Begin typing your search...

ത്രസിപ്പിക്കും 'രുഹി' ഏറ്റവും പുതിയ ഫോട്ടോ ഷൂട്ട്

ത്രസിപ്പിക്കും രുഹി ഏറ്റവും പുതിയ ഫോട്ടോ ഷൂട്ട്
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo


മുന്‍ മിസ് ഇന്ത്യയും ബോളിവുഡ് നടിയുമായ രുഹി സിങ്ങിന്റെ പുതിയ ഫോട്ടോ ഷൂട്ട് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം തന്റെ ആരാധകര്‍ക്കുവേണ്ടി നിരവധി ചിത്രങ്ങളും വിശേഷങ്ങളും പങ്കുവയ്ക്കാറുണ്ട്. അടുത്തിടെ രുഹി പങ്കുവച്ച ചിത്രങ്ങള്‍ ആരാധകര്‍ ഏറ്റെടുത്തുകഴിഞ്ഞു


.കുട്ടിക്കാലം മുതല്‍ ഗായികയാകാനായിരുന്നു രുഹിയുടെ ആഗ്രഹം. അഭിമുഖങ്ങളില്‍ ഇക്കാര്യങ്ങള്‍ താരം തുറന്നുപറഞ്ഞിട്ടുമുണ്ട്. അവസാനം ചെന്നെത്തിയത് ക്യാമറയ്ക്കു മുന്നില്‍. 2011ല്‍ മോഡലിങ് രംഗത്തേക്കു രുഹി പ്രവേശിച്ചു. കഠിനാദ്ധ്വാനം കൊണ്ടും ആത്മസമര്‍പ്പണം കൊണ്ടും രുഹി വൈകാതെ അറിയപ്പെടുന്ന മോഡലായി. മധു ഭണ്ഡാര്‍ക്കറുടെ സംവിധാനത്തില്‍ പുറത്തിറങ്ങിയ കലണ്ടര്‍ ഗേള്‍സ് എന്ന സിനിമയിലൂടെയാണ് രുഹി ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കുന്നത്.


ഇന്ത്യയിലെ പ്രമുഖ വിനോദസഞ്ചാരകേന്ദ്രങ്ങളിലൊന്നായ പിങ്ക് സിറ്റി എന്നറിയപ്പെടുന്ന ജയ്പുരിലാണ് രുഹി ജനിച്ചത്. ബിഗ്‌സ്‌ക്രീനില്‍ മാത്രമല്ല, വെബ് സീരിസുകളിലും ടെലിവിഷന്‍ ഷോകളിലും രുഹി സജീവമാണ്.


Krishnendhu
Next Story
Share it