Begin typing your search...

'ആയിഷ'; രാധിക ക്യാരക്ടര്‍ പോസ്റ്റര്‍

ആയിഷ;  രാധിക ക്യാരക്ടര്‍ പോസ്റ്റര്‍
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

മഞ്ജു വാര്യര്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ആദ്യത്തെ ഇന്‍ഡോ-അറബിക് ചിത്രമായ 'ആയിഷ' എന്ന ചിത്രത്തിലെ രണ്ടാമത്തെ ക്യാരക്ടര്‍ പോസ്റ്റര്‍ റിലീസായി. പുതിയ ഭാവത്തിലും വേഷപ്പകര്‍ച്ചയിലും രാധിക അവതരിപ്പിക്കുന്ന നിഷ എന്ന കഥാപാത്രത്തിന്റെ ക്യാരക്റ്റര്‍ പോസ്റ്ററാണ് റിലീസായത്. ആയിഷയിലെ ഏറ്റവും സംതൃപ്തി നല്‍കിയ കാസ്റ്റിംഗുകളില്‍ ഒന്നായിരുന്നു രാധികയുടേത്. കുറച്ചുകാലം അഭിനയത്തില്‍നിന്നു വിട്ടുനില്‍ക്കുന്നതുകൊണ്ട് ആയിഷയിലേക്ക് വരുമോ എന്നൊരു സംശയം ഉണ്ടായിരുന്നുവെങ്കിലും കഥ കേട്ടപ്പോള്‍ തന്നെ സന്തോഷത്തോടെ 'ആയിഷ' ആകാന്‍ രാധിക എത്തി.

ക്ലാസ്‌മേറ്റ്‌സ് എന്ന ഒരൊറ്റ ചിത്രം മതി മലയാളികള്‍ക്ക് രാധികയെന്ന നടിയെ ഓര്‍ക്കാന്‍. ഖല്‍ബിലെ വെണ്ണിലാവുമായ് കാമുകന്മാരുടെ ഹൃദയം കവര്‍ന്ന റസിയയ്ക്ക് ശേഷം രാധികയുടെ ഏറ്റവും വ്യത്യസ്തമായ വേഷമായിരിക്കും നിഷ. ജനുവരി ഇരുപതിന് മാജിക് ഫ്രെയിംസ് ' ആയിഷ 'പ്രദര്‍ശനത്തിനെത്തിക്കുന്നു.

അറബിക് മലയാളം ഭാഷകളില്‍ ചിത്രീകരിച്ച സിനിമയിലെ എഴുപതു ശതമാനത്തോളം അഭിനേതാക്കളും മറ്റു രാജ്യക്കാരാണ്. അറബ് രാജ്യങ്ങളില്‍ അറബിക് ഭാഷയില്‍ തന്നെ സിനിമ റിലീസ് ആകുന്നതും ആദ്യമായാണ്. നൃത്തത്തിന് ഏറെ പ്രാധാന്യമുള്ള സിനിമയുടെ കോറിയോഗ്രാഫി നിര്‍വഹിച്ചിരിക്കുന്ന നടനും സംവിധായകനും നര്‍ത്തകനുമായ പ്രഭുദേവയാണ്. സംഗീതം എം. ജയചന്ദ്രന്‍. ഇന്ത്യന്‍, അറബി പിന്നണി ഗായകര്‍ ആണു പാടിയിരിക്കുന്നത്. നവാഗതനായ ആമിര്‍ പള്ളിക്കല്‍ ആണ് സിനിമ സംവിധാനം ചെയ്തിരിക്കുന്നത്. ആഷിഫ് കക്കോടിയാണ് രചന.

മഞ്ജു വാര്യര്‍, രാധിക എന്നിവരെക്കൂടാതെ സജ്‌ന, പൂര്‍ണിമ, ലത്തീഫ (ടുണീഷ്യ), സലാമ (യുഎഇ), ജെന്നിഫര്‍ (ഫിലിപ്പൈന്‍സ്), സറഫീന (നൈജീരിയ), സുമയ്യ (യമന്‍), ഇസ്ലാം (സിറിയ) തുടങ്ങിയ വിദേശ താരങ്ങളും അണിനിരക്കുന്നു.' ക്രോസ് ബോര്‍ഡര്‍ ക്യാമറയുടെ ബാനറില്‍ സക്കറിയ നിര്‍മിക്കുന്നു. ഫെദര്‍ ടച്ച് മൂവി ബോക്‌സ്, ഇമാജിന്‍ സിനിമാസ്, ലാസ്റ്റ് എക്‌സിറ്റ് സിനിമാസ്, മൂവി ബക്കറ്റ് എന്നീ ബാനറുകളില്‍ ഷംസുദ്ധീന്‍, സക്കറിയ വാവാട്, ഹാരിസ് ദേശം, അനീഷ് പി.ബി, ബിനീഷ് ചന്ദ്രന്‍ എന്നിവരാണ് സഹ നിര്‍മാതാക്കള്‍. ഛായാഗ്രഹണം വിഷ്ണു ശര്‍മ, എഡിങ് അപ്പു എന്‍. ഭട്ടതിരി, ചീഫ് അസോസിയേറ്റ്ഡയറക്ടര്‍ ബിനു ജി.

Amal
Next Story
Share it