Begin typing your search...

ശ്രീവിദ്യ ഓർമയായിട്ട് 17 വർഷം; തന്‍റെ ഇഷ്ടനായികമാരിലൊരാളായ ശ്രീവിദ്യയെക്കുറിച്ച് മധു

ശ്രീവിദ്യ ഓർമയായിട്ട് 17 വർഷം; തന്‍റെ ഇഷ്ടനായികമാരിലൊരാളായ ശ്രീവിദ്യയെക്കുറിച്ച് മധു
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

അ​ര നൂ​റ്റാ​ണ്ടു പി​ന്നി​ട്ട അ​ഭി​ന​യ​ജീ​വി​ത​ത്തി​നി​ട​യി​ല്‍ ഒ​രു​പാ​ട് പേ​ര്‍ മലയാളത്തിന്‍റെ മഹാനടൻ മധുവിന്‍റെ നാ​യി​ക​മാ​രാ​യി ക​ട​ന്നു​വ​ന്നു. ഷീല, ശാരദ, ജയഭാരതി തുടങ്ങിയ നായികമാരോടൊപ്പം മധു വേഷമിട്ടു. എന്നാൽ അവരിൽ നിന്നെല്ലാം വ്യത്യസ്തമായി ശ്രീവിദ്യ ഓർമയായിട്ട് 17 വർഷം; തന്‍റെ ഇഷ്ടനായികമാരിലൊരാളായ ശ്രീവിദ്യയെക്കുറിച്ച് മധു കൂട്ടുകെട്ട് മലയാളികളുടെ മനസിൽ ജനപ്രിയ ജോഡികളായി മാറി. ശ്രീവിദ്യ വിടപറഞ്ഞെങ്കിലും ആ സാന്നിധ്യം ഇപ്പോഴുമുണ്ട്. തെന്നിന്ത്യൻ സിനിമയിലെ സുവർണതാരമായിരുന്ന ശ്രീവിദ്യ വിട പറഞ്ഞിട്ട് 17 വർഷം പിന്നിടുന്നു.

മധു തന്‍റെ ഇഷ്ടനായികമാരിലൊരാളായ ശ്രീവിദ്യയെക്കുറിച്ച് പറഞ്ഞത്:

ഞാ​നും ഷീ​ല​യും അ​ഭി​ന​യി​ച്ച ചി​ത്ര​ങ്ങ​ളി​ല്‍​നി​ന്ന് വ​ള​രെ വ്യ​ത്യ​സ്ത​മാ​യ ഒ​ര​നു​ഭ​വ​ത​ല​ത്തി​ലേ​ക്കാ​ണ് മ​ധു-​ശാ​ര​ദ ജോ​ഡി​ക​ള്‍ പ്രേ​ക്ഷ​ക​രെ ന​യി​ച്ച​തെ​ന്ന് പ​റ​യാ​റു​ണ്ട്. ശാ​ര​ദ​യ്ക്ക് ആ​ദ്യ​മാ​യി ഉ​ര്‍​വ​ശി​പ്പ​ട്ടം ല​ഭി​ച്ച തു​ലാ​ഭാ​ര​ത്തി​ലും ര​ണ്ടാ​മ​ത് ഉ​ര്‍​വ​ശി​പ്പ​ട്ടം ല​ഭി​ച്ച സ്വ​യം​വ​ര​ത്തി​ലും നാ​യ​ക​ന്‍ ഞാ​നാ​യി​രു​ന്നു.

ഞാ​നും ജ​യ​ഭാ​ര​തി​യും ഒ​ന്നി​ച്ച മി​ക്ക​ചി​ത്ര​ങ്ങ​ളും വ​ന്‍ സാ​മ്പ​ത്തി​ക​വി​ജ​യം നേ​ടി​യ​വ​യാ​യി​രു​ന്നു. പ​ക്ഷേ, എന്‍റെ നാ​യി​ക​യാ​യി ഏ​റ്റ​വും കൂ​ടു​ത​ല്‍ ചി​ത്ര​ങ്ങ​ളി​ല്‍ അ​ഭി​ന​യി​ച്ച​ത് ശ്രീ​വി​ദ്യ​യാ​ണ്.

