സന്തോഷം, കേക്ക് മുറിച്ച് ആഘോഷിച്ച് ബേസില്‍ ജോസഫ്
ഗപുരില്‍ നടന്ന ഏഷ്യന്‍ അക്കാദമി അവാര്‍ഡ് 2022ല്‍ മികച്ച സംവിധായകനുള്ള പുരസ്‌കാരം നേടി മലയാള സിനിമയുടെ അഭിമാനമായി മാറിയിരിക്കുകയാണ് ബേസില്‍ ജോസഫ്. ടൊവിനൊ നായകനായ അജയന്റെ രണ്ടാം മോഷണം എന്ന സെറ്റില്‍ നിന്നാണ് താരം അവാര്‍ഡ് സ്വീകരിക്കാന്‍ പോയത്. പുരസ്‌ക്കാര വിതരണത്തിന് ശേഷം സെറ്റില്‍ തിരിച്ചെത്തിയ ബേസിലിനെ കേക്ക് മുറിച്ച് അനുമോദിക്കുന്ന വീഡിയോ പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. മിന്നല്‍ മുരളി എന്ന സിനിമയ്ക്കാണ് പുരസ്‌കാരം. പതിനാറ് രാജ്യങ്ങളാണ് പുരസ്‌കാരത്തിന് വേണ്ടി മത്സരിച്ചത്.
ടൊവിനോ തോമസിനെ കേന്ദ്ര കഥാപാത്രമാക്കി നവാഗതനായ ജിതിന്‍ ലാല്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'അജയന്റെ രണ്ടാം മോഷണം'. ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെയാണ് ബേസില്‍ അവതരിപ്പിക്കുന്നത്. ആറ് ഭാഷകളില്‍ ഒരുങ്ങുന്ന ചിത്രം പാന്‍ ഇന്ത്യന്‍ ചിത്രമായാണ് എത്തുന്നത്. സിനിമയുടെ ചിത്രീകരണം കാസര്‍ഗോഡ്, കാഞ്ഞങ്ങാട് ഭാഗങ്ങളിലായി പുരോഗമിച്ചു കൊണ്ടിരിക്കുന്നു. ടൊവിനോ ആദ്യമായി മൂന്നു വേഷങ്ങളില്‍ എത്തുന്ന സിനിമയാണ് അജയന്റെ രണ്ടാം മോഷണം. തെന്നിന്ത്യന്‍ താരം കൃതി ഷെട്ടി, ഐശ്വര്യ രാജേഷ്, സുരഭി ലക്ഷ്മി എന്നിവരാണ് ചിത്രത്തിലെ നായികമാര്‍. കൃതി ആദ്യമായി മലയാളത്തില്‍ അഭിനയിക്കുന്ന സിനിമ എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. പൂര്‍ണമായും ത്രീഡിയില്‍ ഒരുക്കുന്ന ചിത്രത്തിന് ആക്ഷനും സാഹസികതയും നിറഞ്ഞതാണ്.