Begin typing your search...

നാല് ദിവസംകൊണ്ട് ആടുജീവിതം 50 കോടി ക്ലബ്ബില്‍

നാല് ദിവസംകൊണ്ട് ആടുജീവിതം 50 കോടി ക്ലബ്ബില്‍
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

പൃഥ്വിരാജ് നായകനായ ആടുജീവിതം മോളിവുഡിന്റെ കളക്ഷൻ റെക്കോര്‍ഡുകള്‍ ഭേദിച്ചു മുന്നേറുന്നുവെന്നാണ് റിപ്പോര്‍ട്ട്. ആടുജീവിതം ആഗോളതലത്തിലെ കണക്കുകളില്‍ 50 കോടി ക്ലബില്‍ റിലീസായി വെറും നാല് ദിവസത്തിനുള്ളില്‍ എത്തിയിരുന്നു. ഇക്കാര്യം നായകൻ പൃഥ്വിരാജും സ്‍ഥിരീകരിച്ചിരുന്നു. ആടുജീവിതത്തിന് ആദ്യ ഞായറാഴ്‍ചയും വൻ നേട്ടമാണ് എന്നാണ് റിപ്പോര്‍ട്ട്.

മലയാളത്തിന്റെ എക്കാലത്തയും വമ്പൻ വിജയ ചിത്രമായി ആടുജീവിതം മാറും എന്നാണ് നിലവിലെ കളക്ഷൻ കണക്കുകള്‍ സൂചിപ്പിക്കുന്നതും. കേരളത്തില്‍ നിന്ന് മാത്രം 5.83 കോടി നേടി എന്നാണ് ഇതുവരെയുള്ള ബോക്‌സ് ഓഫീസ് കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നത്. ആടുജീവിതം ആഗോളതലത്തില്‍ പെട്ടെന്ന് 100 കോടി ക്ലബിലെത്തുമെന്നുമാണ് നിലവിലെ ബോക്സ് ഓഫീസ് കളക്ഷൻ കണക്കുകളുടെ അടിസ്ഥാനത്തില്‍ ആരാധകരും പ്രതീക്ഷിക്കുന്നതും.

WEB DESK
Next Story
Share it