എനിക്കും ശ്രീ​വി​ദ്യ​യ്ക്കുമിടയിൽ ആ​രോ​ഗ്യ​ക​ര​മാ​യ ഒ​രു മ​ത്സ​രം നി​ല​നി​ല്‍​ക്കു​ന്നു​ണ്ടോ എ​ന്നു തോ​ന്നും​വി​ധ​മാ​ണ് അ​ഭി​ന​യി​ച്ചി​രു​ന്ന​തെ​ന്നു പ​ല​രും രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. എ​നി​ക്കൊ​പ്പം അ​ഭി​ന​യി​ച്ച ഏ​റെ നാ​യി​ക​മാ​രും 'ഹീ​റോ​യി​ന്‍​സാ'​യി​രു​ന്നു. പ​ക്ഷേ, ശ്രീ​വി​ദ്യ ശ​രി​ക്കും ഒ​രു സ​മ്പൂ​ര്‍​ണ ആ​ര്‍​ട്ടി​സ്റ്റാ​യി​രു​ന്നു. നൃ​ത്ത​മാ​യി​ക്കോ​ട്ടെ, അ​ഭി​ന​യ​മാ​യി​ക്കോ​ട്ടെ, സം​ഗീ​ത​മാ​യി​ക്കോ​ട്ടെ ഏ​തി​ലും മു​ന്നി​ല്‍​ത​ന്നെ​യാ​യി​രു​ന്നു ശ്രീ​വി​ദ്യ. 'എ ​റി​യ​ല്‍ ആ​ര്‍​ട്ടി​സ്റ്റ്'.

മ​ല​യാ​ളം, ഹി​ന്ദി, ത​മി​ഴ്, തെ​ലു​ങ്ക്, ക​ന്ന​ഡ ഭാ​ഷ ഏ​തു​മാ​ക​ട്ടെ അ​വ​ര​ഭി​ന​യി​ച്ച ഒ​റ്റ ചി​ത്ര​ത്തി​ലും മ​റ്റൊ​രാ​ളെ​ക്കൊ​ണ്ട് ഡ​ബ്ബ് ചെ​യ്യി​ച്ചി​ട്ടി​ല്ല. ഏ​തു ക​ഥാ​പാ​ത്ര​മാ​യും മാ​റാ​നു​ള്ള അ​ഭി​ന​യ വൈ​ദ​ഗ്ധ്യം ശ്രീ​വി​ദ്യ​ക്കു​ണ്ടാ​യി​രു​ന്നു. സി​നി​മ​യി​ല്‍ ഒ​രു​പാ​ട് വേ​ഷ​ങ്ങ​ള്‍ ചെ​യ്തു​കൂ​ട്ട​ണ​മെ​ന്ന അ​ത്യാ​ഗ്ര​ഹ​മൊ​ന്നും ശ്രീ​വി​ദ്യ​ക്കു​ണ്ടാ​യി​രു​ന്നി​ല്ല. മ​ല​യാ​ള​ത്തി​ല്‍ ഞാ​ന്‍ ക​ണ്ടി​ട്ടു​ള്ള 'അ​ഭി​നേ​ത്രി' എ​ന്നു വി​ളി​ക്കാ​വു​ന്ന അ​പൂ​ര്‍​വം ആ​ര്‍​ട്ടി​സ്റ്റു​ക​ളി​ല്‍ ഒ​രാ​ളാ​യി​രു​ന്നു അ​വ​ര്‍.

