Begin typing your search...

ഡിസംബർ 9 ന് മത്സ്യകന്യക കേന്ദ്രകഥാപാത്രമായ 'ഐ ആം എ ഫാദര്‍' റിലീസിന്

ഡിസംബർ 9 ന് മത്സ്യകന്യക കേന്ദ്രകഥാപാത്രമായ   ഐ ആം എ ഫാദര്‍ റിലീസിന്
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo


വായക്കോടന്‍ മൂവി സ്റ്റുഡിയോയുടെ ബാനറില്‍ മധുസൂദനന്‍ നിര്‍മിച്ച് രാജുചന്ദ്ര കഥ, തിരക്കഥ, സംഭാഷണം, സംവിധാനം ചെയ്ത 'ഐ ആം എ ഫാദര്‍ ' എന്ന സിനിമ ഡിസംബര്‍ 9ന് തിയേറ്റര്‍ റിലീസിന് തയാറായി. പ്ലാന്‍ 3 സ്റ്റുഡിയോസ് െ്രെപവറ്റ് ലിമിറ്റഡ് ആണ് സഹനിര്‍മാണം. സംവിധായകന്‍ തന്നെയാണ് ചിത്രത്തിന്റെ ഗാനരചനയും, ഛായാഗ്രഹണവും നിര്‍വഹിച്ചിരിക്കുന്നത്.

ചിത്രത്തില്‍ തമിഴ് സംവിധായകന്‍ സാമിയുടെ അക്കകുരുവിയിലൂടെ പ്രധാന വേഷത്തിലെത്തിയ മഹീന്‍, തൊണ്ടി മുതലും ദൃക്‌സാക്ഷിയും സിനിമയിലൂടെ പ്രശസ്തനായ മധുസൂദനന്‍, അക്ഷര രാജ്, അനുപമ, സാമി എന്നിവര്‍ക്ക് പുറമെ ഇന്‍ഷാ, ആശ്വന്ത്, റോജി മാത്യു, സുരേഷ് മോഹന്‍, വിഷ്ണു വീരഭദ്രന്‍, രഞ്ജന്‍ ദേവ് തുടങ്ങിയവരും അഭിനയിക്കുന്നു.

കഥാപശ്ചാത്തലവും മത്സ്യകന്യകയുടെ ദൃശ്യവുമെല്ലാം വേറിട്ടൊരു ആസ്വാദനത്തിന് പ്രതീക്ഷ നല്‍കുന്നു. ഇതിനോടകം നിരവധി അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലുകളില്‍ അംഗീകാരങ്ങള്‍ നേടിയ സിനിമ, പുതുമയുള്ള ചിന്തകള്‍ക്ക് ലോകസിനിമയിലെ കലാ, വിപണനമൂല്യങ്ങളും ചേര്‍ത്തുപിടിക്കുന്നു. 10 ദിവസം കൊണ്ട് പൂര്‍ത്തിയാക്കിയ സിനിമയിലൂടെ കണ്ണൂരിന്റെ കടലോര ഭംഗി ആസ്വദിക്കാം.

Krishnendhu
Next Story
Share it