷാന്ദ് സംവിധാനം ചെയ്ത ആവാസ വ്യൂഹം. നോൺ ഫീച്ചർ വിഭാഗത്തിൽ മികച്ച ആനിമേഷൻ ചിത്രം മലയാളി അതിഥി കൃഷ്ണദാസ് സംവിധാനം ചെയ്ത 'കണ്ടിട്ടുണ്ട്' എന്ന ചിത്രത്തിന് അവാർഡ് ലഭിച്ചു. നോൺ ഫീച്ചർ വിഭാഗത്തിൽ പരിസ്ഥിതി ചിത്രത്തിൻ ഗോകുലം മൂവിസിന്റെ മൂന്നാം വളവ് സ്വന്തമാക്കി.
24 ഭാഷകളിൽ നിന്നായി 280 സിനിമകളാണ് ഫീച്ചർ ഫിലിം വിഭാഗത്തിൽ മത്സരിക്കാൻ എത്തിയത്. ഫീച്ചർ ഫിലിമിൽ 31 വിഭാഗങ്ങളും നോൺ ഫീച്ചർ വിഭാഗത്തിൽ 24 വിഭാഗങ്ങളുമാണ് ഉള്ളത്. 68മത് ദേശീയ ചലച്ചിത്ര പുരസ്കാരത്തിൽ 11 അവാർഡുകളായിരുന്നു മലയാളത്തിന് ലഭിച്ചത്.