ഞാ​നും ശ്രീ​വി​ദ്യ​യും ഒ​ന്നി​ച്ച​ഭി​ന​യി​ച്ച പ​ല ചി​ത്ര​ങ്ങ​ളു​ടെ​യും വ​ന്‍ വി​ജ​യ​ത്തി​നു പി​റ​കി​ല്‍ ആ​കാ​ര​പ്പൊ​രു​ത്തം ഒ​രു ഘ​ട​ക​മാ​യി​രി​ക്കാം. ശ്രീ​വി​ദ്യ ജീ​വി​ത​ത്തി​ല്‍ ഒ​രു​പാ​ട് സ​ങ്ക​ട​ങ്ങ​ള്‍ സ​ഹി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നു വ​ള​രെ വൈ​കി​യാ​ണ് ഞാ​ന​റി​ഞ്ഞ​ത്. അ​വ​രു​ടെ വി​വാ​ഹ​ജീ​വി​ത​വും ഏ​റെ വേ​ദ​ന​ക​ള്‍ നി​റ​ഞ്ഞ​താ​യി​രു​ന്നു​വെ​ന്ന് ഞാ​ന്‍ പി​ന്നീ​ടാ​ണ​റി​യു​ന്ന​ത്. ഒ​ടു​വി​ല്‍ ജീ​വി​ത​ത്തി​ലെ വേ​ദ​ന​ക​ളും രോ​ഗ​പീ​ഢ​ക​ളും ക​ട​ന്ന് ശ്രീ​വി​ദ്യ പോ​യി- മധു പറഞ്ഞു.

ഞാ​ന്‍ ആ​ദ്യ​മാ​യി സം​വി​ധാ​യ​ക വേ​ഷ​മ​ണി​ഞ്ഞ 'പ്രി​യ'​യി​ലൂ​ടെ​യാ​ണ് ലി​ല്ലി ച​ക്ര​വ​ര്‍​ത്തി മ​ല​യാ​ള​ത്തി​ലെ​ത്തു​ന്ന​ത്. നാ​യി​ക​മാ​ര്‍ ഏ​റെ​യു​ണ്ടാ​യി​ട്ടും പ്രി​യ​യി​ലെ നാ​യി​ക​യാ​വാ​ന്‍ മ​റു​നാ​ട​ന്‍ ന​ടി​യാ​യ ലി​ല്ലി ച​ക്ര​വ​ര്‍​ത്തി​യെ തെ​ര​ഞ്ഞെ​ടു​ത്ത​തി​നു പി​ന്നി​ലും ഒ​രു നി​മി​ത്ത​മു​ണ്ട്. പ്രി​യ​യി​ലെ നാ​യി​ക​യാ​യി ആ​ദ്യം മ​ന​സി​ല്‍ ക​ണ്ട​ത് ശാ​ര​ദ​യെ​യാ​യി​രു​ന്നു. ഏ​തോ സി​നി​മാ സെ​റ്റി​ല്‍ വ​ച്ച് പ്രി​യ​യി​ലെ നാ​യി​ക​യാ​വാ​ന്‍ ആ​ഗ്ര​ഹ​മു​ണ്ടെ​ന്ന് ശാ​ര​ദ എ​ന്നോ​ടു പ​റ​ഞ്ഞു. 'തു​ലാ​ഭാ​രം' റി​ലീ​സാ​കു​ന്ന​ത് ആ ​ഘ​ട്ട​ത്തി​ലാ​ണ്. ത​മി​ഴി​ലും തെ​ലു​ങ്കി​ലും ശാ​ര​ദ ത​ന്നെ​യാ​യി​രു​ന്നു അ​ഭി​ന​യി​ക്കാ​ന്‍ ക​രാ​ര്‍ ഒ​പ്പി​ട്ട​ത്. കൂ​ടാ​തെ അ​തു​വ​രെ അ​വ​ര്‍ ആ​ക്‌​സ​പ്റ്റ് ചെ​യ്ത മ​റ്റു പ​ട​ങ്ങ​ളു​മു​ണ്ടാ​യി​രു​ന്നു. തി​ര​ക്കു കാ​ര​ണം ത​നി​ക്ക് അ​ഭി​ന​യി​ക്കാ​ന്‍ ക​ഴി​യി​ല്ലെ​ന്നും ഷീ​ല​യെ​യോ ജ​യ​ഭാ​ര​തി​യെ​യോ നോ​ക്കി​ക്കോ​ളൂ എ​ന്നും ശാ​ര​ദ എ​ന്നോ​ടു പ​റ​ഞ്ഞു.

