Begin typing your search...

കെ പി ശശിയുടെ അമേരിക്ക അമേരിക്ക

കെ പി ശശിയുടെ അമേരിക്ക അമേരിക്ക
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo


സിനിമ, ഡോക്യുമെന്ററി സംവിധായകനും മനുഷ്യാവകാശ പ്രവർത്തകനുമായ കെ പി ശശിയുടെ ഏറെ പ്രസിദ്ധമായ മ്യൂസിക്ക് വീഡിയോ ആണിത്. അമേരിക്ക അമേരിക്ക എന്നു പേരുള്ള ഈ വീഡിയോ 2005 ആഗസ്ത് 6നാണ് റിലീസ് ചെയ്തത്. ഹിരോഷിമ ദിനമാണന്ന്. അമേരിക്കക്കെതിരെയുള്ള പ്രചാരണങ്ങള്‍, യോഗങ്ങള്‍, പ്രതിഷേധങ്ങള്‍ എന്നിവയ്ക്കായി ലോകവ്യാപകമായി പ്രചരിച്ച വീഡിയോ ആണിത്.


തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിൽ ഇന്നലെയായിരുന്നു അന്ത്യം. എഴുത്തുകാരനും കമ്യൂണിസ്റ്റ് ചിന്തകനുമായിരുന്ന കെ. ദാമോദരന്റെ മകനാണ് ഇദ്ദേഹം.

'ഇലയും മുള്ളും' എന്ന ചിത്രത്തിലൂടെ ദേശീയ പുരസ്കാരം നേടിയ സംവിധായകനാണ് കെ.പി. ശശി. കേരളത്തിന്റെ ഡോക്യുമെന്ററി മേഖലയിൽ നിർണായകമായ സംഭാവനകൾ നൽകിയ സംവിധായകനായിരുന്നു അദ്ദേഹം. നിരവധി സാമൂഹിക പ്രശ്നങ്ങളാണ് അദ്ദേഹം ഡോക്യുമെന്ററികളിലൂടെ സമൂഹത്തിന്റെ ശ്രദ്ധയിലെത്തിച്ചത്. റെസിസ്റ്റിങ് കോസ്റ്റൽ ഇൻവേഷൻ, അമേരിക്ക അമേരിക്ക, ലിവിങ് ഇൻ ഫിയർ, ഡെവലപ്മെന്റ് അറ്റ് ​ഗൺപോയിന്റ്, ഫാബ്രിക്കേറ്റഡ് എന്നിവയാണ് പ്രധാനപ്പെട്ട ഡോക്യുമെന്ററികൾ.

1970-കളിൽ ജവഹർലാൽ നെഹ്രു സർവകലാശാലയിൽ പഠിക്കുന്ന സമയം മുതലേ കലാപ്രവർത്തനം തുടങ്ങി. കാർട്ടൂണുകളായിരുന്നു ആദ്യം. പിന്നീട് ഡോക്യുമെന്ററികളിലേക്കും സിനിമകളിലേക്കും പതിയെ ചുവടുമാറ്റുകയായിരുന്നു. സംവിധായകനെന്നതിലുപരി മനുഷ്യാവകാശ പ്രവർത്തകൻ കൂടിയായിരുന്നു അദ്ദേഹം. കേരളത്തിനകത്തും പുറത്തും വിവിധ മനുഷ്യാവകാശ പ്രവർത്തനങ്ങളിലും ഏർപ്പെട്ട വ്യക്തിത്വമാണ് കെ.പി. ശശി.

Krishnendhu
Next Story
Share it