'ആ​രെ അ​ഭി​ന​യി​പ്പി​ക്ക​ണെ​ന്ന് ഞാ​ന്‍ തീ​രു​മാ​നി​ച്ചോ​ളാം' എ​ന്ന് അ​ല്‍​പ്പം ദേ​ഷ്യം ക​ല​ര്‍​ന്ന മ​റു​പ​ടി​യാ​യി​രു​ന്നു എ​ന്റേ​ത്. പ്രി​യ​യി​ലെ നാ​യി​ക​യ്ക്കു​വേ​ണ്ടി​യു​ള്ള ആ ​അ​ന്വേ​ഷ​ണ​മാ​ണ് ലി​ല്ലി ച​ക്ര​വ​ര്‍​ത്തി​യി​ല്‍ എ​ത്തി​യ​ത്. തേ​വി​ടി​ശ്ശി എ​ന്ന നോ​വ​ല്‍ പ്രി​യ എ​ന്ന പേ​രി​ല്‍ സി​നി​മ​യാ​ക്കു​ന്ന കാ​ര്യം ഞാ​ന്‍ കോ​ല്‍​ക്ക​ത്ത​യി​ല്‍ വ​ച്ച് സൗ​മി​ത്ര ചാ​റ്റ​ര്‍​ജി​യോ​ട് സം​സാ​രി​ച്ചു. ലി​ല്ലി ച​ക്ര​വ​ര്‍​ത്തി​യെ സ​ജ​സ്റ്റ് ചെ​യ്യു​ന്ന​തും അ​വ​ര്‍​ക്ക് ഫോ​ണ്‍ ചെ​യ്ത് ഇ​ന്റ​ര്‍​വ്യൂ ഫി​ക്‌​സ് ചെ​യ്യു​ന്ന​തും സൗ​മി​ത്ര ചാ​റ്റ​ര്‍​ജി​യാ​ണ്. ഞാ​നും ടി.​പി. മാ​ധ​വ​നും കൂ​ടി​യാ​ണ് ലി​ല്ലി ച​ക്ര​വ​ര്‍​ത്തി​യെ കാ​ണാ​ന്‍ പോ​യ​ത്. വ​ലി​യ സൗ​ന്ദ​ര്യ​മൊ​ന്നു​മി​ല്ല. ക​ണ്ടാ​ല്‍ അ​മ്പ​ല​വാ​സി​യെ​ന്നു തോ​ന്നു​ന്ന ഒ​രു മു​ഖ​മു​ള്ള പെ​ണ്ണ്. ഇ​തു ത​ന്നെ നാ​യി​ക എ​ന്നു ഞാ​ന്‍ തീ​രു​മാ​നി​ച്ചു.

പ്രി​യ​യു​ടെ ഏ​റ്റ​വും വ​ലി​യ ആ​ക​ര്‍​ഷ​ണ​വും ലി​ല്ലി ച​ക്ര​വ​ര്‍​ത്തി​യാ​യി​രു​ന്നു. ഇ​ന്‍​ഹി​ബി​റ്റേ​ഷ​ന്‍​സ് ഒ​ന്നു​മി​ല്ലാ​തെ, മ​റ്റു മ​ല​യാ​ള പ​ട​ങ്ങ​ളി​ലെ നാ​യി​ക​മാ​രെ ഓ​ര്‍​മി​പ്പി​ക്കാ​ത്ത അ​ഭി​ന​യി​മാ​യി​രു​ന്നു അ​വ​രു​ടേ​ത്. ക​ഥാ​പാ​ത്ര​ത്തെ കി​ട്ടി​യാ​ല്‍ അ​തി​ന്റെ നെ​ഗ​റ്റീ​വും പോ​സ​റ്റീ​വും ഒ​ന്നും നോ​ക്കാ​തെ അ​ഭി​ന​യി​ക്കു​ന്ന ആ​ര്‍​ട്ടി​സ്റ്റാ​യി​രു​ന്നു അ​വ​ര്‍. പ്രി​യ​യി​ല്‍ അ​ഭി​ന​യി​ച്ച ന​ടി​യെ​ന്ന നി​ല​യി​ല്‍ ലി​ല്ലി ച​ക്ര​വ​ര്‍​ത്തി​യെ ഇ​ന്നും പ്രേ​ക്ഷ​ക​ര്‍ ഓ​ര്‍​ക്കു​ന്നു.

അ​മ്പ​ത്ത​ഞ്ചു വ​ര്‍​ഷ​ത്തെ അ​ഭി​ന​യ​ജീ​വി​ത​ത്തി​നി​ട​യി​ല്‍ ഒ​രു​പാ​ട് പേ​ര്‍ എ​ന്റെ നാ​യി​ക​മാ​രാ​യി ക​ട​ന്നു​വ​ന്നു. എ​ല്ലാ​വ​രും വ്യ​ത്യ​സ്ത​മാ​യ അ​ഭി​ന​യ​രീ​തി​ക​ളു​ടെ ഉ​ട​മ​ക​ളാ​യി​രു​ന്നു. എ​ന്നാ​ല്‍, ജീ​വി​ത​ത്തി​ല്‍ ഞാ​നൊ​രാ​ളെ കൂ​ടെ കൂ​ട്ടി. ജ​യ​ല​ക്ഷ്മി എ​ന്ന എ​ന്റെ ത​ങ്കം. ഗു​രു​വാ​യൂ​രി​ല്‍ വ​ച്ചാ​യി​രു​ന്നു ഞാ​നും ജ​യ​ല​ക്ഷ്മി​യും ത​മ്മി​ലു​ള്ള വി​വാ​ഹം. കോ​ഴി​ക്കോ​ട് 'സു​ബൈ​ദ'​യു​ടെ ഷൂ​ട്ടി​ങ് തി​ര​ക്കു​ക​ളി​ലാ​യി​രു​ന്നു ഞാ​ന്‍. ലൊ​ക്കേ​ഷ​നി​ല്‍ നി​ന്നാ​ണ് ക​ല്യാ​ണ​ത്തി​ന് എ​ത്തി​യ​ത്. ല​ളി​ത​മാ​യ ക​ല്യാ​ണ​മാ​യി​രു​ന്നു.

സി​നി​മ​യി​ല്‍ നി​ന്ന് ഞാ​ന്‍ ആ​രേ​യും വി​ളി​ച്ചി​രു​ന്നി​ല്ല. വി​വാ​ഹ​ശേ​ഷം ര​ണ്ടു​ദി​വ​സം ക​ഴി​ഞ്ഞ്, വീ​ണ്ടും ഷൂ​ട്ടി​ങ്ങി​ന്റെ തി​ര​ക്കു​ക​ളു​മാ​യി ഞാ​ന്‍ ചെ​ന്നൈ​യി​ലേ​ക്കു പോ​യി. ഭാ​ര്യ​യു​ടെ അ​മ്മ ഒ​റ്റ​യ്ക്കാ​യി​രു​ന്നു. അ​വ​ര്‍​ക്കൊ​പ്പം ഭാ​ര്യ നി​ന്നു, ഞാ​നും. വി​ദ്യാ​ഭ്യാ​സ യോ​ഗ്യ​ത​യു​ണ്ടാ​യി​രു​ന്നി​ട്ടും ജോ​ലി​ക്കു പോ​കേ​ണ്ട എ​ന്ന​ത് ത​ങ്ക​ത്തി​ന്റെ തീ​രു​മാ​ന​മാ​യി​രു​ന്നു. ജോ​ലി​ക്കു പോ​ക​ണ​മെ​ന്നോ പോ​കേ​ണ്ടെ​ന്നോ ഞാ​ന്‍ പ​റ​ഞ്ഞി​ല്ല. അ​ന്‍​പ​തു വ​ര്‍​ഷ​ത്തി​ലേ​റെ അ​വ​ളെ​നി​ക്കൊ​പ്പം ജീ​വി​ച്ചു. വ്യ​ക്തി​ജീ​വി​തം എ​ല്ലാ അ​ര്‍​ത്ഥ​ത്തി​ലും സ​ന്തോ​ഷ​ക​ര​മാ​യി​രു​ന്നു. എ​ന്നും അ​ഭ​യ​മാ​യി​രു​ന്ന ഭാ​ര്യ​യു​ടെ വേ​ര്‍​പാ​ട് അ​തു​കൊ​ണ്ടു​ത​ന്നെ എ​ന്നെ ഏ​റെ വേ​ദ​നി​പ്പി​ക്കു​ന്നു​ണ്ട്. അ​വ​ള്‍ പോ​യി​ട്ട് നാ​ലു​വ​ര്‍​ഷം ക​ഴി​ഞ്ഞു. അ​തി​നു​ശേ​ഷ​മാ​ണ് അ​വ​ളു​ടെ അ​മ്മ മ​രി​ച്ച​ത്. 97 വ​യ​സാ​യി​രു​ന്നു. പ​ല ത​ല​മു​റ​ക​ളെ​യും അ​മ്മ ക​ണ്ടു, പ​ഠി​പ്പി​ച്ചു, വ​ള​ര്‍​ത്തി. ഈ ​വീ​ടി​ന് തൊ​ട്ട​പ്പു​റ​ത്താ​ണ് അ​മ്മ താ​മ​സി​ച്ചി​രു​ന്ന​ത്. എ​ന്റെ ഭാ​ര്യ മ​രി​ച്ച വി​വ​രം അ​മ്മ​യെ അ​റി​യി​ച്ചി​രു​ന്നി​ല്ല. കി​ട​പ്പി​ലാ​യി​രു​ന്ന അ​വ​ര്‍​ക്ക് ജീ​വി​ത​ത്തി​ന്റെ അ​വ​സാ​ന കാ​ല​ത്ത് അ​ങ്ങ​നെ​യൊ​രു വേ​ദ​ന ന​ല്‍​കേ​ണ്ടെ​ന്ന് ക​രു​തി. എ​നി​ക്കൊ​പ്പം ഈ ​വീ​ട്ടി​ല്‍ മ​ക​ളു​ണ്ടെ​ന്ന് അ​മ്മ ക​രു​തി.

ഭാ​ര്യ പോ​യ​തി​ല്‍ പി​ന്നെ ഞാ​ന​മ്മ​യെ ചെ​ന്നു ക​ണ്ടി​ട്ടി​ല്ല. എ​ന്നെ ക​ണ്ടാ​ല്‍ അ​വ​ര്‍ ആ​ദ്യം ചോ​ദി​ക്കു​ക 'അ​വ​ളെ​വി​ടെ​പ്പോ​യി എ​ന്നാ​വും.' അ​തി​നു മ​റു​പ​ടി പ​റ​യാ​ന്‍ എ​നി​ക്കാ​കു​മാ​യി​രു​ന്നി​ല്ല. പി​ന്നെ എ​ന്റെ മ​ക​ള്‍ ഉ​മ​യും കു​ടും​ബ​വും തൊ​ട്ട​ടു​ത്ത് ത​ന്നെ​യു​ണ്ട്. അ​ത് വ​ലി​യ ആ​ശ്വാ​സ​മാ​ണ്. ജീ​വി​ത​ത്തി​ല്‍ ഒ​രു പ്രാ​ര്‍​ത്ഥ​ന മാ​ത്ര​മേ​യു​ള്ളൂ. മ​റ്റു​ള്ള​വ​ര്‍​ക്ക് ഒ​രു ഭാ​ര​മാ​ക​രു​ത്. എ​ഴു​ന്നേ​ല്‍​ക്കാ​നും ന​ട​ക്കാ​നും വ​യ്യാ​ത്ത അ​വ​സ്ഥ​യി​ലൂ​ടെ ക​ട​ന്നു​പോ​ക​രു​ത്. ഈ​ശ്വ​രാ​ധീ​നം കൊ​ണ്ട് ഈ ​എ​ണ്‍​പ​ത്തി​നാ​ലാം വ​യ​സി​ലും ചെ​റു​പ്പ​ക്കാ​രെ പോ​ലെ യാ​ത്ര ചെ​യ്യാ​ന്‍ ക​ഴി​യു​ന്നു​ണ്ട്.

WEB DESK
Next Story
Share it